https://www.manoramaonline.com/global-malayali/columns/varghese-korason.html

Wednesday, October 28, 2015

നിറത്തില് മുങ്ങിയ ജീവിതം

അവിചാരിതമായാണ്ജോസിനെ റെയില്വേ സ്റ്റേഷനില്വച്ചു കണ്ടത്‌. മന്ഹാട്ടനില്നിന്നും, ഒരേ ദിശയിലുള്ള ട്രെയിനിലാണ്ഞങ്ങള്പതിവായി യാത്ര ചെയ്യുന്നത്‌; പരസ്പരം കാണുന്നത്അപൂര്വ്വമാണെങ്കിലും. വേനല്ആയിരുന്നതിനാല്വളരെ കാഷ്വല്ആയ വസ്ത്രധാരണത്തിലാണ്ജോസിനെ കണ്ടത്‌. സാധാരണ എത്ര വേനലായാലും കോട്ടും  ടൈയും ഇല്ലാതെ അദ്ദേഹത്തെ കാണാന്സാധിക്കുകയില്ലായിരുന്നു. ജോസ്അന്ന്വളരെ അസ്വസ്ഥനായിരുന്നു. കാണുമ്പോള്ധാരാളം സംസാരിക്കുന്ന പ്രകൃതം ആയതുകൊണ്ട്അന്നു വിഷയം മദര്തെരേസയ്ക്ക്ഇന്ത്യയില്വെച്ച്ആദ്യാകാലത്തുണ്ടായിരുന്ന അനുഭവമായിരുന്നു.
കുറെ കുട്ടികള്ക്ക്ഭക്ഷണം കൊടുക്കുവാന്വഴിയില്ലാതെ വന്നപ്പോള്മദര്തെരേസ ഒരു കടയില്കയറി അത്യാവശ്യമുള്ള സാധനങ്ങള്വാങ്ങി. പക്ഷെ പണം കൊടുക്കാന്നിവൃത്തിയില്ലാതെ പരുങ്ങിയപ്പോള്കടയുടമ സാധനങ്ങള്തിരികെ വാങ്ങി മുഖത്ത്കാര്ക്കിച്ച്ഒരു തുപ്പും കൊടുത്തു. തുപ്പല്തുടച്ചുകൊണ്ട്‌ ‘എനിക്ക്കിട്ടേണ്ടതു കിട്ടി, നന്ദിഎന്നു കണ്ണടച്ചു തൊഴുതിട്ട്കടന്നുപോയി. സംഭവം കടയുടമയെ വല്ലാതെ ഉലച്ചു; അയാള്സാധനം മദര്തെരേസ താമസിക്കുന്നിടത്തു എത്തിച്ചുവെന്നും , ഇന്നും കടയില്നിന്ന്പതിവായി സാധനങ്ങള്സിസ്റ്റേഴ്സ്ഓഫ്ചാരിറ്റിയുടെ അനാഥാലയത്തില്എത്തിക്കാറുണ്ടെന്നും ജോസ്വികാരാധീനനായി പറഞ്ഞു. ‘തിക്താനുഭവങ്ങള്ഉണ്ടാകുമ്പോള്സഹിക്കാന്പഠിക്കുക, അതാണ്ആത്മീയത’. വെറുതെ കേട്ടുകൊണ്ടിരുന്നുവെങ്കിലും ജോസിന്റെ അസ്വസ്ഥതയ്ക്ക്മറ്റെന്തോ കാരണമുണ്ടെന്നു ഞാന്ശങ്കിച്ചു.
ജോസ്മന്ഹാട്ടനിലെ ഒരു സര്ക്കാര്സ്ഥാപനത്തില്ജോലി ചെയ്യുകയാണ്‌. കെട്ടിടത്തില്കയറണമെങ്കില്കര്ശനമായ സുരക്ഷാപരിശോധന ആവശ്യമാണ്‌. സ്ഥിരം ജോലിചെയ്യുന്ന ആളുകള്ആയതിനാല്സെക്യൂരിറ്റി പരിമിതമായ പരിശോധനകള്നടത്തി സ്നേഹപൂര്വ്വമായാണ്ഇടപെടാറുണ്ടായിരുന്നത്‌. എന്നാല്അന്നു പതിവിനു വിപരീതമായി, യാതൊരു പരിചയഭാവവും കാണിക്കാതെ കര്ശനമായി പെരുമാറുകയും, സംശയത്തോടെ നോക്കിയുമാണ്ജോസിനെ കയറ്റിവിട്ടത്‌. അയാളുടെ അപ്രതീക്ഷിതമായ സമീപനമാണ്ജോസില്ആത്മനൊമ്പരമുണര്ത്തിയത്‌. കുറച്ചു ഇരുണ്ട നിറമുള്ള ജോസ്പതിവിനു വിപരീതമായി സ്യൂട്ട്ധരിക്കാതെ  വെയില്കൊണ്ട്അല്പം വിയര്പ്പോടെയാണ്നടന്നുവന്നത്‌. ഇരുണ്ട നിറമുള്ള അമേരിക്കക്കാരന്ഏതുനിമിഷവും ഇത്തരം നീചമായ അനുഭവങ്ങള്നേരിടേണ്ടി വരുമെന്നതാണ്യാഥാര്ത്ഥ്യം.

