https://www.manoramaonline.com/global-malayali/columns/varghese-korason.html

Tuesday, December 20, 2016

“ഇനിം മുതൽ വിശുദ്ധ വിഡ്ഢി വേഷം കെട്ടാൻ എനിക്ക് മേല ...”



"ഇനിം എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല, പണ്ടൊക്കെ ഇത്തരം കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ വലിയ പ്രയാസമുണ്ടായിരുന്നു, അറിയാവുന്ന കളികൾ ഒക്കെ കളിച്ചു വിജയിച്ചുകൊണ്ടിരുന്നു, ഇപ്പോൾ അത്തരം കളികളിൽ അത്ര താല്പര്യം തോന്നുന്നില്ല, ഒക്കെ ഏതെങ്കിലും വഴിക്കു പോകട്ടെ എന്നാണ് ഇപ്പോഴത്തെ മാനസീക അവസ്ഥ” !, ഒരു ചങ്ങാതിയുടെ ആത്മഗതം തുറന്നുവിട്ടതാണ്.

ക്രിസ്മസും വരും പുതുവത്സരവും വരും,പോകും. എന്തൊക്കെ തയ്യാറെടുപ്പുകൾ ആയിരുന്നു , ഒന്നും പറയണ്ട; ആർക്കൊക്കെയോ എന്തൊക്കയോ വാങ്ങിക്കൊടുക്കാനുള്ള പരാക്രമമായിരുന്നു . ആരെക്കെയോ എന്തൊക്കയോ വാങ്ങിത്തരും എന്ന പ്രതീക്ഷയായിരുന്നു, ഒന്നിനും ഒരു പുതുമയില്ല ഒക്കെ, വിരസമായ ആവർത്തനങ്ങൾ മാത്രം. അലങ്കാരവും പോയി ആർത്തനാദങ്ങളും നിലച്ചു. ഈ ചിതറിയ വർണ്ണ പേപ്പറുകൾ വാരി വലിച്ചിട്ട മുറിയിൽ തെളിയാത്ത നിറദീപങ്ങൾ അലങ്കരിച്ച പ്ലാസ്റ്റിക് മരവും, അപൂർവമായി എത്തിച്ചേരാറുള്ള ക്രിസ്മസ് ആശംസ നിറഞ്ഞ കാർഡുകളും ഞാനും മാത്രം. കാർഡ് ആരാണ് അയച്ചതെന്ന് നോക്കി , എന്താണ് അച്ചടിച്ച ആശംസ എന്ന് നോക്കാന്പോലും തുനിഞ്ഞില്ല. കാർഡ് അയച്ചവർക്കു തിരിച്ചയക്കാനുള്ള മടി , ഒരു താല്പര്യമില്ലായ്മ.

അടുത്തകാലത്തായി മുറി ഒന്ന് അടുക്കിപ്പെറുക്കി വെയ്ക്കാൻപോലും ശ്രദ്ധിക്കാറില്ല, ആരും ഇങ്ങോട്ടു അങ്ങനെ വരാറില്ലല്ലോ , അന്വേഷണങ്ങൾ നിലച്ചപ്പോൾ അന്വേഷിക്കാറുമില്ല , ആരെയും ഒന്നിനെയും . ഹോ , എന്തൊക്കെ അന്വേഷണങ്ങൾ ആയിരുന്നു ഒരിക്കൽ, നിലക്കാത്ത ഫോൺ വിളികളും ടെക്സ്റ്റിംഗുകളും , ഒന്നിനും സമയം തികഞ്ഞിരുന്നില്ല , പരിഭവങ്ങൾ ഒരു ആർഭാടമായി വിചാരിച്ച നാളുകൾ ,എല്ലാം ഒരു കടങ്കഥപോലെ.
എല്ലാത്തിനും താനായിരുന്നല്ലോ അവസാന വാക്ക് , അതുകൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളും എനിക്കായി കാത്തുനിന്നിരുന്നല്ലോ. വിഷയക്കുറവായിട്ടല്ല , ഇല്ലാത്ത നേരം ഉണ്ടാക്കി എത്രയോ പ്രശ്നങ്ങളിൽ കയറിയിറങ്ങി, പടനയിച്ചും, വേഷം കെട്ടിയും , ആട്ടും പാട്ടുമായി പൊടിപിടിച്ച എത്രയോ മതിവരാത്ത സായാഹ്നങ്ങൾ ,

വിചാരിച്ചതുപോലെ കാര്യങ്ങൾ കൊണ്ടുവരാൻ നന്നേ പാടുപെട്ടു , മുന്നിൽ വന്നു നിന്നതൊക്കെ നക്ഷത്രങ്ങൾ മാത്രം , ആ മിന്നുന്ന നക്ഷത്രങ്ങളെ പിൻപറ്റി രാത്രികളിൽ സഞ്ചരിച്ചത് ഒരു പുതിയ മരുവിലേക്കു ആയിരുന്നു. ചുടലകൾക്കും കുളിരേകും രാത്രികൾക്ക് എന്ത് മാദകത്വം, അവിടെയും രാക്കിളികളും മധുഗാനത്തിന്റെ ഉയിരും പനിമലരും , ഒരിക്കലും ഉദിക്കരുതേ സൂര്യനെന്നു തോന്നിയ നിമിഷങ്ങൾ.

രാത്രികളിലെ കൂട്ടുകാരെ സ്നേഹിച്ച എനിക്ക് ഇപ്പോൾ രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതകളാണ് കൂട്ടുകാർ. എന്തൊരു നിശ്ശബ്ദത . ആൽമാവിനെ ആഴത്തിൽ ആരോരുമറിയാതെ കാത്തുവച്ച , ആർക്കും പകുത്തുകൊടുക്കാൻ നിൽക്കാതെ സൂക്ഷിച്ചുവെച്ച അനുരാഗം എവിടേയോ ഒലിച്ചുപോയി . നിറം വറ്റിയ നിലവിട്ട വീഴ്ചയിൽ ഒക്കെ പോയില്ലേ , എല്ലാമും എല്ലാരും പോയില്ലേ , പിടിവിട്ടുപോയ പട്ടവും കുറെ കുതിച്ചുയർന്നാണല്ലോ നിപതിക്കാറുള്ളത് . ഇല്ല, പിടിവിട്ടുപോയ പട്ടമല്ല കാറ്റിൽ അകപ്പെട്ടുപോയ പട്ടമാണ് താൻ .

കാറ്റു തിരിച്ചു അടിക്കാതിരിക്കില്ല, എപ്പോഴാണെന്നറിയില്ല , എങ്ങനെയാണെന്നറിയില്ല , എന്നാലും വയ്യ , ഈ വിശുദ്ധ വിഡ്ഢി വേഷം എനിക്കാവില്ല. അകമരുകും എന്മനം ആരും അറിയാതെ പോകുന്നുവല്ലോ.

Monday, December 12, 2016

"ഭയത്തോടും വിറയലോടും കൂടെ "
വാൽക്കണ്ണാടി - കോരസൺ

എന്തെ, അവന്റെ സംസാരം ഇങ്ങനെ ? എന്താണ് അവൻ ഇങ്ങനെ പ്രതികരിക്കുന്നത് ? പലപ്പോഴും ഇത്തരം അനുഭവങ്ങൾ നാം അഭിമുഖികരിക്കുമ്പോൾ ആ വ്യക്തിയെ ഒഴിവാക്കി പോകാനാണ് നാം ശ്രമിക്കാറുള്ളത് . അയാളുടെ വസ്ത്രധാരണം വിചിത്രമായിരിയ്ക്കുന്നു , ശരിയായ നടപ്പും ചേഷ്ടകളുമല്ല അവൻ കാട്ടുന്നത് തുടങ്ങി നിരവധി അസാധാരണത്വം പ്രകടിപ്പിക്കുന്ന ആളുകൾ നമ്മുടെ ചുറ്റിലും പലപ്പോഴും കാണാറുണ്ട്.

അമേരിക്കയിൽ ജനസംഘ്യയുടെ 18 ശതമാനത്തിലേറെ ഇത്തരം മാനസീക അസുഖം ബാധിച്ചവരാണ്. ഏതാണ്ട് അഞ്ചിൽ ഒരാൾ വീതം മാനസീക വൈകല്യം ബാധിച്ച കുട്ടികളാണ് ഇന്നുള്ളത്. സാമൂഹികമായി ഇടപെടുവാനും വികാരപരമായി ബന്ധങ്ങൾ നിലനിർത്താനും കഴിയാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സ്വയം നിർമിച്ച തടവു പാളയത്തിൽ, ഇരുണ്ട ലോകത്തു ഒറ്റപ്പെട്ട ഒരു വലിയകൂട്ടം ജീവിതങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടാതെ ജീവിക്കുന്നുണ്ട്. 12 നും 17 നും ഇടയിലുള്ള കുട്ടികളുടെ മരണ കാരണം, അപകടമരണം കഴിഞ്ഞാൽ ആല്മഹത്യ തന്നെ എന്നാണ് അറിയുന്നത്. മലയാളി സമൂഹത്തിലും അപവാദമല്ല ഈ കണക്കുകൾ. അതുകൊണ്ടുതന്നെ നമ്മെ ബാധിക്കാത്ത വിഷയമാണെന്ന് എന്ന് ധരിച്ചു പുറം തിരിഞ്ഞു പോകേണ്ട വിഷയവുമല്ല. സത്യത്തെ നേരിടാനുള്ള ഭയം, നമ്മെ ഉൾവലിവുകളുടെ നീരാളി കൈകളിൽ അമർത്തുകയാണ്.

ഭയമെന്ന വികാരമാണ് ഇന്ന് ലോകത്തെയും വ്യക്തികളെയും പിടിച്ചുനിർത്തുന്നത്. എന്തിനെ എങ്കിലും ഭയക്കാതെ നമുക്ക് ഒരുദിവസം മുന്നോട്ടു പോകാനൊക്കില്ല. അഭയത്തിലേക്കു നയിക്കേണ്ട വിശ്വാസ ഗോപുരങ്ങൾ നമുക്ക് ചുറ്റും നിലയുറപ്പിച്ചത് നാം അറിയാതെ പോകരുത്.

ശൈശവത്തിലെ ചെറു വീഴ്ചകളാണ് നമ്മെ നടക്കാൻ പഠിപ്പിച്ചതെങ്കിൽ, പിന്നീട് ജീവിതത്തിലുടനീളം നേരിട്ട വീഴ്ചകളും പരാജയങ്ങളും ആണ് നമുക്ക് വ്യക്തിപരമായ ഒരു സ്വഭാവം ഉണ്ടാക്കിത്തന്നത്. ഇത്തരം ഒരു ഉൾവിളി ഉണർത്തുന്ന പുസ്തകമാണ് "Shaken." അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ താരവും, നാഷണൽ ഫുട്ബോൾ ലീഗിൽ (NFL.) മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയുടെ ഹ്ര്യദയം കവർന്ന കായിക താരമായ ടിംടീബോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തിമോത്തി റിച്ചാർഡ് ടീബോ ആണ് "ഷെയ്ക്കണ് " എന്ന പുസ്തകം രചിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ വച്ച് പ്രശസ്തമായ ഹെയ്സ്മാന് ട്രോഫി നേടുകയും പിന്നീട് ഡെന്വർ ബ്രോങ്ക്ഹോസിന്റെയും, ന്യൂയോർക്ക് ജെറ്റ്സിന്റെയും തിളക്കമുള്ള നക്ഷത്രമായിരുന്നു 29. കാരനായ ടിംടീബോ.

