https://www.manoramaonline.com/global-malayali/columns/varghese-korason.html

Friday, November 13, 2015

കേരളം- ചെകുത്താന്റെ സ്വന്തം നാടോ?

'കേരളത്തിനൊപ്പം ഇത്രയും പുണ്യസ്ഥലങ്ങളുള്ള സ്ഥലത്തുനിന്ന് എന്തിനാണ് കേരളിയർ വിശുദ്ധ നാടുകൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം സ്ഥലമായതിനാൽ ഇത്തരം ഒരു വീക്ഷണത്തിൽ കേരളത്തെ കാണാനാവില്ല. എത്രയധികം ക്ഷേത്രങ്ങൾ, പള്ളികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, കബറിടങ്ങൾ, പൂരങ്ങൾ, പൊങ്കാലകൾ, ഉത്സവങ്ങൾ, പദയാത്രകർ, കുരിശുകൾ, ധ്യാനകേന്ദ്രങ്ങൾ.... എപ്പോഴും എവിടെ നിന്നും ഉയരുന്ന ഭക്തിഗീതങ്ങൾ, കീർത്തനങ്ങൾ, മണിയടികൾ, സർവ്വം ദൈവമയം'. തീർത്ഥാടകനായി കേരളത്തിൽ പോയി വന്ന ഒരു വൈദികൻ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.
കേരളത്തിന്റെ പുണ്യമുഖം തിരിച്ചറിയാൻ വൈകയതിൽ അദ്ദേഹത്തിനു ഖേദം. ഏതോ ട്രാവൽ പൊമോഷനിങ്ങിൽ കടന്നു വന്നതാണെങ്കിലും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തല വാചകം കേരളത്തിന്റെ വ്യാപാര മുദ്രയായി മാറിക്കഴിഞ്ഞു.
അദ്വൈത സിദ്ധാന്തം പറഞ്ഞുതന്ന ശ്രീ ശങ്കരനും, ഏകമതം മനുഷ്യനെന്നു ചിന്തിപ്പിച്ച ശ്രീനാരണായ ഗുരുവും, ചട്ടമ്പിസ്വാമികളും പിറന്നനാട്! തോമസ് അപ്പോസ്ഥലനും യഹൂദന്മാരും, അറബികളും, പാശ്ചാത്യരും മത്സരിച്ചുകയറിപ്പറ്റിയ ഭൂമി. എന്തിന് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ നമ്മുടെ കൊച്ചു കേരളത്തിന്റെ കായലോരങ്ങളെപ്പറ്റി പ്രകീർത്തിച്ചപ്പോൾ കോരിത്തരിക്കാത്ത എത്ര മലയാളികളുണ്ട്?
പക്ഷെ കുറെക്കാലമായി ഈ പണ്യഭൂമിയിൽ നിന്ന് ദൈവങ്ങൾ ജീവനും കൊണ്ട് ഓടി, പാതാളവാസികൾ കയറിപ്പറ്റി വാഴ്ച നടത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്തൊക്കെ നന്മകൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഒന്നും നന്നാകാത്ത അവസ്ഥ! നന്നാകാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന വാശിയിലാണ് സമൂഹം. ഇത്രയും ഭീരുക്കളും, തൻകാര്യക്കാരും അവസരവാദികളും, കാപട്യമുള്ളവരും, അഴിമതിക്കാരും, ചൂഷകരും, അക്രമികളും അലസരും വാഴുന്ന ഭൂമി ലോകത്തിൽ വേറെ എവിടെയും കാണില്ല എന്നു തോന്നും ചില ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോൾ.