ജോസ്കേരളത്തില്അല്പം പ്രതാപമുള്ള തറവാട്ടുകാരനായിരുന്നതിനാല്അഭിമാനക്ഷതം വളരെ കൂടുതലായി എന്നു മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. 40 വര്ഷം മുമ്പ്ഒരു വിദ്യാര്ത്ഥിയായാണ്ജോസ്അമേരിക്കയില്വരുന്നത്‌. വെള്ളക്കാര്കൂടുതുലുള്ള മുന്തിയ ഒരു സ്ഥലത്താണ്താമസിക്കുന്നത്‌. കുട്ടികള്രണ്ടും പഠിച്ച്കോളജില്എത്തി. ഇനിയും വലിയ വീട്വിറ്റ്മറ്റൊരിടത്ത്ഇടത്തരം വീട്വാങ്ങണം അല്ലെങ്കില്നാട്ടില്അടച്ചിട്ടിരിക്കുന്ന തറവാട്വീട്വൃത്തിയാക്കി ഒരു തിരിച്ചുപോക്ക്‌; എന്തു ചെയ്യണമെന്നറിയില്ല. എത്രകാലം കഴിഞ്ഞാലും ഇത്തരം അനുഭവങ്ങള്അടിക്കടി ഉണ്ടാകുന്നില്ലേ എന്നു ചിന്തിച്ച്ദീര്ഘനിശ്വാസത്തോടെ ട്രെയിനിന്റെ ശീതീകരിച്ച അന്തരീക്ഷത്തില്നനുനനുത്ത സീറ്റില്മുറുകെപ്പിടിച്ച്വീര്പ്പുമുട്ടിയിരുന്നു. ‘ടിക്‌…ടിക്‌..’ ശബ്ദത്തോടെ കണ്ടക്ടര്ടിക്കറ്റുകള്പരിശോധിക്കാനെത്തി. ഞങ്ങള്ഒരുവശം ഒരേ സീറ്റില്അടുത്തടുത്തായാണ്ഇരിക്കുന്നത്‌. ഇരുവരും ടിക്കറ്റുകള്എടുത്തുകാട്ടി. വെള്ളക്കാരനായ കണ്ടക്ടര്ജോസിനോട്മാത്രം ടിക്കറ്റ്ഉയര്ത്തിക്കാട്ടാന്ആവശ്യപ്പെട്ടു, അതിന്റെ പിറകുവശവും കാട്ടാന്പറഞ്ഞു, മാത്രമല്ല ഒന്നു സൂക്ഷിച്ചുനോക്കുകയും ചെയ്തിട്ടാണ്കടന്നുപോയത്‌.
ജോസ്വിഷണ്ണനായി എന്നെ നോക്കി പതറിയ ശബ്ദത്തില്പറഞ്ഞു. എന്തായിത്‌? ഇന്ന്എന്റെ ദിവസമാണെന്നു തോന്നുന്നു. അടിക്കടി പുതിയ അനുഭവങ്ങള്‍, ഒക്കെ ഞാന്ഒരുദിവസം എന്റെ വസ്ത്രധാരണം ഒന്നു മാറ്റിയതേയുള്ളൂ. നാട്എന്റെ സ്വന്തമായി എന്നു ഞാന്തീര്ച്ചപ്പെടുത്തിയിരുന്നതാണ്‌. എന്നിട്ടും പതറിപ്പോകുന്നുവല്ലോ!
പുതുതായി വീടുവാങ്ങി അടുത്ത്താമസം തുടങ്ങിയ ഒരു മലയാളി ഡോക്ടറും കുട്ടികളും വീട്ടിലേക്കു കടന്നുവന്നു. പരിചയം പുതുക്കുന്നതിനിടയില്ജോലിയും, യാത്രയും ഒക്കെ സംഭാഷണവിഷയമായി. ഡോക്ടര്പുതിയ തലമുറയില്‍, അമേരിക്കയില്ജനിച്ച്‌, പഠിച്ചുവളര്ന്ന ആളാണ്‌. ജൂതരുടെ മാനേജ്മെന്റിലുള്ള ഒരു വിലിയ ആശുപത്രയിലെ ഒരു വിഭാഗത്തിന്റെ ഡയറക്ടര്എന്ന വാഗ്ദാനം ഉപേക്ഷിച്ച്‌, സര്ക്കാരിന്റെ ഒരു സൈനീക ആശുപത്രിയില്ജോലി സ്വീകരിച്ചു. സമയവും കാലവും നോക്കാതെ, കുട്ടികളെയും കാണാനാവാതെ ജൂതനുവേണ്ടി മരിച്ചു ജീവിക്കാന്ഇനിയും തയറാല്ല എന്നും, അവര്നമുക്ക്മുന്നില്ഒരു വര വരച്ചിട്ട്‌, അതിനു മുകളിലേക്ക്എത്തിനോക്കാനും സാധിക്കില്ല എന്നും കൂട്ടിച്ചേര്ത്തു. ഡോക്ടര്ആണെങ്കിലും ഇരുണ്ട നിറം ഒരു വഴിമുടക്കി തന്നെയാണ്അമേരിക്കയില്പലയിടത്തും എന്ന്പുതിയ തലമുറയുടെ നാവില്നിന്നും കേട്ടപ്പോള്അക്ഷരാര്ത്ഥത്തില്ഞെട്ടി.