തന്റെ സ്വന്തം ജീവിതം തന്നെ കടം കിട്ടിയതാണെന്ന തിരിച്ചറിവാണ് ടിമ്മിനെ മറ്റുള്ള ജീവിതങ്ങളിൽ പ്രകാശമാകാൻ പ്രേരിപ്പിച്ചത്. തന്റെ മാതാപിതാക്കൾ ഫിലിപ്പീൻസിൽ മിഷൻ വേല നടത്തുന്ന അവസരത്തിലാണ് ടിമ്മി ജനിച്ചത്. ശക്തമായ ക്രിസ്ത്യൻ വിശ്വാസം ഉടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ പ്രൊഫഷണൽ സ്പോർട്സ് രംഗത്ത് ഒരു അപവാദമായി ടിംറ്റബൊ. ഫുട്ബോൾ കളിക്കുമ്പോൾ കണ്ണിനു താഴെ കറുത്ത വരയിൽ ബൈബിൾ വചനം എഴുതി വയ്ക്കുകയും പരസ്യമായി തന്നെ പ്രാർത്ഥിച്ചുകൊണ്ട് കളിയിൽ ഇടപെടുകയും ചെയ്തു. കളിയിൽ തോറ്റാലും ജയിച്ചാലും അത് ദൈവഹിതം എന്ന് പറയുവാനും, കാണികളെ അത്ഭുത പെടുത്തിയ പ്രകടനങ്ങൾ ദൈവം തന്ന അവസരമെന്നു പറഞ്ഞു വിനീതനാവാനും, ഒപ്പം തോറ്റു പുറംതള്ളപ്പെട്ടപ്പോഴും, എന്റെ ഹിതമല്ല ദൈവ ഹിതമാണ് പ്രധാനം എന്ന് പറഞ്ഞു ഉയരാനും അദ്ദേഹത്തിന് സാധിച്ചു. വിവാഹം വരെ തന്റെ ബ്രഹ്മചര്യം സൂക്ഷിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

താൻ ജീവിതത്തിൽ കടന്നുകയറിയ കുന്നുകളെയും അടിതെറ്റിവീണ കുഴികളെയും പരിചയപ്പെടുത്തി ജീവിതത്തിന്റെ അർദ്ധം കാണിച്ചു തരികയാണ് ഈ പുസ്തകത്തിലൂടെ. ഒരു അടിസ്ഥാനത്തിനായി പരക്കം പായുന്ന യുവജനത്തിനു സ്വയം അസ്തിത്വം ഉണ്ടാക്കാൻ ഉപകരിക്കുന്ന ജീവിത അനുഭവങ്ങളാണ് "ഷെയ്ക്കണ് " പറഞ്ഞുതരുന്നത്. വിജയിച്ചുകൊണ്ടേ ഇരിക്കുക എന്ന ലോക ചിന്ത വെടിയുക, മറ്റുള്ളവരുടെ ജീവിതത്തിനു സഹായം നൽകുന്ന , ഒരു ജീവിതത്തെയെങ്കിലും പിടിച്ചുയർത്താൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക , നമുക്ക് ദൈവത്തിന്റെ കീഴിൽ ഒരു രാജ്യമായി ചിന്തിക്കുക പ്രവർത്തിക്കുക, ഇതൊക്കെയാണ് ചർച്ചചെയ്യപ്പെടുന്നത്.

ഓരോന്ന് കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാണ് ഒക്കെ എന്റെ ആയിരുന്നു എന്ന തോന്നൽ നമുക്ക് ഉണ്ടാവുന്നത്. പണവും പ്രതാപാവും സ്ഥാനവും മാനവും ഒക്കെ ദൈവം കടം തന്നതാണ് , ഒന്നും നമ്മുടേതല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഈ ജീവിതം പോലും കടം വാങ്ങിയതാണ് , അത് തിരിച്ചേൽപ്പിക്കും വരെ സൂക്ഷിച്ചു ഉപയോഗിക്കിവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതാണ് ഭൂമിയിൽ ഉറച്ചുനിൽക്കുക എന്ന (സ്റ്റേ ഗ്രൗൻഡഡ്) കളിയിൽ ഉപയോഗിക്കുന്ന പദപ്രയോഗത്തിനു ടിംറ്റബൊ കൊടുക്കുന്ന അർഥം.

ഏതു വിഭാഗം എന്നല്ല നാം ചിന്തിക്കേണ്ടത്, കെട്ടിടങ്ങൾ അല്ല സഭകൾ, നമ്മളുമായി ധൈര്യമായി സംവേദനം ചെയ്യുന്നവർ, നമ്മുടെ താഴ്ചകളിൽ നമ്മെ കരുതുന്നവർ, നാമുമായി പങ്കുവെയ്ക്കാൻ താല്പര്യപ്പെടുന്നവർ, നമ്മെ ധൈര്യപ്പെടുത്തുന്നവർ , നാം ധൈര്യപ്പെടുത്തുന്നവർ, തമ്മിൽ പിടിച്ചുയർത്തുന്നവർ അതാണ് യഥാർഥ സഭ. ചിലപ്പോൾ നാം വളരെ സന്തുഷ്ടരായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പണം ഉള്ളപ്പോൾ, ആരോഗ്യം കുഴപ്പമില്ലാതെ പോകുമ്പോൾ, കുടുംബം സമാധാനമായി പോകുമ്പോൾ. ജീവിതം തകിടം മറിഞ്ഞു ബാങ്ക് ഓവർഡ്രാഫ്റ്റ് ആകുന്നു, ചെക്കുകൾ മടങ്ങുന്നു, ബന്ധങ്ങൾ വഷളാകുന്നു, ഭാവിയെപ്പറ്റി അത്ര വ്യക്തത ഇല്ലാതെ പോകുന്നു, ഭയന്ന് പോകില്ലേ ? ഇത്തരം കൂരിരുൾ താഴ്വരയിൽ കൂടി കടന്നു പോകുമ്പോൾ നാം ആരായിരുന്നു എന്നതിന് പ്രസക്തിയില്ല, നാം ആരുടേത് ആകുന്നു എന്നതാണ് കാര്യം.

ഇവിടെയാണ് ഭയത്തെ നാം ഉൾക്കൊള്ളേണ്ടതാണ് എന്ന് ടിംറ്റിബോ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശക്തിയും ധൈര്യവും കരുണയും നിറഞ്ഞതാണ്. ടിംറ്റിബോ ഫൌണ്ടേഷൻ മഹത്തായ ഒരു കർമ്മം ആണ് ചെയ്യുന്നത് . അവസരങ്ങൾ നഷപ്പെട്ടു എന്ന് കരുതുന്ന കുരുന്നുകൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകുകയാണ് അദ്ദേഹവും സംഘവും. സ്വയമായി ഒന്നും ചെയ്യാൻ കഴിയാത്തവർക്ക്, പ്രതി രോധിക്കാൻ ശേഷിയില്ലാത്തവർക്കു, അവരുടെ വാക്കായി നോക്കായി പ്രവർത്തിക്കുകയാണ് ടിംറ്റിബോ. ഇത് അമേരിക്കൻ യുവാക്കൾക്ക് ഒരു ഉത്തമ ഉദാഹരണമായി മാറുന്നു.

ഇതൊക്കെ അല്ല അമേരിക്കയെപ്പറ്റി മറ്റുള്ളവർ കണക്കുകൂട്ടുന്ന ചിത്രം. വളരെ തുറന്ന യാതൊരു മറയുമില്ലാതെ , അധഃപതിച്ച സമൂഹമാണെന്നു കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ , വിശാല അമേരിക്കയുടെ ഉള്നാടുകളിൽ ഇപ്പോഴും പ്രസരിച്ചുകൊണ്ടിരിക്കുന്ന തീഷ്ണമായ സദാചാരപര ബോധം, മൂല്യങ്ങൾ, അതാണ് ഈ മഹത്തായ രാജ്യത്തിൻറെ ഉൾക്കാമ്പ്.

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ സഹായിച്ച ഒരു മുഘ്യ ഘടകം, അമേരിക്കയുടെ അൽമാവിൽ എന്തോ നഷ്ട്ടപ്പെട്ടു എന്ന് തിരിച്ചറിവാണ്, ഒരു ഉൾഭയം! , ഈ രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കോർത്തിണക്കിയ പാളികളിൽ വന്ന കനത്ത വിള്ളലുകൾ!, ഒരു വിറയൽ! , അതെ, SHAKEN, TERRIBLY SHAKEN.

Friday, November 18, 2016

കാറ്റു വിതച്ചു കൊടുങ്കാറ്റുകൊയ്യുന്ന ട്രമ്പിസ്ഥാന്

സോഫിയ വളരെ ഭയത്തോടെയാണു കാറില് വന്നുകയറിയത്. ഇടക്കു വീടു വൃത്തിയാക്കാന് സ്ഥിരം വന്നു കൊണ്ടിരിക്കുന്ന അവരെ അവരുടെ വീട്ടില് ചെന്നു കൊണ്ടുവരികയും കൊണ്ടുവിടുകയുമാണ് പതിവ്. പതിവില്ലാത്ത പരിഭ്രമം കണ്ടപ്പോള് തിരക്കി എന്താണ് കാര്യമെന്ന്. അവള് പതുക്കെ മുറിഞ്ഞ ഇംഗ്ലീഷും സ്പാനീഷും കലര്ത്തി സംസാരിക്കുവാന് തുടങ്ങി. കഴിഞ്ഞ 14 വര്ഷമായി മെക്സിക്കോയില് നിന്നും എത്തി ന്യൂയോര്ക്കില് താമസിക്കുകയാണ്. 14, 12 വയസ്സുള്ള രണ്ടു കുട്ടികള്, അവര് അമേരിക്കയില് ജനിച്ചതുകൊണ്ട് ഇവിടുത്തെ പൗരത്വത്തിന് അര്ഹരായി. സോഫിയയും ഭര്ത്താവും അനധികൃത കുടിയേറ്റക്കാരാണ്. എന്നാല് കുട്ടികളുടെ പഠനവും, ആശുപത്രി സൗകര്യവും ഒക്കെ അത്യാവശ്യത്തിന് കുഴപ്പമില്ലാതെ കിട്ടുന്നു. ചെറിയ ജോലി ചോയ്യാന് സാധിക്കുന്നതിനാല് ഒരു വാടക മുറിയില് ഒരു കുടുംബം കഴിയുന്നു. സ്വന്തം നാടായ മെക്സിക്കോയിലിനേക്കാള് അല്പം പണം മിച്ചം പിടിക്കാനും സാധിക്കുന്നുണ്ട്. ഡൊണാള്ഡ് ട്രമ്പ് പ്രസിഡന്റാകുന്നതിനാല് തങ്ങളുടെ ജീവിതത്തിന്റെ തകിടം മറിച്ചാലാണ് കണ്മുന്പില് പതിഞ്ഞു നില്ക്കുന്നത്.