നാലു പതിറ്റാണ്ടിലേറെ വിദേശവാസത്തിനു ശേഷം സ്വന്തം മണ്ണിലേയ്ക്ക് കുറച്ചുനാൾ ജീവിക്കണമെന്ന മോഹവുമായി ഒരു അമേരിക്കൻ മലയാളി തയ്യാറെടുത്തു. കുട്ടികൾ ഒക്കെ ഒരു നിലയിലായി, വലിയ ബാധ്യതകളും ഇല്ല, നാട്ടിൽ തന്റെ സ്ഥലത്ത് വീടു പണിതു തീർന്നു കിടക്കുകയാണ്. ഭാര്യ ആദ്യം നാട്ടിലെത്തി ക്രമീകരണങ്ങൾ ഒക്കെ ചെയ്തതിന് ശേഷം താൻ വിരമിക്കാം എന്ന തീരുമാനം. അതിരാവിലെ ഭാര്യയുടെ നാട്ടിൽ നിന്നുള്ള ഫോൺ! നിലവിളിയാണ് കേൾക്കുന്നത്. എന്ത് സംഭവിച്ചു എന്നു ചോദിച്ചിട്ടും പൊട്ടിക്കരച്ചിൽ മാത്രം. കരം അടയ്ക്കാൻ ചെന്നപ്പോൾ അവർ കരം എടുക്കുന്നില്ല. സ്ഥലം നമ്മുടെ പേരിലല്ല, വീടും നമ്മുടെ പേരിലല്ല - എന്നൊക്കെപ്പറയുന്നു. അടുത്ത ഫ്ലൈറ്റിൽ യറി നാട്ടിൽ എത്തി. സ്ഥിരമായി കരം അടയ്ക്കാൻ ഏൽപ്പിച്ച സ്വന്തം അനന്തിരവൻ അതു അവന്റെ പേരിലാക്കി മാറ്റിയിരിക്കുന്നു. ആരോടും ചോദിച്ചിട്ടും ആരും വ്യക്തമല്ലാത്ത ജാഗരണങ്ങൾ മൊഴിയുന്നു. എന്തു ചെയ്യണം? ഒന്നും അറിയില്ല. വീട്ടിൽ കടക്കുവാൻ പോലും അനന്തിരവൻ സമ്മതിക്കുന്നില്ല. കയറാവുന്ന ഓഫീസുകൾ മുഴുവൻ കയറി. കാണാവുന്ന നേതാക്കളെ ഒക്കെ കണ്ടു, ആഴ്ചകൾ മാസങ്ങളായി. പിന്നീട് തിരുവനന്തപുരം ഓഫീസുകൾ കയറിയിറങ്ങി കാര്യങ്ങൾ ഒരു വിധം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തന്റെ അനുഭവം ആർക്കും ഉണ്ടാവരുതെന്ന ആഗ്രഹത്തിൽ ഒരു സംഘടന തന്നെ അദ്ദേഹം രൂപപ്പെടുത്തി. താൻ കടന്നു പോയ വഴിയിൽ തന്നെ സഹായിച്ചവരെ എല്ലാം കൂട്ടി ഒരു പരസ്പരം സഹായ സംഘടന; സുഹൃത്തുക്കളെയും താല്പര്യമുള്ളവരെയും കൂട്ടി വിശദീകരിച്ചു - പ്രസ്ഥാനം സങ്കീർണ്ണമായി മുന്നോട്ട്. പിന്നെയാണ് കേട്ടത്, ചില വിദേശ മലയാളി നേതാക്കൾ ഇടപെട്ട് സംഘടന പൊട്ടിച്ചു എന്ന്.