പൗരസ്വാതന്ത്ര്യത്തിന്റേയും, അവസരങ്ങളുടേയും നാടാണ്അമേരിക്ക എന്നത്വാസ്തവം തന്നെ. മുന്പറഞ്ഞതൊക്കെ ചില ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞു തള്ളുവാനും മനസ്സു വരുന്നില്ല. അറുപതുകള്മുതല്ലോകത്താകമാനം മാനുഷീക മൂല്യത്തെപ്പറ്റി പാശ്ചാത്യസംസ്കാര സമൂഹത്തില്ഒരു പുതിയ കാഴ്ചപ്പാട്തുകിലുണര്ത്തിയിരുന്നു. മതേതര സമൂഹം നിലനില്ക്കുമ്പോള്തന്നെ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ പവിത്രതയും, ചെറുത്തുനില്പിന്റെ ശക്തിയും, സമൂഹത്തെ പരസ്പരം മനസിലാക്കുവാനും, നിലനിര്ത്തുവാനും പ്രേരകമായി. ഇതിനായി കാലങ്ങളായി വിദ്യാഭ്യാസത്തിലും, ധാര്മ്മികത നിലനിര്ത്തുന്ന മതവിശ്വാസത്തിലും കൂടുതല്സമയവും, ധനവും, പൊതുനിക്ഷേപങ്ങളും ഉയര്ത്തിക്കൊണ്ടു വരികയായിരുന്നു. മാധ്യമങ്ങളും ചിന്തകളും, എഴുത്തുകളും എല്ലാം ഇതിനെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവന്നിരുന്നു.
നാം അറിയാതെ തന്നെ, സമൂഹമായി നാം, പരസ്പരവിരുദ്ധമായ വൈകാരികമായ നിലപാടുകള്‍ (Ambivalence) കാട്ടി തുടങ്ങി. ലാഭത്തില്മാത്രം ഊന്നല്നല്കിയ പുതിയ ലോകക്രമങ്ങള്മൂലം ഒന്നൊന്നായി മനുഷ്യ സമൂഹത്തെ പരിവര്ത്തനം ചെയ്തുവന്ന സാധ്യതതകള്പടിപടിയായി കൈവിട്ടു. ഇതിന്റെ സംഭാവനയായി പുനര്ജനിക്കപ്പെട്ട വര്ഗ്ഗ-വര്ണ്ണ വ്യതിയാനങ്ങള്അമേരിക്കയില്മാത്രമല്ല, ലോകത്തിലെ പൊതുസമൂഹത്തിന്റെ ഒരു വെല്ലുവിളി ഉയര്ത്തിയിരിക്കയാണ്‌. വിരല്ചൂണ്ടുന്നവനെ ഭസ്മമാക്കി, മാധ്യമങ്ങളെ അനുസരണയുള്ള ചട്ടുകങ്ങളാക്കി, മതനേതൃത്വത്തിനു മനുഷ്യചൂഷണത്തെ ചോദ്യംചെയ്യാത്തി അധികാരങ്ങളും നല്കി, സഹിഷ്ണുത എന്ന പദം തന്നെ അപ്രസക്തമാക്കി; നമുക്കു ചുറ്റും നാം അറിയാതെ നരകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്തു ചെയ്യും എന്ന നിസ്സംഗതയോടെ നാം എങ്ങോട്ടോ പോകുന്നു. ഞാന്ജോസിനെ ഒന്നു നോക്കി. ട്രെയിനിന്റെ വിരസമായ താളത്തില്ഇപ്പോഴും ജോസ്വിഷണ്ണനായി ഇരിക്കുന്നു. എവിടെയ്ക്കെന്നറിയില്ലല്ലോ യാത്ര?