എന്തു പറഞ്ഞു സമാധാനിപ്പിക്കാണ്? ഒറ്റയടിക്ക് ഇപ്പോള് ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള് ലഭിക്കാതെയും പോലീസിനെ ഭയന്നും എവിടെ ഒളിച്ചുതാമസിക്കാനാണ്? എന്നാലും, ഒന്നും സംഭവിക്കില്ല, നിങ്ങളെപ്പോലെയുള്ളവര് സഹായത്തിനില്ലെങ്കില് ന്യൂയോര്ക്കിലെ ജനങ്ങള് ബഹളം ഉണ്ടാക്കും എന്നൊക്കെപ്പറഞ്ഞെങ്കിലും അവളുടെ കണ്ണിലെ പരിഭ്രമം മാറിയിരുന്നില്ല.
വീടിനു ചുറ്റുമുളള പൂന്തോട്ടങ്ങളും പുല്ലും വൃത്തിയായി വെട്ടിസൂക്ഷിക്കുന്ന സാന്റോസും, അല്പസൊല്പ്പം വീട്ടുപണിയില് കൈ സഹായം ചെയ്യുന്ന മാരിയോയും ഇല്ലാത്ത അവസ്ഥ എന്നെ നടുക്കി. ഹോട്ടലുകളില് ജോലി ചെയ്യുന്ന സ്പാനീഷ്കാര് ഒന്നായി ഒരു ദിവസം പണി മുടക്കിയാല് റെസ്റ്റോറന്റുകള് അധികവും തുറക്കാനാവില്ല. ഇത്തരം ജീവിതങ്ങള് അമേരിക്കന് സമ്പത് വ്യവസ്ഥയുടെ ഭാഗമായി മാറി. ഇവര് കൂടുതലും സിറ്റികളിലാണ് ജോലി ചെയ്യുന്നത് നാട്ടിന് പുറങ്ങളിലും കിഴക്കന്-മദ്ധ്യമേഖലകളിലും ഇത്തരം ഒരു കുടിയേറ്റക്കാരെ കാണാറില്ല. അമേരിക്കയിലെ 67 ശതമാനം ആളുകളും ഭൂവിഭാഗത്തിന്റെ 3 ശതമാനം മാത്രം വരുന്ന സിറ്റികളിലും അതിനടുത്ത സ്ഥലങ്ങളിലുമാണ് താമസിക്കുന്നത്. അതാണ് കേവലം പരിമിതമായ ജനസാന്ദ്രതയുള്ള അനവധി സംസ്ഥാനങ്ങളിലെ ഇലക്ട്രല് വോട്ടുകള് ട്രമ്പിനു അനുകൂലമായി മാറി മറിഞ്ഞത്.


ഈസ്റ്റേണ് യൂറോപ്പില് നിന്നും റഷ്യയില് നിന്നും വ്യവസ്ഥാപിതമായി കുടിയേറിക്കൊണ്ടിരിക്കുന്ന യഹൂദന്മാര് പട്ടണങ്ങളില് തങ്ങളുടേതായ സങ്കേതങ്ങള് സൃഷ്ടിക്കുന്നുണ്ട്. സര്ക്കാര് തലത്തില് ഇവര്ക്ക് ഭാഷ പഠിപ്പിച്ച് ജോലിയും താമസവും മറ്റും ഒരുക്കിക്കൊടുക്കാന് വലിയ ക്രമീകരണങ്ങളാണ് ചെയ്യുന്നത്. അടുത്തകാലത്തായി മദ്ധ്യപൂര്വേഷ്യയില് നിന്നും വളരെയേറെ മുസ്ലീം മതവിശ്വാസികള് കൂട്ടമായി കുടിയേറാന് തുടങ്ങി. അവര് അവരുടെ രീതിയില് വസ്ത്രം ധരിക്കുവാനും ആചാര-അനുഷ്ഠാനങ്ങള് കൊണ്ടു പോകുവാനും ശ്രമിക്കുന്നത് അസഹിഷ്ണുതയോടെയാണ് നാട്ടുകാര് കണ്ടത്. ഒപ്പം പടര്ന്നു പന്തലിച്ച ഇസ്ലാമിക് ഫോബിയ, ഓരോ മുസ്ലീമും തങ്ങളുടെ അന്തകനാണ് എന്ന ഭീതിയും വെള്ളക്കാരില് ഉണ്ടാക്കി.

മെക്സിക്കോക്കാര്ക്കു തൊട്ടുതാഴെയായി ചൈനക്കാരേയും പിന്തള്ളി ഇന്ത്യാക്കാരാണ് അമേരിക്കയിലെ കൂടുതലുള്ള കുടിയേറ്റക്കാര് വിദ്യാഭ്യാസത്തിലും സമ്പത്തിലും ജീവിത നിലവാരത്തിലും ഇന്ത്യാക്കാര് സാധാരണ വെള്ളക്കാരെക്കാള് മുന്നിലായതിനാള് ഇവര് തങ്ങളുടെ അവസരങ്ങളും സമ്പാദ്യവുമാണ അപഹരിക്കുന്നതെന്ന ഒരു ചിന്തയും വെള്ളക്കാരില് നിലനില്ക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ 13 ശതമാനത്തിലേറെ കുടിയേറ്റക്കാരാണ് ഇന്ന് അമേരിക്കയില്. ഇവരില് കൂടുതലും കാലിഫോര്ണിയ ടെക്സസ്, ന്യൂയോര്ക്ക്, ന്യൂജേഴ്സി എന്നീ സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. ഏതാണ്ട് 11.1 മില്ല്യണ് അനധികൃത കുടിയേറ്റക്കാര് അമേരിക്കയിലുണ്ട്. അതില് 52 ശതമാനവും മെക്സിക്കോയില് നിന്നുള്ളവരാണ്. ഇവരായിരുന്നു ട്രമ്പിന്റെ ആദ്യഇരകള്. ഇവരെ പുറത്താക്കി വന്മതില് പണിയുകയാണ് തന്റെ പ്രഥമദൗത്യമെന്നാണ് ട്രമ്പ് ഉയര്ത്തിയ വാദം.


മദ്ധ്യപൂര്വ്വേഷ്യയിലെ മുസ്ലീം കുടിയേറ്റ ഭീഷണിയാണ് ബ്രിട്ടനെ ബ്രക്സിറ്റിനു പ്രേരിപ്പിച്ചതും, അമേരിക്കയെ ട്രമ്പീകരിച്ചതും ഇനിയും ഫ്രാന്സിലും, ജര്മ്മനിയിലും വരാനിരിക്കുന്ന മാറ്റങ്ങളും. ഇതിനു അല്പം വര്ഗീയത വീശിയാല് മാത്രം മതിയായിരുന്നു. അമേരിക്കയിലെ അരക്ഷിതരായ ഒരു വലിയ കൂട്ടം വെള്ളക്കാരുടെ പ്രതീക്ഷയാണ് ട്രമ്പ്. 24നും 54നും വയസ്സിനിടയിലുള്ള ഒരു വലിയ കൂട്ടം വെള്ളക്കാര് ജോലി തേടാതെ അരക്ഷിതരയായി വിവിധ സംസ്ഥാനങ്ങളില് ഉണ്ട്. ഇവര് തൊഴിലില്ലായ്മ വേതനം സ്വീകരിക്കുകയോ, മറ്റു ആനൂകൂല്യങ്ങള് ലഭിക്കാതെയോ ജീവിക്കുമ്പോള് കുടിയേറ്റക്കാര് എല്ലാവിധ ആനുകൂല്യങ്ങളും നേടിയെടുക്കുന്നു. 'ഒബാമ കെയര്' മുഖനേ എല്ലാവര്ക്കും ആരോഗ്യ പരിഗണന നിയമം വഴി നടപ്പാക്കിയാല് അതിനു പണം കണ്ടെത്തുന്നത് എല്ലു നുറുക്കി പണിയെടുക്കുന്ന നികുതിദായകര് ആണ്. ഏതാണ്ട് ഇപ്പോള് തന്നെ അമേരിക്കന് ജോലിക്കാരുടെ അദ്ധ്വാനഭാരം ലോകത്തിലെ ഏറ്റവും കൂടുതലാണ്. ഓരോ ഡോളറിനും കഠിന പ്രയത്നം അനിവാര്യമാണ്. ഇത്തരം സാഹര്യത്തില് വിനോദത്തിനോ വിശ്രമത്തിനോ ഇടകിട്ടാത്ത ഒരു വലിയ കൂട്ടം, ഗവണ്മെന്റിന്റെ ഇത്തരം ഉദാരതയില് അസന്തുഷ്ഠരാണ്.


വര്ഗ്ഗവെറിയും അസഹിഷ്ണതയും, എതിരാളിയില് സംശയവും ജനിപ്പിച്ച്, തനിക്കെതിരായുള്ള എല്ലാവരേയും കൂടടിച്ചുവെടിവച്ച് ഇല്ലാതാക്കിയിട്ട് മദ്ധ്യനയം സ്വീകരിച്ചാല് കൂടു തുറന്നുവിട്ട ഭൂതം കുടത്തിലേക്ക് തിരിച്ചു വരില്ല അതിന്റെ ലക്ഷണങ്ങള് ഉടന് കണ്ടു തുടങ്ങി.
നാളിതുവരെ അമേരിക്കന് രാഷ്ട്രീയത്തില് പുറത്തെടുക്കാത്ത അടവുകളാണ് ട്രമ്പു പരീക്ഷിച്ചു, തിരഞ്ഞെടുപ്പില് വിജയിച്ചത്. ലോകം പ്രത്യേകിച്ച്, റഷ്യയിലും, ഇന്ത്യയിലും ഫാസിസത്തിലേക്ക് തിരികെപ്പോക്കിലാണെന്നു തോന്നും.


ഒബാമ ഭരണത്തിന്റെ ഒരു വിലയിരുത്തലായിട്ടു വേണമെങ്കില് ഈ തിരഞ്ഞെടുപ്പിനെ കരുതാം. അമേരിക്കയില് ആഭ്യന്തര സാമ്പത്തീക ക്രമീകരണങ്ങളില് തിളക്കമുള്ള മാറ്റങ്ങള് സൃഷ്ടിച്ചെങ്കിലും, വിദേശ നയത്തിലെ നിഷ്ക്രിയത്വം അമേരിക്കയെ കടലാസു പുലിയാക്കിക്കളഞ്ഞു. ഭീതിയുയര്ത്തുന്ന ലോക അരാഷ്ട്രീയതക്ക് അമേരിക്ക ഒരു മറുപടി ആയിക്കണ്ട് ലോകവും, അമേരിക്കയിലെ സാധാരണ ജനവും നിരാശരായി. സാധാരണ ജനങ്ങളുടെ സ്പന്ദനങ്ങളെ ഉള്ക്കൊള്ളാനാവാത്തതായിരുന്നു അമേരിക്കന് മാദ്ധ്യമങ്ങളുടെ പ്രവചന പരാജയങ്ങളും വിലയിരുത്തലുകളും ട്രമ്പിന്റെ അവിശ്വസനീയ വിജയവും.

താത്വികനായിരുന്ന പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന ഗ്രന്ഥത്തില്, ജനാധിപത്യം ഒരു ശാശ്വത പരിഹാരമല്ല എന്നു പറയുന്നുണ്ട്. ജനാധിപത്യത്തിനു ജീര്ണ്ണത വരുമ്പോഴും, അതു ജനങ്ങളുടെ വിലയിരുത്തലുകളെ ഉള്കൊള്ളാനാവാതെയും വരുമ്പോള്, ഒരു സ്വേശ്ചാധിപതി ഉയര്ന്നു വരാനുള്ള സാധ്യത കാണും എന്നും, സാധാരണ ജനം ഒരു പരീക്ഷണത്തിനു തയ്യാറായി അയാളെ സ്വീകരിക്കുമെന്നുമുള്ള സാഹചര്യം ഉണ്ടാകുമത്രേ.