അല്പം വൈകി രാത്രിയിൽ ഒരു ബന്ധുവിന്റെ ഫോൺകോൾ, സംസാരത്തിലെ പരിഭ്രമം ആകെ ആശങ്കയുണ്ടാക്കി. നാട്ടിൽ രാഷ്ട്രീയ നേതാക്കളെ പരിചയമുണ്ടോ എന്നു അന്വേഷിക്കയാണ്, അദ്ദേഹത്തിന്റെ അനന്തിരവൾ നാട്ടിൽ കുട്ടികളുമായി തനിയെ താമസിക്കുന്നു, ഭർത്താവ് ഗൾഫിലാണ്. രാത്രിയിൽ വീടിനു മുകളിൽ ആരോ കല്ലെറിഞ്ഞു നിരന്തരം പ്രശ്നം ഉണ്ടാക്കുന്നു. സ്ഥലത്തെ പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രയോജനം കാണാൻ മറ്റു വഴികൾ തേടുകയാണ്. 'ചാത്തനേറു കണ്ടുപിടിക്കാനുള്ള പരിശീലനം നേടിയ പൊലീസുകാർ കേരളത്തിൽ ഇല്ലത്രേ! മറ്റൊരു വീട്ടിൽ വയോധികയായ അമ്മയും വാല്യക്കാരിയും മാത്രം, മക്കൾ ഒക്കെ വിദേശത്ത്, മണി പത്താകുമ്പോൾ ആരോ ഫോൺ വിളിച്ചുണർത്തും, കുറെ സംസാരിച്ചതിന് ശേഷം തെറിയഭിഷേകം! ശല്യം കൂടിയപ്പോൾ കോളർ ഐഡി വച്ച് ഫോൺ നമ്പർ കണ്ടുപിടിച്ചു. സ്ഥലം പൊലീസിൽ പരാതിപ്പെട്ടു. ഇടവേളയ്ക്കുശേഷം വീണ്ടും തെറിയഭിഷേകം, സ്ഥലത്തെ നേതാക്കളും പത്രക്കാരുമായി ബന്ധപ്പെട്ടു. കൂടാതെ പൊലീസ് സൂപ്രണ്ട്, സ്ഥലം എം എൽ എ തുടങ്ങിയവരുമായി പരാതി പ്രശ്നം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് കണ്ട് സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടു. വിഷമിക്കണ്ട കൈകാര്യം ചെയ്യാമെന്ന ആശ്വാസ വചനങ്ങൾ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യദർശി, മുഖ്യമന്ത്രിയുമായി നേരിട്ട്, സൈബർ സെൽ - ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ എന്നു തുടങ്ങി കാണപ്പെട്ട, അറിയപ്പെട്ട എല്ലാ സംവിധാനങ്ങളുമായി നിരന്തരം പരാതിയും അന്വേഷണവും - അപ്പോഴും തെറിയഭിഷേകം തുടർന്നുകൊണ്ടേിയരുന്നു. അവസാനം അമ്മ തോറ്റു. താൻ ഏറ്റവും സ്നേഹിച്ചു വിശ്വസിക്കുന്ന ഫോൺ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിച്ചു. ഇനിയും നിന്റെ ആവശ്യമില്ല എന്നലറിയത്രേ. വിധവയും വയോധികരുമായവർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത സംവിധാനങ്ങൾ എന്തു പേരിലാണ് അറിയപ്പെടേണ്ടത്?
മറ്റൊരു സുഹൃത്ത് താൻ പ്രിയങ്കരമായി കാത്തുപരിപാലിച്ച പിതൃഭൂമിയിൽ അത്യാടംഭരമായ ഒരു ഭവനം നിർമ്മിച്ചു. അതിന്റെ പാലുകാച്ചു കർമ്മത്തിന് മെത്രാപ്പൊലീത്ത, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, മന്ത്രി തുടങ്ങി സമൂഹത്തിൽ ഉന്നതരുടെ ഒരു കൂട്ടം അതിഥികൾ. വൈകുന്നേരമായതിനാൽ കറന്റ്കട്ട് പ്രതീക്ഷിച്ച് ഒരു ജനറേറ്റർ വാങ്ങിച്ചിരുന്നു. കർമ്മം ആരംഭിച്ചപ്പോൾ തന്നെ, കൃത്യമായി കറന്റ് പോയി. ജനറേറ്റർ പ്രവർത്തിച്ചു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ആകെ ഒരു മിന്നൽ മാത്രം. അവസാനം ജനറേറ്റർ നിർത്തി മെഴുകുതിരി വെളിച്ചത്തിൽ അതിഥികളെ സ്വീകരിച്ചു. പിന്നീടാണ് അറിയുന്നത് പുതിയ ജനറേറ്ററിന്റെ പണം വാങ്ങി ഏതോ റീഫർബിഷ്ടു ജനറേറ്ററാണ് കൊണ്ടു വച്ചിരിക്കുന്നത്. ഔദ്യോഗിക തലത്തിൽ അന്വേഷണം ഉത്തരവിട്ടു. കുറച്ചുനാൾ കഴിഞ്ഞ് സുഹൃത്തിനെ കണ്ടപ്പോൾ തിരക്കി, കാര്യങ്ങൾ എങ്ങനെ? ഔദ്യോഗിക തലത്തിൽ കുറെ ഫോൺകോൾ, വാഗ്ദാനങ്ങൾ, ഉത്തരവുകൾ, മാത്രം ഗതിയില്ലാതെ കൺസ്യൂമർ കോർട്ടിൽ കേസ് വച്ചു. പക്ഷേ പിന്നെ കേട്ടത് ജനറേറ്റർ കമ്പനി സുഹൃത്തിനെതിരെ കേസുകൊടുക്കുകയാണത്രേ.
മറ്റൊരു സുഹൃത്ത് ടൗണിൽ കുറച്ച് സ്ഥലം വിൽക്കാനായി ചുരുങ്ങിയ അവധിയിലെത്തി. കാര്യങ്ങൾ മുറപോലെ നടന്നു, പ്രമാണം എഴുതാനുള്ള ദിവസത്തിനുമുമ്പ് ഒന്നു രണ്ടു വണ്ടി ആൾക്കാർ രാത്രിയിൽ വീട്ടിൽ എത്തി. ഖദർദാരികളും സുമുഖന്മാരുമായ രാഷ്ട്രീയ നേതാക്കളെപ്പോലെയിരുന്നതിനാൽ വീട്ടിൽ കയറ്റി മാന്യമായി സംസാരിച്ചു തുടങ്ങി. പെട്ടന്ന് വന്നവരിൽ നിന്നു ഭീഷണി സ്വരം, സ്ഥലം വിൽക്കാൻ പാടില്ല, അവർ അറിയാതെ ഇതെന്തുകളി? സുഹൃത്ത് പുലിവാലുപിടിക്കാതെ പിറ്റെന്നു തന്നെ സ്ഥലം കാലിയാക്കി.
ഏതൊക്കെയോ ചില അനുഭവങ്ങൾ സുഹൃത്തുക്കൾ പങ്കുവച്ചതാണ്, ഇതിലും എത്രയോ ഭീകരമായ കഥകൾ പറയുവാനുണ്ടാകും? വിദേശ മലയാളികളുടെ പണം മാത്രമേ നാടിനാവശ്യമുള്ളു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ കേളീരംഗമായത് അറിയുന്ന നമുക്ക് ആത്മനൊമ്പരത്തോടെയെ ഈ പുണ്യഭൂമിയെ ഓർക്കുവാനാകൂ. എന്നെങ്കിലും ഒരു തരിച്ചുപോക്കിനായി വെറുതെ കിനാവു കാണുകയാണ്. ഒരു ഗ്രാമവും നമ്മെ കാത്തിരിക്കുന്നില്ല എന്ന സത്യം തിരിച്ചറിയുമ്പോൾ ഒരിറ്റു കണ്ണീർ........

കേരളത്തിന്റെ മാറുന്ന മുഖങ്ങള്

നിഹാരിക, 'അവള്ഒരു സുന്ദരി മലയാളിക്കുട്ടിതന്നെ, എത്രഭംഗിയായി അവള്മലയാളം പറയുന്നു.' നാട്ടില്പോയിട്ടു വന്ന സുഹൃത്തു പറയുകയാണ്‌. അദ്ദേഹം കോട്ടയത്തിനടുത്ത്നല്ല ഒരു വീടു വച്ചു വെറുതെ കിടന്നു അഴുക്കാക്കണ്ട എന്നു കരുതി ഒരു നേപ്പാളി കുടുംബത്തെ അവിടെ താമസിപ്പിച്ചിരിക്കയാണ്‌. വളരെ ഭംഗിയായും കൃത്യമായും അവര്വീടു സൂക്ഷിക്കുന്നു. അവരുടെ മകളാണ്നിഹാരികി, അവള്കോട്ടയത്തു തന്നെ സ്ക്കൂളില്പോകുന്നു, മലയാളിക്കുട്ടികളോടിഴപഴകി തനി മലയാളിയായി തന്നെ വളരുന്നു. അവരുടെ സ്ക്കൂളില്ബംഗാളിക്കുട്ടികളും ഉത്തര്പ്രദേശുകാരും ഉണ്ട്‌. സര്ക്കാര്സ്ക്കൂളുകളില്പല സിറ്റികളിലും, പത്തോളം അന്യസംസ്ഥാനത്തില്നിന്നുമുള്ള കുട്ടികള്ക്ലാസ്സുകളില്കാണാറുണ്ടെന്നു പറയപ്പെടുന്നു.കോന്നിയിലെ ഒരു ഉള്പ്രദേശത്ത് ഒരു സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷയില് സംബന്ധിക്കുവാന് പോകുകയായിരുന്നു. പത്രത്തില്നിന്നുള്ള വിവരം വച്ച് വഴി ചോദിച്ചു പോകുകയാണ്. വേനലവധിയായിരുന്നിട്ടും വഴയില് ആരെയും കാണുന്നില്ല. കുട്ടികള് ക്രിക്കറ്റും മറ്റും കളിച്ചു നടന്നതോര്ത്തു, അത്ഭുതം, ആരെയും വഴി ചോദിക്കാന് പോലും കാണാതെ കാര് മുമ്പോട്ടു പോയി. അല്പം കൂടി ചെന്നപ്പോള് ഒരാള് കൈലി മുണ്ട്മടക്കിക്കുത്തി ഒരു കുടയും പിടിച്ച് പോകുന്നു. വഴി ചോദിക്കാനായി അയാളോടു പത്രം കാട്ടി വഴി ചോദിച്ചു. അപ്പോഴാണ് കക്ഷിക്കു മലയാളം അറിയില്ല, ഏതോ ബീഹാറോ, ഒറിയക്കാരനോ ആണ്.
കേരളത്തില് പത്തു ലക്ഷത്തിലധികം അന്യ സംസ്ഥാനക്കാര് ജീവിക്കുന്നുണ്ട്. കൂടുതലും അസാം, ബംഗാള് എന്ന സ്ഥലത്തു നിന്ന്. ബീഹാര്, ജാര്ഖണ്ഡ്, ചത്തീസ്ഗര്ഹ്, ഒറിസ തുടങ്ങിയ സംസ്ഥാനക്കാരും ധാരാളമായുണ്ട്. ഇവര് കേരളത്തിന്റെ ജനസംഖ്യയുടെ മൂന്നു ശതമാനം വരും. പെരുമ്പാവൂരില് മലയാളികളെക്കാള് കൂടുതല് ബംഗാളികള് താമസിക്കുന്നു, എന്നു പറയുന്നത് അതിശയോക്തിയല്ല. കോഴിക്കോട് ഇവര് 8 ശതമാനത്തോളമായി. വര്ഷങ്ങളായി കുടുംബമായി താമസം തുടങ്ങിയവര്, ആധാര്കാര്ഡും, തിരിച്ചറിയല് കാര്ഡും ലഭിച്ചു തുടങ്ങി. വരുന്ന തിരഞ്ഞെടുപ്പുകളില് പല പ്രമുഖ കേന്ദ്രങ്ങളിലും ഇവര് നിര്ണ്ണായക ശക്തിയായി വരും. പരദേശിയായി മലയാളി യാത്ര തുടങ്ങിയിട്ട് കൊല്ലങ്ങളായി. ഇന്ത്യക്കു പുറത്തേക്കു കുടിയേറിയവര് കുറെക്കാലം ഗൃഹാതുരത്വവും പറഞ്ഞു പിതൃഭൂമിയും വീടും