എന്തായാലും ഒരു പരീക്ഷണത്തിനു ജനം തയ്യാറായി. എന്നാല് സ്റ്റീഫന് ബാനന് എന്ന വര്ണ്ണവെറിയനായി അറിയപ്പെടുവാന് താല്പര്യമുള്ള ഒരാളെ ട്രമ്പിന്റെ പ്രധാന ഉപദേശകനും ഉപദേഷ്ടാവുമായി നിയമിച്ചത് ഒട്ടൊന്നുമല്ല നടക്കം ഉണ്ടാക്കിയിരിക്കുന്നത്. ബ്രയിറ്റ് ബാര്ട്ട് ന്യൂസ് നെറ്റ് വര്ക്ക് എന്ന പത്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് ആയിരുന്നു ബാനന്. വെള്ളക്കാരുടെ മേല്ക്കോയ്മയും, കുടിയേറ്റത്തിനും, വനിതാ വിമോചനത്തിനും സാംസ്കാരിക വൈവിധ്യത്തിനും എതിരേ തുറന്നു സംസാരിക്കുന്ന വലതുപക്ഷ പത്രമാണ് ബ്രയിറ്റ്ബാര്ട്ട്. ബാനന്റെ നിയമനത്തെക്കുറിച്ച് ദേശീയവാദി റിച്ചാര്ഡ് സെപ്ന്സറും, അമേരിക്കന് നാസി പാര്ട്ടി ചെയര്മാനും, വര്ണ്ണവെറിയ സംഘടനയായ കുക്കൂക്ലാന് നേതാവ് ഡേവിഡ് ഡ്യൂക്കും 'ഏറ്റവും നല്ല തീരുമാനം' എന്നു പറഞ്ഞത് നടുക്കത്തോടെയാണ് കാണേണ്ടത്.


ട്രമ്പ് ജയിക്കാനായി പലതും പറഞ്ഞു എന്ന രാഷ്ട്രീയതന്ത്രം പുറത്തെടുത്തു രക്ഷപ്പെടാന് ശ്രമിച്ചാലും, വിതച്ച കാറ്റ് ഇപ്പോള് ഒരു കൊടുങ്കാറ്റിനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.

'Between what is said and not meant,
and not meant and what is meant
and not said,
most of love is lost”
- Khalil Gibran
div>

Monday, October 24, 2016

മനുഷ്യന്റെ സ്വതന്ത്രഇച്ഛകൾക്കെതിരെ ഒരു സർജിക്കൽ സ്ട്രൈക്ക്

"ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പള്ളിയിൽ പത്രവിതരണം നിരോധിച്ചിരിക്കുന്നു " എന്ന അറിയിപ്പ് കേട്ടപ്പോൾ ചിലരുടെ പുരികം ചുളിഞ്ഞു , വായ് അറിയാതെ തുറന്നു. അമേരിക്കൻ പള്ളിയിലെ മലയാള പ്രസംഗ സമയത്തു മലയാളം അറിയാത്ത കുട്ടികൾ ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്നു; കൂർക്കം വലിച്ചു ഉറങ്ങാൻ കഴിയാത്ത ബോർ അടിച്ച മലയാളി വിശ്വാസികൾ അവിടെ എന്ത്കണ്ടാലും ചാടിപ്പിടിച്ചു വായിക്കുവാനും തുടങ്ങുന്നു. ഏതോ ‘മണിയടി’ കക്ഷികൾ അവിടെയിരുന്ന പത്രക്കെട്ടുകൾ അപ്പാടെ എടുത്തു ഗാർബേജിൽ തട്ടി. വല്ലപ്പോഴും പ്രിന്റ് ചെയ്തു ഇറക്കുന്ന മലയാള പത്രങ്ങൾ പള്ളി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ താല്പര്യമുള്ളവർക്ക് ഫ്രീആയി എടുത്തുകൊണ്ടു പോകാൻ പാകത്തിൽ ബേസ്മെന്റിൽ വച്ചിരിക്കുന്ന പതിവ് അങ്ങനെ നിലച്ചു. പത്ര മാധ്യമത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ തന്നെ ഉറച്ച തീരുമാനത്തിലാണ് പള്ളി അധികാരികൾ. അന്നത്തെ വേദവായന ഇതായിരുന്നു. “ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മി തിന്നു. പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. യേശു അവരോടു: .“ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു. പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ” എന്നു ഉത്തരം പറഞ്ഞു” (ലൂക്കോസ് 6 :1 ). ക്രിസ്തു എന്നും പരീശന്മാർക്കും പള്ളി അധികാരികൾക്കും ഒരു തലവേദന തന്നെ ആയിരുന്നല്ലോ. അധികാരവർഗം തങ്ങളുടെ പ്രമാണിത്തം ചെലുത്തേണ്ടി വരുമ്പോൾ, മോശയുടെ ന്യായപ്രമാണവും, സിംഹാസനവും വടിയും കോലും എല്ലാം എടുത്തു പെരുമാറാൻ ഒട്ടും മടിക്കയുമില്ല, മാത്രമല്ല "മുട്ടില്ലാതാക്കാനും" പച്ചയായ പുല്പുറത്തിലേക്കു ആട്ടി പായിക്കാനും വേദവാക്യം തന്നെ ഉപയോഗിക്കുകയും ചെയ്യും.. അധികാര വർഗത്തിന്റെയും, അവരുടെ പിണയാളുകളുടെയും സ്വഭാവം വിരൽചൂണ്ടി കാട്ടിയതായിരുന്നു കുരിശിലേക്കുള്ള ക്രിസ്തുവിന്റെ വഴി തുറന്നത്. കാലമെത്ര പോയാലും ഈ ക്രൂശിത രൂപത്തിന്റെ മുന്നിൽ ഇപ്പോഴും ഇതേ നാടകങ്ങൾ അരങ്ങേറുന്നു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ യോഗ്യതാ മത്സരം ഇറാനും സൗത്ത് കൊറിയയും തമ്മിലായിരുന്നു. ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ലക്ഷക്കണക്കിന് ഇറാൻ ഫുട്ബോൾ പ്രേമികൾ, ഇറാൻ ഒരു ഗോളിന് ജയിച്ചത് നെഞ്ചു പൊട്ടി ആഘോഷിച്ചത് കരഞ്ഞുകൊണ്ടാണ്. മനപൂർവ്വമല്ല കരഞ്ഞത്, ഇങ്ങനെ കരഞ്ഞില്ലെങ്കിൽ അവരുടെ പ്രീയപ്പെട്ട കളി തന്നെ ഇറാനിയൻ വൈദീകർ മുടക്കിയേനെ. അപ്രതീക്ഷിതമായി ഈ കളി നടക്കുന്ന ദിവസം ഇറാന്കാരുടെ ഏറ്റവും വലിയ ദുഃഖ ദിനമായിരുന്നു. 1300 വർഷത്തിന് മുൻപ് മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ മരണമടഞ്ഞ ദിനം. എല്ലാവരും കറുത്ത വസ്ത്രം ധരിച്ചു കളി കാണാൻ പോകണം, ആഹ്ലാദം തോന്നുമ്പോൾ "ഓ ഹുസൈനെ - ഓ ഹുസൈനെ " എന്ന് ഉറക്കെ വിളിച്ചു കരയണം എന്ന അറിയിപ്പ് നേരെത്തെ നൽകിയിരുന്നു. ‘നമ്മുടെ പാരമ്പരാഗതമായ വിശ്വാസങ്ങൾ പരിപാലിക്കണ’ മെന്നു അയത്തൊള്ള മുഹമ്മദ് യസ്ദിയുടെ പ്രസംഗം സ്റ്റേഡിയത്തിൽ അലയടിച്ചുകൊണ്ടിരുന്നു. ഈ കളി നടന്നില്ല എങ്കിൽ 2018 ലെ വേൾഡ് കപ്പ് മത്സരത്തിൽ കളിക്കാൻ കഴിയാതെ വരും എന്നുള്ളതുകൊണ്ട് മാത്രം അനുവദിക്കപ്പെട്ട സൗജന്യം ആണ് ഇറാനികൾക്കു കരഞ്ഞു ആഘോഷിക്കേണ്ടി വന്ന പന്തുകളി. അറിയാതെ ആരെങ്കിലും സന്തോഷം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ ടി വി യിൽ കറുത്ത ബാനർ വന്നു നിറയും , പിന്നെ കരച്ചിലും തേങ്ങലുകളും മാത്രം കേൾക്കാം. ലക്ഷ്മണ രേഖ കടന്നുള്ള ആക്രമണങ്ങളെയാണ് ഇവിടെ വിഷയമാക്കുന്നത്. കാലമെത്രയായാലും , മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളും താല്പര്യങ്ങളും ദൈവ നിഷേധമാണെന്നു കാട്ടിക്കൂട്ടാനുള്ള വ്യഗ്രത വൈദീക മേധാവിത്തത്തിനു ഉണ്ട്. മതം മനുഷ്യനെ പൂര്ണതയിലേക്കു നയിക്കുവാനും അവന്റെ ആന്തരീകതലത്തെ ശുദ്ധി ചെയ്തു സമൂഹ നന്മക്കും മനുഷ്യ ബന്ധങ്ങൾക്കും ഉതകുന്ന പൊതു ഇടങ്ങൾ ഉണ്ടാക്കാനും ആണ് ശ്രമിക്കേണ്ടത്. പുരോഗമന പാതയിൽ മനുഷ്യ സമൂഹം സഞ്ചരിച്ചു തുടങ്ങിയിട്ട് കാലം അധികം ആയിട്ടില്ല, എന്നാൽ വളരെ പെട്ടന്ന് അവന്റെ ഗോത്ര സംസ്കാരത്തിലേക്കും അറിവിന്റെ കിരണം അടിക്കാത്ത മരുഭൂമിയിലേക്കും ഒരു തിരിച്ചുപോക്ക് നടത്തുന്നത് വിസ്മയം ഉളവാക്കുന്നു. മതത്തെ പൂർണമായി ഉപേക്ഷിക്കുന്നതിലല്ല, മതത്തിന്റെ മേന്മകളെ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യനായി തീരുന്നതിലാണ് നാം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. ‘സ്വതന്ത്ര ഇച്ഛ’ എന്ന ഒരു സംഗതി മനുഷ്യന് ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുന്നുണ്ട്. ചില ഘടകങ്ങൾ നമ്മുടെ സ്വതന്ത്ര ചിന്തയെയും ധാർമ്മികമായ നേർ വഴികളെയും എന്നും സ്വാധീനിക്കുന്നു. ചിലപ്പോൾ ചങ്ങലയിൽ കുടുങ്ങിക്കിടക്കുന്നതാണ് നമുക്ക് പ്രിയം, സർവ്വവ്യാപിയായ ദൈവീക ശക്തിക്കു വ്യക്തികളുടെ ഇച്ഛയിലോ തീരുമാനത്തിലോ പൂർണ നിയന്ത്രണമില്ല എന്നതിന് തെളിവാണല്ലോ മനുഷ്യന് പാപം ചെയ്യാനുള്ള സ്വാതന്ത്ര്യം. സ്വന്തമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യ ആൽമാവിന്റെ നൈസർഗീകമായ കഴിവാണ് എന്ന ഒരു ചിന്തയും നിലനിൽക്കുന്നുണ്ട്. സ്വതന്ത്രമായ ചിന്തകൾ ഉണ്ടാവണമെങ്കിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള നല്ല അവബോധം ഉണ്ടാവണം. അതിനു ഉറപ്പായ കലർപ്പില്ലാത്ത മാധ്യമങ്ങൾ അത്യന്താപേക്ഷിതമാണ്. മാധ്യമങ്ങൾക്കു കൂച്ചുവിലങ് ഇടുകയാണ് അധികാരം ഉറപ്പിക്കാനുള്ള ആദ്യപടി. അതാണ് ചരിത്രം നമുക്ക് കാട്ടി തരുന്നതും. ഇന്നത്തെ വിശ്വാസം നഷ്ട്ടപ്പെട്ട മാധ്യമ സംസ്കാരം സ്വതന്ത്ര ഇച്ഛയെ ഒളിയാക്രമിക്കാനുള്ള വഴി തുറന്നിടുണ്ട്, പക്ഷം പിടിച്ചുള്ള മാധ്യമ ധർമ്മം ഒട്ടൊന്നുമല്ല നേരിനെ മറയ്ക്കുന്നത്. സ്വതന്ത്ര ചിന്തയുള്ള മനുഷ്യരുടെ മേൽ, അധികാരത്തിലുള്ളവരുടെ വ്യക്തമായ ധാരണയോടെയുള്ള ‘മാധ്യമ മൂടിവയ്ക്കൽ’, മനുഷ്യ സംസ്കാരത്തെ മാത്രമല്ല, മനുഷ്യൻ എന്ന അർദ്ധ തലത്തെ തന്നെ നെല്ലിപ്പലകയുടെ കീഴിലേക്ക് പിടിച്ചു താഴ്ത്തുകയാണ്. “ആട്ടം കാണുന്നതിനിടയിൽ എന്തെങ്കിലും ശബ്ദം ഉണ്ടാക്കിയാൽ തല വെട്ടും” എന്ന രാജ കല്പന നിലനിൽക്കുമ്പോൾ തന്നെ, ഒരു നല്ല രസികൻ "തലപോയാലും പോട്ടെ, ബലെ ഭേഷ് ", എന്ന് തന്റെ ഉള്ളു തുറന്നു വിളിച്ചു കൂവിയപ്പോൾ, ആ ധൈര്യത്തിനു മുൻപിൽ രാജാവുപോലും നമിച്ചുപോയി എന്ന് കേട്ടിരിക്കുന്നു. ഇത്തരം ഒരു ഉൾക്കാഴ്ചയാണ് നമുക്ക് വേണ്ടത്.

Wednesday, September 21, 2016

വെറുപ്പിന്റെ രീതിശാസ്ത്രം

വെറുപ്പിന്റെ രീതിശാസ്ത്രം കുത്തക മുതലാളിമാരുടെ, കോര്പറേഷനുകൾക്കായി, കോർപറേറ്റ് ഭീമന്മാരാൽ ഭരിക്കപ്പെടുന്ന സംവിധാനമാണ് അമേരിക്കൻ ജനാധിപത്യം എന്ന് പറയുന്നത് അത്ര തെറ്റാണെന്നു തോന്നുകയില്ല ഇന്നത്തെ അവസ്ഥ വിലയിരുത്തുമ്പോൾ. എന്ത് ഇല്ലാതെയായാലും, ലാഭത്തിനുവേണ്ടി മാത്രം നിലകൊള്ളുമ്പോൾ മുന്നിൽ കാണുന്നതെല്ലാം അവസരങ്ങൾ ആണ്. വിജയം! അതാണ് എല്ലാത്തിന്റെയും അവസാനവാക്ക്, അതിനായി ഭൂമി ചുട്ടുകരിഞാലും സാരമില്ല, വെറുപ്പും വിദ്വേഷവും ഊതിക്കാച്ചി, മുന്നിലുള്ള എല്ലാ അവസരങ്ങളും "വിടക്കാക്കി തനിക്കാക്കി” മാറ്റിയാൽ വിജയം ഉറപ്പിക്കാം. 2016 അമേരിക്കൻ ഇലക്ഷനിൽ ജയിച്ചാലും ഇല്ലെങ്കിലും, ഡൊണാൾഡ് ട്രംപ് ഏതായാലും വെറുപ്പിന്റെ ഒരു തുറുപ്പ് ആണ് ഇറക്കിയിരിക്കുന്നത്. ഒട്ടൊക്കെ അത് വിജയിക്കുകയും ചെയ്യുന്നുണ്ട്. വിജയിക്കാനായി അദ്ദേഹം കണ്ടുപിടിച്ച രീതിശാസ്ത്രം കാലപ്പഴക്കത്തിൽ പലപ്പോഴായി ഉപയോഗിച്ച ഇന്ധനം ആണ് , പക്ഷെ അത് ദൂരവ്യാപകമായ പ്രഖ്യാഘാതങ്ങൾ ഇണ്ടാക്കും എന്നതാണ് ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നത്. മെക്സിക്കൻസും, ഇമ്മിഗ്രന്റ്സും മാത്രമല്ല തനിക്കു ചുറ്റും കൂടിയിരിക്കുന്ന മാധ്യമങ്ങളും, കോടതികളും രാഷ്രീയക്കാരും , മതനേതാക്കളും ഒക്കെ തന്റെയും നാടിന്റെയും ശത്രുക്കളാണ്. കാലങ്ങളായി കാര്പെറ്റിനടിയിൽ മറഞ്ഞുകിടന്ന വെള്ളക്കാരുടെ വർഗവൈര്യം ജീവൻവച്ച് തുടങ്ങി. റഷ്യക്കാരുടെ ചാരസംഘടന വച്ച്നീട്ടുന്ന അവസരങ്ങളും ഫലപ്രദമായി എതിരാളികൾക്ക്മേൽ പ്രയോഗിക്കാനും മടിയില്ല. ശ്രദ്ധകിട്ടാൻ എന്തും പറയാൻ , ഏതു തലത്തിലും പറയാൻ തയ്യാറായ മിടുക്കൻ ന്യൂസ് മേക്കറാണ് അദ്ദേഹം. കാലങ്ങളായി മധ്യ പൂർവ ദേശത്തും, റഷ്യയിലും, തുർക്കിയിലും ലാറ്റിൻ അമേരിക്കയിലും ഒക്കെ ഭരണം നിലനിർത്താൻ പാകത്തിൽ മതത്തെ ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങളെ ചൊൽപ്പടിക്ക് നിയന്ത്രിച്ചു നിർത്താൻ മതവിശ്വാസത്തെ തീപിടിപ്പിക്കയും, അതിനുവേണ്ടി മത നേതാക്കളെ ഉപയോഗിച്ച് മറ്റുള്ള വർഗ്ഗത്തെയും, മത വിശ്വാസത്തെയും , വർണത്തേയും വെറുക്കയും ഹനിക്കുകയാണ് ചെയ്യുന്നത്. മതത്തിനു വേണ്ടി സ്വയം ചാവേറാകാൻ പാകത്തിൽ സാധാരണ ജനത്തെ സജ്ജമാക്കുകയാണ് മതനേതാക്കൾക്ക് അവർ നൽകുന്ന നിർദേശം. അത് പാലിക്കപ്പെട്ടാൽ കൂടുതൽ അധികാരവും അവകാശവും സമ്പത്തും വാരികൊടുക്കാൻ അധികാരം കൈയാളുന്നവർക്കു ഒരു മടിയുമില്ല. സൗദിഅറേബ്യ തങ്ങളുടെ സുന്നി മേധാവിത്യം ലോകത്തിൽ ചോദ്യം ചെയ്യാത്ത ഇടമായി നിലനിർത്താൻ പാകത്തിൽ കണ്ടുപിടിച്ച വഹാബിയിസം ഇന്ന് ലോകത്തെ ആകെ കുട്ടിച്ചോറാക്കി മാറ്റിയിരിക്കയാണല്ലോ. എല്ലാ വിധത്തിലുള്ള ഇസ്ലാമിക സംഘട്ടനങ്ങൾക്കു പിന്നിലും തിരഞ്ഞു ചെന്നെത്തുന്നത് ഈ തത്വസംഹിതിയുടെ പീഠത്തിലാണ്. സൗദി സർക്കാർ നടത്തുന്ന പെട്രോ ഡോളർ മിഷൻ ലോകത്തെമ്പാടും അവരുടെ ആരാധന കേന്ദ്രങ്ങളും അതിലൂടെ അവരുടെ കഠിനമായ വിദ്വേഷ ചിന്തകളുമാണ് കടത്തിവിടുന്നത്. അത്തരം ഇടപെടലുകൾ സമ്മാനിച്ചതാണ് അൽഖുവൈദയും, നസ്റയയും, ബോക്കോ ഹാറാം, ഇസ്ലാമിക് സ്റ്റേറ്റ് , തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾ; അവയിലൂടെ വളർന്നു വന്നവരാണ് സെപ്തംബര് പതിനൊന്നു സൂത്രധാരികളും. നൂറ്റാണ്ടുകളായി സമാധാനത്തിലും സമൃദ്ധിയിലും കഴിഞ്ഞിരുന്ന യൂറോപ്പ് ഇത്തരത്തിലുള്ള കഠിന വിദ്വേഷത്തിന്റെ നിരന്തര ബലിയാടുകൾ ആയികൊണ്ടിരിക്കുന്നു. ജനങ്ങൾ വായിക്കുന്നതും പഠിക്കുന്നതും ചിന്തിക്കുന്നതും ഇവർക്ക് പേടിസ്വപ്നമാണ്, അത് കൊണ്ട് വെറും മതപഠനശാലകൾ മാത്രം നിലനിർത്തി സാമൂഹിക വിഷയങ്ങൾ അവരുടെ കാഴ്ചപ്പാടിൽ മാത്രം പറഞ്ഞു കൊടുക്കയാണ്. കുറെ വര്ഷങ്ങള്ക്കു മുൻപ് പേർഷ്യൻ ഗൾഫിൽ ജോലിചെയ്തിരുന്ന കാലത്തു ഒരു പാകിസ്താനി കമ്പനിയുടെ സ്കൂൾ അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടേക്കു വന്ന ചില പുസ്തകകെട്ടുകൾ തുറന്നു നോക്കിയപ്പോൾ കുട്ടികളെ പഠിപ്പിക്കാൻ ഉള്ള സോഷ്യൽസ്റ്റഡീസ് പുസ്തകങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഭാരതത്തെപ്പറ്റി അവിടെ പരാമർശിക്കുന്ന ഭാഗം വായിച്ചാൽ, എത്രയും പെട്ടെന്ന് വളർന്നു, ഏതുവിധേനയും ഭാരതത്തെ നശിപ്പിക്കാൻ അവിടെ പഠിക്കുന്നവർക്ക് തോന്നിപ്പോകും, അത്ര വിദ്വേഷമാണ് ആ പുസ്തകങ്ങളിൽ ഉടനീളം. കുട്ടികളിൽ ഇത്രയും ക്രൂരമായ വിദ്വേഷം കയറ്റിവിട്ടാൽ, ആ രാജ്യത്തിന്റെ എല്ലാ പരാജങ്ങൾക്കും ഒരു ഉത്തരം മാത്രമേയുള്ളൂ , അത് ഭാരതമാണ് എന്നാണ് മനസിലാക്കുക. ഇസ്രായേൽ അറബ് സംഘർഷത്തിലും ഇതുപോലെ ബോധപൂർവമായ വിദ്വേഷം പ്രചരിക്കപ്പെടുന്നുണ്ട്. പാലസ്തീനികൾ അവരുടെ കുട്ടികളെ കല്ലെടുത്തെറിയാൻ പരിശീലിപ്പിക്കുന്നതും, യഹൂദർ മറ്റുള്ളവരുടെ സ്ഥലംകയ്യേറി വീടുവെക്കാൻ പ്രേരിപ്പിക്കുന്നതും അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല കാരണം, അതിന്റെ ഒക്കെ അടിയിൽ മത വിശ്വാസം ബോധപൂർവം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇരുകൂട്ടരും കൂടി അറബ് ക്രിസ്ത്യാനികളെ പ്രാവിനെപ്പോലെ പിച്ചി ചീന്തുമ്പോൾ ചോദിക്കാൻ ആരും ഇല്ല, അതിനും വേദ ശാസ്ത്രപരമായ നീതീകരണം ഉണ്ട്. ഇന്ത്യയിലും സ്ഥിതി മറിച്ചൊന്നുമല്ല, തങ്ങളുടെ പുരാതന ക്ഷേത്രങ്ങൾ മുഗൾ തേർ വാഴ്ചകളിൽ മോസ്കുകളായെങ്കിൽ, നിർബന്ധപൂർവം , മറ്റു പോംവഴികൾ ഒന്നുമില്ലാതെ പരിവർത്തനം ചെയ്യപ്പെട്ട്ടവരുടെ തലമുറ മരണം കൊണ്ട് കടം വീട്ടണമോ? ജാതി വ്യവസ്ഥികൾ പഴയ കാലത്തെ സാമ്പത്തീക സാമൂഹിക പശ്ചാത്തലത്തിലെ ശരികൾ ആയിരുന്നിരിക്കാം, പക്ഷെ അതിലേക്കു തിരിച്ചു പോയാൽ ആർക്കാണ് പ്രയോജനം ഉള്ളത് എന്ന് സാധാരണക്കാരന് മനസ്സിലാകും. കേരളത്തിൽ ഇന്ന് സവർണർ എന്ന് ഘോഷിക്കപ്പെടുന്ന സമുദായത്തിന്റെ ഏറിയ കൂട്ടവും പണ്ട് "ശൂദ്രർ " എന്നാണ് വിളിക്കപ്പെട്ടിരുന്നത് എന്ന് പഴയ മാനുവലുകളിൽ കാണാം. ഇന്ന് ഓരോരുത്തരും സവർണ്ണൻ എന്ന മേല്മുണ്ടു ധരിച്ചു എല്ലാ അമ്പലങ്ങളിലും തൊഴുവാൻ സാധിക്കുന്നെങ്കിൽ അതിന്റെ കാരണം കേരളത്തിലെ ആദ്യകാല ഇംഗ്ലീഷ് പഠന കേന്ദ്രങ്ങളും അതിൽ നിന്ന് വികാസം പ്രാപിച്ച സാമൂഹിക പരിഷ്കാരങ്ങളും കമ്മ്യൂണിസ്റ് പ്രസ്ഥാങ്ങളും ആണ്. ഏറ്റവും ഒടുവിലായി കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ "വാമന ജയന്തിയാക്കി " സവർണ്ണ മേധാവിത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ബോധപൂർവമായ പ്രവണതയെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. സ്പാനിഷ് കപ്പലുകളിൽ വന്ന ക്രിസ്ത്യൻ ചരക്കുകൾ, അതിനുശേഷം വന്ന മിഷൻ പ്രവർത്തനം ഒക്കെ സാംബ്രാജ്യ ശക്തികളുടെ പിണയാളുകളെ സൃഷ്ടിക്കുക എന്ന ഗൂഢ തന്ത്രമായിരുന്നു. അതിൽപെട്ടുപോയ പിന്തലമുറകൾ ഈ പാപ ഭാരം ചുമക്കുമ്പോൾ അവരുടെ നിസ്സഹായത ആർക്കു മനസ്സിലാക്കാൻ ആവും? പടയോട്ടങ്ങളും കോളനിവൽക്കരണവും പുതിയ ഒരു കൂട്ടം മനുഷ്യരെ സൃഷ്ട്ടിച്ചു എന്നത് വിധിവൈപരീതം. കാലപ്പഴക്കത്തിൽ ഈ കൂട്ടം, തമ്മിൽ തമ്മിൽ പഴയ കഥകൾ പറഞ്ഞു അടിച്ചു നശിച്ചാൽ, അന്ന് വിതറിയ വിദ്വേഷ പാഷാണം ഇന്നും ശക്തിയായി പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവാണ് സമൂഹം എന്ന നിലയിൽ നമുക്ക് ആവശ്യം. പഴയ സോവിയറ്റ് യൂനിയൻന്റെ ഓർമ്മകൾ പുതുക്കി റഷ്യൻ പ്രസിഡന്റിന്റെ നിരീക്ഷണത്തിൽ കെജിബി എന്ന രഹസ്യ ചാര സംഘടന എല്ലാ രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലും റഷ്യൻ ഓർത്തഡോൿസ് സഭയുടെ സ്വർണ മകുടമുള്ള പള്ളികൾ സ്ഥാപിച്ചുതുടങ്ങി. ഭരണത്തിന്റെ എല്ലാ പിടിപ്പുകേടുകൾക്കും പൊതു സ്വീകാര്യമായ ഉത്തരം കണ്ടെത്താൻ ഈ മത കേന്ദ്രങ്ങൾക്കാകും. ഒപ്പം രാജ്യത്തിനു പ്രധാന രഹസ്യങ്ങൾ എത്തിച്ചുകൊടുക്കാനുള്ള കേന്ദ്രങ്ങളുമായിട്ടാണ് ഈ പള്ളികൾ പ്രവർത്തിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, ക്രിസ്തുമതത്തിനുവേണ്ടി വാദിക്കാൻ റഷ്യൻ സഭക്കല്ലാതെ ഇന്ന് റോമൻ സഭക്കുപോലും ആവുന്നില്ല. അങ്ങനെ ആഗോള ക്രിസ്തുമത നേതൃത്വം പുതിയ ഒരു ദ്രുവീകരണത്തിലാണ് ചലിക്കുന്നത്. മനുഷ്യപുത്രൻ നേരിട്ട് അവതരിച്ചു ലോകത്തിന്റെ പാപങ്ങൾ മുഴുവൻ ക്രൂശിൽ സ്വയം വഹിച്ചിട്ടും നന്മയിലേക്ക് ലോകം തിരിച്ചുപോകാൻ കൂട്ടാക്കിയില്ല. ഇനിയും തന്റെ രണ്ടാംവരവിൽ ഒരു സമ്പൂർണ ന്യായവിധിയാണ് ക്രിസ്തുമതവിശ്വാസം.".....അനന്തരം സ്വർഗം തുറന്നിരിക്കുന്നതും...ഒരു വെള്ളക്കുതിര പ്രത്യക്ഷമായി....,ജാതികളെ വെട്ടുവാൻ അതിന്മേൽ ഇരിക്കുന്നവൻറെ വായിൽ നിന്നു മൂർച്ചയുള്ള വാൾ പുറപ്പെട്ടുവന്നു...മരണത്തിന്റെ തീപ്പൊയ്ക...സ്പടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ദൈവതേജസ്സുള്ള ജ്യോതിസ്സ്...പ്രത്യക്ഷപ്പെടുന്നു ..(വെളിപാട്പുസ്തകം-വിശുദ്ധ ബൈബിൾ). ഹിന്ദുഅവതാരങ്ങൾ ഒന്നും ധർമ്മം അടിസ്ഥാനപരമായി സംസ്ഥാപിക്കാൻ ഉപകരിച്ചിട്ടില്ല, അതാണല്ലോ അടിക്കടി ഓരോ പുതിയ അവതാരങ്ങൾ വേണ്ടി വന്നത്, ഇനിയും ഒരു പൂർണ സംഹാരമായ , വെള്ളക്കുതിരയിൽ വെട്ടിത്തിളങ്ങുന്ന വാളുമായി എത്തുന്ന കൽക്കി അവതാരമാണ് സത്യയുഗത്തിനു തുടക്കമിടുന്ന സമ്പൂർണ്ണ സർവനാശം. അങ്ങനെ രാഷ്രീയ-മത ഇടപെടലുകൾ കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ എന്താണ് മതംകൊണ്ടു വിശ്വാസിക്കു ലഭിക്കുന്നത് എന്നത് ചിന്തനീയമാണ് . നേര് ചൂണ്ടിക്കാണിച്ച നന്മയുടെ പൊൻകുടങ്ങളെ നാം ദൈവങ്ങളാക്കി ചില്ലിട്ടു പൂട്ടി. ഒരിക്കലും പുറത്തുഇറങ്ങാൻആവാതെ പൂജയുടെ കാവൽക്കാരെ നാം നിരത്തി നിർത്തി. പുരോഗമന വാദികളായ നരേന്ദ്രബോൽക്കരനെയും, കല്ബുര്ഗിയെയും, ഗോവിന്ദപന്സാരെയും വെടിവച്ചു വീഴ്ത്തി. മനുഷ്യത്വത്തിന്റെ അസ്തമനം ചക്രവാളത്തിൽ നിഴൽ വീശിത്തുടങ്ങിയിരിക്കുന്നു. കല്പിതമായ ഈ വിനാശത്തിനു മരുന്നിടുകയാണ് വെറുപ്പും വിദ്വേഷവും എന്ന സർവസംഹാരി. മനുഷ്യന്റെ അടിസ്ഥാന ഭയവും കൂടപ്പിറപ്പായ അസൂയയും വഴിമരുന്നിടുന്ന വിമര്ശസന്ധിയാണ് വെറുപ്പെന്ന പ്രതിയോർജ്ജം. എന്തിനു ഈ മനുഷ്യബോംബുകൾ വിനാശം വിതക്കുന്നു? എന്തിനീ തർക്കങ്ങൾ? ഒരിക്കലും ഒടുങ്ങാത്ത വ്യവഹാരങ്ങൾ? ചെറിയ സമൂഹത്തിലും ചെറിയ കൂട്ടങ്ങളിലും മാത്രമല്ല സാമ്പ്രാജ്യങ്ങളുടെ അസ്ഥിവാരത്തും ഈ പൂർണ്ണ സംഹാരത്തിന്റെ നനുത്ത പദസ്വരങ്ങൾ കേൾക്കാനാവുന്നില്ലേ? “Hatred is the coward's revenge for being intimidated.” ― George Bernard Shaw