സൂക്ഷിച്ചു. അവരുടെ അനന്തര തലമുറക്ക് ഒരു തിരിച്ചു പോക്ക് സാധിക്കാത്തതിനാല് സ്വത്തുക്കള് സൂക്ഷിക്കാന് ബുദ്ധിമുട്ടുകയും, പ്രായം കൂടുന്നതിനനുസരിച്ച്, സ്ഥലം വിറ്റ് പണം കൊണ്ടുപോകാനുമുള്ള പ്രവണത കാണുന്നു. മാതാപിതാക്കള് മരിച്ചു കഴിഞ്ഞ്, കുറെ നാള് അനാഥമായിക്കിടന്ന പുരയിടവും വീടും വിറ്റ് ഏതെങ്കിലും സിറ്റിയില് ഫല്റ്റ് വാങ്ങി താമസമായി. പിന്നെ ഫല്റ്റും വെറുതെ കിടക്കുവാന് തുടങ്ങി. അതും വില്ക്കാനുള്ള മാനസീക അവസ്ഥയിലാണ് പ്രത്യേകിച്ചും അമേരിക്കന് യൂറോപ്യന് മലയാളികല്. ഒരു പക്ഷേ, അതിവിദൂരമല്ലാത്ത സമയത്ത് അന്യ സംസ്ഥാനത്തു നിന്നെത്തിയവര് സാമ്പത്തീകമായി മെച്ചപ്പെടുകയും വീടും സ്ഥലവും വാങ്ങി താമസിച്ചു തുടങ്ങുകയും ചെയ്യും. മലയാളിക്ക് മലയാളത്തോട് അത്ര ഭ്രാന്തമായ അഭിനിവേശമൊന്നും കാട്ടാത്തതിനാലും എവിടെ ചെന്നാലും അവിടെ വേരുകള് ഓടിക്കാന് കഴിയുന്നതിനാലും കിട്ടുന്ന വിലക്ക് പുരയിടവും വസ്തുക്കളും വില്ക്കാന് തയ്യാറാവുന്ന പലരേയും കാണാനിടയായി.
കേരളം എന്നും ലോകത്തിന് ഒരു അത്ഭുതം തന്നെയാണ്. അമേരിക്കയിലെ മെരിലാന്റിന്റെ വലിപ്പമുള്ള, കാലിഫോര്ണിയെക്കാള് ജനസംഖ്യയുള്ള, ഇവിടുത്തുകാര്ക്ക്, അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളുടെ ഒപ്പം കുറഞ്ഞ ശിശുമരണ നിരക്കും, കുറഞ്ഞ ജനനനിരക്കും, കൂടിയ ആയുര്ദൈര്ഘ്യവും, കൂടിയ സാക്ഷരതയും, സാമൂഹിക വികസനവും രേഖപ്പെടുത്തുന്നു.

1971
മുതല് കേരളത്തിലെ ജനസംഖ്യ കുത്തനെ കുറയുകയാണ്. 2011 ആയപ്പോഴേക്കും ജനസംഖ്യനിരക്കിന്റെ കുറയല് 26.33% നിന്നും 17.64 % എത്തി (Decadal population Growth). ഇതു താമസിയാതെ പൂജ്യം ശതമാനത്തിലെത്തുകയും, അതിനു താഴേക്കു വേഗത്തില് പോകുന്നതും ആശങ്ക ഉണര്ത്തുകയാണ്. ഇപ്പോള് തന്നെ കുട്ടികള് കുറവും വൃദ്ധരായവര് കൂടുതലായും വരുന്നത് പ്രത്യക്ഷത്തില് തന്നെ തെളിയുന്നുണ്ട്. 2016ല് തൊഴില് ചെയ്യാന് ആരോഗ്യമുള്ളവരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു തുടങ്ങും.
പത്തനംതിട്ട ജില്ലയില് 3%, ഇടുക്കിയില്1.8% എന്ന നിരക്കില് ആണ് എതിരായ ജനസംഖ്യ വര്ദ്ധന. തിരുവനന്തപുരം(2.25), കോട്ടയം(1.32), കൊല്ലം(1.72), ആലപ്പുഴ(0.61) എന്ന രീതിയിലാണ് ജനസംഖ്യ വര്ദ്ധന രേഖപ്പെടുത്തിയത്. ഒഴിഞ്ഞ ക്ലാസ്സുമുറികളും അടഞ്ഞു കിടക്കുന്ന മെഡിക്കല് എന്ജിനീയറിംഗ് കോളജുകള് ഒക്കെ അടുത്തുതന്നെ അവിടവിടെ കാണാനാവും.
ഒന്നും ഒരു തരിയുമായി അണുകുടുംബങ്ങള് സങ്കീര്ണ്ണമായ പ്രശ്നങ്ങളാണ് സമൂഹത്തിലുണ്ടാക്കുന്നത്. മാതാപിതാക്കള് ആകെയുള്ള ഒരു കുട്ടിക്കുവേണ്ടി സര്വ്വ ശ്രദ്ധയും കൊടുക്കുന്നതിനാല്, അവന്റെ എല്ലാ തീരുമാനങ്ങളും അവര് തന്നെയെടുക്കുന്നതിനാലും, അവന് അനുസരണയുള്ള ജോലിക്കാരന് മാത്രമാവും, ജീവിതത്തില് തീരുമാനങ്ങള് സ്വയം എടുക്കാന് അവന് പ്രയാസപ്പെടും. കാര്ഷീക കാര്യങ്ങളെപ്പറ്റി അവനു നേരിട്ടു പരിചയമില്ലാത്തതിനാല് പ്രകൃതിയെപ്പറ്റി അവന് പുസ്തകധാരണ വച്ചു പുലര്ത്തുകയും ഭൂമിയെ അറിയാതെ സാങ്കല്പ്പീക ലോകത്തില് ജീവിക്കുകയും ചെയ്യാം. സ്വന്തം കാലില് നില്ക്കുന്നതുവരെ അവന്റെ സാമ്പത്തീക ബാദ്ധ്യതകള് മാതാപിതാക്കള് നോക്കുമെന്നായതിനാല് വ്യവസായത്തെകുറിച്ചോ, മുതല് മുടക്കിയുള്ള ലാഭത്തെകുറിച്ചോ അവന് ചിന്തിക്കുകപോലുമില്ല.

48%
ആണുങ്ങളും 52% പെണ്ണുങ്ങളും ഉള്ള കേരളത്തില്പെണ്കുട്ടികളെ വിവാഹം കഴിക്കാന് ആണ്കുട്ടികളില്ലാത്ത ദാരിദ്ര്യം പല സമുദായത്തിലും ഉണ്ട്. അതുകൊണ്ട് തന്നെ മിശ്രവിവാഹങ്ങള് കൂടി വരുന്നു. പല ക്രിസ്തീയ സമുദായങ്ങളിലും അപത്ത് മുന്നില് കണ്ട് മത നേതാക്കള് കൂടുതല് കുട്ടികള് ഉണ്ടാവാന് ഇടയലേഖനം ഇറക്കുന്നു. മൂന്നാതു ഒരു കുട്ടി ഉണ്ടായാല് സമുദായം കുട്ടിയുടെ വളര്ത്തുവാനുള്ള ചിലവ് ഏറ്റെടുക്കുമെന്നുവരെ ചിന്തിച്ചു തുടങ്ങി.
കേരളത്തിന്റെ ജനസംഖ്യാ മുരടിപ്പ് സമൂഹത്തിന്റെ അടിസ്ഥാനപരമായ വ്യതിയാനമാണ് കാണിക്കുന്നത്. അണുകുടുംബത്തില് നിന്നും ചുരുങ്ങി അവിവാഹിതരായി കഴിയാന് താല്പര്യമുള്ളവര് കൂടുകയും, വൈകാരികവും സാമ്പത്തീകവുമായ ഒരു വിപത്താണ് മുന്നില് കാണുന്നത്. ഗള്ഫില് നിന്നും തിരികെയെത്തുന്നവര് ചെറിയ പണികളില് വീണ്ടും പ്രവേശിക്കാതിരിക്കയും, അവ നികത്തുന്നത് അന്യസംസ്ഥാനക്കാരാവുകയും, അവര് കേരളത്തെ സ്വന്തം ഇടമായി കാണാന് തുടങ്ങുകയും ചെയ്യുന്നത് സ്വാഭാവീകം അങ്ങനെ കേരളം കുടിയേറ്റ ഭൂമിയായി മാറ്റപ്പെടുന്നതിന് ഏറെ കാത്തിരിക്കേണ്ടിവരില്ല.