Thursday, August 11, 2016

അനരഹര് സ്ഥാനാര്ഥികളാകുമ്പോള് അസ്വസ്ഥരാവുന്ന ജനം

11-Aug-2016 കോരസണ് പാര്ട്ടി കണ്വെന്ഷനുകള് കഴിഞ്ഞതോടെ ആനയും കഴുതയും നേരിട്ടുള്ള പോരാട്ടമാണ്. വ്യക്തികള് എന്ന നിലയില് ഡൊണാള്ഡ് ട്രമ്പിനെയും ഹിലരി ക്ലിന്റനെയും ജനം ഒരുപോലെ സംശയിക്കുകയും, ഇരുവരും അനര്ഹരാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. സ്വന്തം റിപ്പബ്ലിക്കന് പാര്ട്ടിയില് തന്നെ അനഭിമതനായി, വിവാദങ്ങളുടെ കൂട്ടുകാരനും വിദ്വേഷങ്ങളുടെ പ്രചാരകന് ഒക്കെയായിട്ടാണ് ട്രമ്പിനെ ജനം കാണുന്നത്. അസത്യങ്ങളുടെ മൂടല്മഞ്ഞില്, ഡെമോക്രാറ്റിക് പാര്ട്ടിയുടെ കളിത്തോഴിയും വാള്സ്ട്രീറ്റിന്റെ അടിമയായിട്ടും ജനം ഹിലരിയെ കാണുന്നു. പിന്നെ ആരെങ്കിലും ജയിച്ചല്ലേ പറ്റൂള്ളൂ, എന്നതാണ് സാധാരണ വോട്ടര്മാരെ കുഴക്കുന്ന പ്രശ്നം. ഇരച്ചുകയറാവുന്ന ചാവേറുകൾ, സംരക്ഷണമതിലുകൾ, ദുര്ബ്ബലമായ വിദേശ നയങ്ങൾ, കടുത്ത സാമ്പത്തിക വൈതരണികൾ എന്നിങ്ങനെ വിഷയങ്ങൾ എടുത്തുകാട്ടി ഭീതി ജനകമായ അന്തരീക്ഷമാണ് റിപ്പബ്ലിക്കന് കണ്വെന്ഷന് നിരത്തിയത്. മുന് ന്യൂയോര്ക്ക് മേയര് റൂഡി ജൂലിയാനിയുടെ ഉണ്ടക്കണ്ണുകളില് നിന്നും തീ പറക്കുന്നത് ജനം കണ്ടു നടുങ്ങി. അമേരിക്കയ്ക്കു സംരക്ഷകന് ട്രമ്പ് മാത്രമേ ഉള്ളൂ, എനിക്കു മാത്രമേ അതിനാകയുള്ളൂ എന്നു ട്രമ്പും ആവര്ത്തിച്ചു പറഞ്ഞു. പാര്ട്ടിയുടെ ചുവടുതാങ്ങികളെ ഒന്നൊന്നായി അടിച്ചു വീഴ്ത്തിയ ട്രമ്പിന്റെ അരാഷ്ട്രീയപ്രകടനം പാര്ട്ടി നേതാക്കളെ കുഴച്ചു അതായിരുന്നു ട്രമ്പിന്റെ പാര്ട്ടിയിലെ നോമിനേഷന് ലഭിക്കാനായ ഘടകവും. ഡെമോക്രാറ്റിക് പാര്ട്ടി ഘടകങ്ങള് വഴിവിട്ട് ഹിലരിയുടെ വിജയം ഉറപ്പാക്കുകയായിരുന്നുവെന്നും എതിരാളി ബേര്ണി സാന്റേഴ്സിനെ തകര്ക്കാന് സൂത്രപ്പണികള് ചെയ്തു എന്ന വിക്കിലീക്സിന്റെ കണ്ടെത്തലുകളും ഡെമോക്രാറ്റിക് പാര്ട്ടിയില് ഹിലരിയെ വല്ലാതെ വെറുപ്പിച്ചിരുന്നു. അമേരിക്കയിലെ ഇപ്പോഴത്തെ അടിസ്ഥാനപരമായ വിഷയങ്ങളായ നല്ല തൊഴില് നഷ്ടപ്പെടുന്നതും, ആരോഗ്യസുരക്ഷയിലെ കെടുകാര്യസ്ഥതയും, വന്കടക്കെണിയും, ബാങ്കുകളുടെ കൊള്ളത്തരങ്ങളും , നിലവാരമില്ലാത്ത പ്രാഥമിക വിദ്യാഭ്യാസവും ,താറുമാറായ ഉല്പാദനക്ഷമതയും വരഗ്ഗീയ വിദ്വേഷവും ഒന്നും ചര്ച്ച ചെയ്യാതെ പോയി. പാര്ട്ടി കൺവൻഷനുകൾ വെറും ഇവന്റ് ഷോകളായി മാറി. എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളും ജനത്തെ മടുപ്പിച്ചു. തന്റെ മൂന്നു വിവാഹങ്ങളിലായ ജനിച്ച കുട്ടികളെ നിരത്തി നിര്ത്തി ബലൂണ് തട്ടിക്കളിച്ച് റിപ്പബ്ലിക്കന് കണ്വെന്ഷന് അവസാനിച്ചപ്പോള്, കൊച്ചു കുട്ടികളെപ്പോലെ ബലൂണ് തട്ടിക്കളിച്ചാണ് മുന് പ്രസിഡന്റ് ബില് ക്ലിന്റണ് ഡെമോക്രാറ്റിക് കണ്വെന്ഷന് അവസാനിപ്പിച്ചത്. ട്രമ്പ് എന്ന ബിസിനസുകാരനെ സംബന്ധിച്ച് തിരഞ്ഞെടുപ്പു തോറ്റാലും വന് വിജയം, തന്റെ ബ്രാന്റ് ഉല്പ്പന്നങ്ങള് വിറ്റഴിയും എന്നത് ഉറപ്പ്. തനിക്കെതിരെ വിരല് ചൂണ്ടുന്ന ആരേയും കുത്തിക്കൊല്ലാതെ പിന്വാങ്ങില്ല എന്ന ട്രമ്പ് നയങ്ങളും, പരിഹാസവും, വിദ്വേഷവും നിറഞ്ഞ അട്ടഹാസങ്ങളുമായി ഹിലരിയും അമേരിക്കന് വോട്ടര്മാരുടെ മുമ്പില് അവതരിച്ചിരിക്കയാണ്. രൗദ്രം ആണ് ഇരുവരുടെയും മുഖഭാവം. ക്രൂരമാണ് ഇരുവരുടെയും വികാര പ്രകടനങ്ങള്. ഇതൊക്കെ കണ്ട അസഹനീയമായ വോട്ടര്മാര് അടുത്ത മൂന്നു മാസക്കാലത്തെ ആശങ്കയോടെ വീക്ഷിക്കുന്നു. ഡെമോക്രാറ്റിക് പാര്ട്ടി കണ്വെന്ഷനില് പാക്കിസ്ഥാന്കാരനായ ഖാന് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിലേറെയായിരുന്നു ട്രമ്പ് അയാള്ക്ക് എതിരായി നടത്തിയ പരാമര്ശങ്ങള്, ഇവിടെ സാമാന്യ മര്യാദകള് എല്ലാം ലംഘിക്കപ്പെട്ടു. ഇനിയെത്ര കോലാഹലങ്ങള് കാണാനിരിക്കുന്നു? ഖാന് എന്ന മുസ്ലീം, ചര്ച്ചകളില് ആക്രമിക്കപ്പെട്ടപ്പോള് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 'ഹൂസൈനിസം' മറയില്ലാതെ പുറത്തുവന്നു. മദ്ധ്യപൂര്വ്വേഷ്യയിലെ ക്രിസ്തുമതപീഠനത്തിനെതിരെ മൗനം പാലിച്ചിരുന്ന ഇദ്ദേഹം വികാരഭരിതനാകുന്നതും ജനം ഈര്ഷ്യയോടെ നോക്കിയിരുന്നു. ട്രമ്പിന് പ്രസിഡന്റിന്റെ മഹനീയ സ്ഥാനത്ത് മര്യാദ പുലര്ത്താനാകില്ല എന്ന് ഹിലരി, തന്റെ ഭര്ത്താവ് സമുന്നദപദവിയില് ഇരുന്നു കാട്ടിക്കൂട്ടിയ മോണിക്ക സംഭവങ്ങള് ജനം മറന്നു കാണുമെന്നാണ് ഇവരുടെ വിശ്വാസം. ട്രമ്പിന്റെ പ്രസംഗത്തിനിടെ ഒരു കുട്ടി കരഞ്ഞപ്പോള് പ്രസംഗം നിര്ത്തി ട്രമ്പു പറഞ്ഞു, കുട്ടികള് കരയുന്നത് എനിക്ക് ഇഷ്ടമാണ് കുട്ടികളെയും ഇഷ്ടമാണ്, കുട്ടി വീണ്ടും കരഞ്ഞപ്പോള് അതിനെ എടുത്തു വെളിയില് കൊണ്ടുപോകാന് പറയാനും അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായില്ല. ഫെഡറല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന് ഡയറക്ടര് ജേംസ് കോമി സെനറ്റ് ഹിയറിങ്ങിൽ ഹിലരി സ്റ്റേറ്റ് സെക്രട്ടി ആയിരുന്നപ്പോള് അലംഭാവം കാട്ടി എന്നു പറഞ്ഞു. വിശദീകരണത്തില് ഇവര് കള്ളം പറഞ്ഞില്ല. പക്ഷേ സത്യമല്ല പറഞ്ഞതെന്നും പറയുന്നതു കേട്ട് ജനം നടുങ്ങി. എന്താണ് സത്യത്തിന്റെയും കള്ളത്തിന്റെയും നിര്വ്വചനം? അത് ഹിലരി തന്നെ കണ്ടുപിടിക്കും. ഹിലരിക്കുവേണ്ടി വോട്ടുപിടിക്കാന് ഇറങ്ങിയ വാള്സ്ട്രീറ്റ് പ്രതിഭകളായ മൈക്കള് ബ്ലൂംബര്ഗ്, വാറന് ബഫറ്റ് തുടങ്ങിയവരുടെ നിരകണ്ടപ്പോള് ബേര്ണി സാൻഡേഴ്സനെ പിന്തുണച്ച വലിയ കൂട്ടം ഡെമോക്രാറ്റുകള് അസ്വസ്ഥരായി. അമേരിക്കയിലെ 324 മില്യണ് ജനങ്ങളില്, 221 മില്യണ് വോട്ടുരേഖപ്പെടുത്താന് യോഗ്യതയുള്ളത് . 88 മില്യണ് സാധാരണ വോട്ടുചെയ്യാറില്ല. 73 മില്യണ് വോട്ടേഴ്സ് പ്രൈമറി മത്സങ്ങളില് വോട്ടു ചെയ്തില്ല, പക്ഷേ ഇവര് അവസാന റൗണ്ടിൽ വോട്ടു ചെയ്യാം. 60 മില്യണ് ആളുകളാണ് പ്രൈമറി മത്സത്തില് വോട്ടുചെയ്തത് അതില് പകുതിയിലേറെപ്പേരും വോട്ടു ചെയ്ത സ്ഥാനാര്ത്ഥികള് ഇപ്പോള് രംഗത്തില്ല. ഏതാണ്ട് 14 ശതമാനം സമ്മതിദായകര്, അല്ലെങ്കില് 9 ശതമാനം പേരു മാത്രമാണ് ഹിലരിക്കോ ട്രമ്പിനോ വേണ്ടി ഇതുവരെ വോട്ടു ചെയ്തവര്.(ന്യൂയോര്ക്ക് ടൈംസ്-കടപ്പാട്). അതായത്, 91 ശതമാനം പേരും ഇപ്പോള് കടുത്ത മാനസിക സംഘര്ഷത്തിലാണ് അമേരിക്കയില്. അതിലേറെ അസ്വസ്ഥമാണ് ലോകരാജ്യങ്ങളും. ഏതാണ്ട് 900 മില്യണ് ഡോളര് പൊടിപൊടിച്ചു ഇത്രയും ശ്രമകരമായ നീണ്ട പ്രക്രിയയിലൂടെ ഒരു ജനകീയ നേതാവിനെ കണ്ടെത്താനായില്ല എന്നത് തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ പാളിച്ചയാണ്. ഇനി കിട്ടുന്നത് എന്തായാലും അനുഭവിക്കുക എന്നതാണ് അമേരിക്കക്കാരന്റെ വിധി. വ്യവസ്ഥാപിതമായ രീതിയില് കൂടെയല്ലാതെ വ്യക്തിപരമായ ആശയങ്ങളുടെ പേരില് പൊതു സമ്മതനായ ഒരു ജനനേതാവിനെ കണ്ടെത്താന് അമേരിക്കന് രാഷ്ട്രീയത്തിന് ഇന്ന് സാധിക്കുന്നില്ല എന്നത് സംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും അപചയമല്ലേ?

Monday, July 18, 2016

'ദിനവൃത്താന്തങ്ങള്'

'ദിനവൃത്താന്തങ്ങള്' (വാല്ക്കണ്ണാടി)കോരസണ് കോരസണ് ഓരോ ചാവേറുകള് മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത് ഒരു വാര്ത്ത അല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത് ഖേദകരമായ വസ്തുതയാണ്. കേവലം ഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ, തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില് ചാര്ത്തപ്പെടുന്ന ഭീകരപ്രവര്ത്തനം എന്ന രീതിയില് ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട് ഇവ ആവര്ത്തിക്കപ്പെടുന്നു. ഇത്തരം ഒരു തീവ്രത ഉണര്ത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്, അഭ്യുതയകാംക്ഷികള്, ഒളിച്ചിരിക്കുന്ന മുഖങ്ങള് എന്തേ എപ്പോഴും അവ്യക്തമായിതന്നെ നിലനില്ക്കുന്നത്. ഈ നിഴല് യുദ്ധങ്ങളില് മനുഷ്യയുഗം തന്നെ അവസാനിക്കുമോ എന്ന അങ്കലാപ്പിലെങ്കിലും ഒരു തപ്പിത്തടയലോ അന്വേഷണമോ ആവശ്യമാണ്. ലോകവിഷയങ്ങള് തലപുകഞ്ഞു ആലോചിക്കുന്നതിനുപകരം നമ്മുടെ സമൂഹത്തിലൂടെ ഒന്നു നിരീക്ഷിച്ചാല് മൂല്യകാരണങ്ങളുടെ ചുരുളഴിഞ്ഞേക്കാം. ചെറിയ മനുഷ്യകൂട്ടങ്ങളാണ് സാമ്രാജ്യങ്ങളായി മാറപ്പെടുന്നത്. അടിസ്ഥാനപരമായി, എല്ലാ സമൂഹത്തിലും മൂല്യങ്ങള്ക്കും കാഴ്ചപ്പാടുകള്ക്കും നിരന്തരം പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരേ ദിശയില് പതിവായി യാത്രചെയ്യുന്നവര് തങ്ങളുടെ ഇരിപ്പിടം മാറി മാറി തെരഞ്ഞെടുത്തേക്കാം. എന്നാലും യാത്ര ഒരേ ദിശയില് തന്നെ. ബോധപൂര്വ്വം ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന നുണകളും അതു ഉതിര്ത്തുവിടുന്ന മാരകപ്രതിഫലനങ്ങളും എന്നും ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. സോക്രട്ടീസിനു വിഷം കൊടുക്കുവാനും ക്രിസ്തുവിനെ ക്രൂശിലേറ്റുവാനും ജര്മനിയില് നാസികളെ പ്രകോപിച്ച് ജൂതഹത്യ നടത്തുവാനും 'വെപ്പണ്സ് ഓഫ് മാസ് ഡിസ്ട്രക്ഷന്' എന്ന ഓമനപ്പേരില് മദ്ധ്യകിഴക്കന് രാജ്യങ്ങളെ അനാഥമാക്കുവാനും, ഭീകരരുടെ പാലായനങ്ങളെ മറചാര്ത്തി യൂറോപ്യന് യൂണിയനില് ബ്രെക്സിറ്റും ചൈനക്കടലിലെ കൃത്രിമ ദ്വീപുനിര്മ്മാണവും തുടങ്ങി നിരവധി നുണക്കഥകളിലെ പേരറിയാത്ത കഥാപാത്രങ്ങളായി മാറുകയാണ് നാം. ബാര് കോഴയും,സരിത രാത്രികളും ഇപ്പോള് ചര്ച്ചപോലും ചെയ്യപ്പെടുന്നില്ല, അന്വേഷണവുമില്ല. വ്യാവസായവല്ക്കരണത്തിന്റെ പ്രതിവിപ്ലവം കുറച്ചൊന്നുമല്ല സമൂഹമെന്ന നിര്വ്വചനത്തെ മാറ്റി മറിക്കാനായത്. ചെറുസമൂഹത്തിലായി ഉണ്ടായിരുന്ന അടിസ്ഥാന ഉത്പാദനക്ഷമതയും സാങ്കേതികതയും വിസ്മൃതിയിലായി. ചന്തകള്ക്കു പകരം കൂറ്റന് മാളുകളായി ഷോപ്പിംഗ് സംസ്കാരം. മുട്ടുസൂചിവരെ ലോകത്തിന്റെ ഒരു കോണില് നിന്നും മാത്രം ഉണ്ടാക്കി എല്ലാ മുക്കിനും മൂലയിലും വിതരണം ചെയ്യപ്പെടുമ്പോള് ചെറിയ ചന്തകളിലെ ലാഭങ്ങള് ലോകത്തിലെ ഒരു ചെറുകൂട്ടത്തിന്റെ കീശയില് മാത്രം എത്തിച്ചേര്ന്നു കൊണ്ടേയിരിക്കുന്നു. ചെറുകൂട്ടങ്ങളായി തൊഴില് തേടിയുള്ള പാലയനങ്ങള്, കുടിയേറ്റങ്ങള്, പുതിയ തലമുറക്കു തൊഴില് തേടി പോകേണ്ട പാഠ്യപദ്ധതികള്, എല്ലാംചേര്ത്ത് ചെറുസമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ അനാഥമാക്കി. ഇവരുടെ അധ്വാനത്തിന്റെ വിയര്പ്പും മുന്പറഞ്ഞ ഒരു ശതമാനത്തിന്റെ ലാഭത്തിനുവേണ്ടി മാത്രമായിത്തീരുകയാണ്. നല്ല ജോലിക്കുവേണ്ടിയുള്ള അലച്ചിലും എത്ര ജോലി ചെയ്താലും സംതൃപ്തമാക്കാനാവാത്ത ജീവിതനിലവാരവും തന്റേതെന്ന അഭിമാനിച്ചതൊന്നും തൊട്ടുനോക്കാന് പോലും തയ്യാറാവാത്ത പുതിയ തലമുറ, പുതിയ രീതികള്, പുതിയ കാഴ്ചപ്പാടും എത്ര അസ്വസ്ഥമാണീ കടന്നുപോക്കലുകള് ഏെതങ്കിലും തൊഴിലിടങ്ങളില് ദീര്ഘകാലം ജോലി ചെയ്തു എന്നു അഭിമാനത്തോടു പറഞ്ഞിരുന്നു എങ്കില് ഇന്ന് അത് കുറ്റകരമായ അനാസ്ഥയായിട്ടാണ് കണക്കാക്കപ്പെടുന്നത് കൂടെകൂടെ തൊഴില് മാറിക്കൊണ്ടേയിരിക്കണം, അതിനുള്ള പരിചയം നേടുകയും മാനസികവും ശാരീരികവുമായ തയ്യാറാറെടുപ്പും അതിനിടയില് നേരിടുന്ന മാനസികസമ്മര്ദ്ദവും, പിരിമുറുക്കങ്ങളും, എപ്പോഴും ആരെയെങ്കിലും ഭയന്നുളള തൊഴില് ചുറ്റുപാടുകളും സമൂഹത്തിന്റെ അസ്ഥിവാരം തകര്ക്കുകയാണ്. പൊതുമേഖലയിലെ സേവനശൃംഖലകള് ഓരോന്നായി സ്വകാര്യമേഖല കൈയ്യടക്കുകയാണ്. സമൂഹത്തിലെ കരുതല് സംവിധാനങ്ങള് അപ്പാടെ അപ്രത്യക്ഷമാക്കുകയാണ്. ഏറ്റവും കുറഞ്ഞ വേതനത്തില് ഏറ്റവും കൂടുതല് അധ്വാനം, മുന് പറഞ്ഞതുപോലെ കേവലം ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനവും ഹോമിക്കപ്പെടുന്ന നവകൊളോണിയല് വ്യവസ്ഥ ഇവിടെ പിരിമുറുക്കം കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ടു. വിദ്വേഷവും, അവജ്ഞയും നീരസവും ക്രൂരമായ മതഭ്രാന്തും പിടിച്ച ഒരു വലിയ കൂട്ടം എങ്ങോട്ടെന്നില്ലാത്ത പാലായനത്തിലാണ്. ഇത്തരം ഉറഞ്ഞുകൂടിയ കാര്മേഘങ്ങള് ലോകത്തിന്റെ വിവിധ സമൂഹങ്ങളില് നിറഞ്ഞു നില്ക്കയാണ്. സ്വന്തമായി ഉയരാന് യാതൊരു പ്രതീക്ഷയുമില്ലാത്തിടത്ത് താനുള്പ്പെടുന്ന ചെറുകൂട്ടത്തിന്റെ അന്തസ്സില് കയറിപ്പിടിച്ച് ഒരു കൂട്ട അഹങ്കാരമെന്ന വികാരത്തില് എത്തപ്പെടുകയാണ് പിന്നെയുള്ള പോംവഴി. തന്റെ സമുദായത്തോടും കൂട്ടത്തോടും മാത്രമാണ് പിന്നെ കടപ്പാടുകള് അതു വളര്ന്ന് മറ്റു കൂട്ടങ്ങളോടുള്ള വെറുപ്പും വിദ്വേഷവുമായി മാറ്റപ്പെടുന്നു. കാഴ്ചയിലും പെരുമാറ്റത്തിലും, സംസാരത്തിലും തന്റെ കൂട്ടല്ലാത്ത എല്ലാവരും തനിക്കുമുമ്പിലെ അപകടമാണെന്ന് വിശ്വസിക്കുകയാണ് ഇവരെ ഉന്മൂലനം ചെയ്താലേ താനുള്പ്പെടുന്ന കൂട്ടത്തിനു നില നില്ക്കാനാവൂ. അതിനായി സ്വയം ഹോമിക്കുവാനും തയ്യാറാകണം. പണമില്ലാത്തവന്, കനത്ത പരാജയം അതാണ് ലോകത്തിലെ വിജയത്തിന്റെ സമവാക്യം. വിജയത്തിനു വിലയുണ്ടാവുന്നത് ഏറ്റവും കൂടുതല് വേദനയും അപമാനവും അവനു സമ്മാനിക്കാനാവുമ്പോഴാണ്. അങ്ങനെ അവന് പ്രവാചകന്റെയും പ്രവചനങ്ങളുടെയും യോഗയുടെയും സിദ്ധിയുടെയും കറുത്തതും കാവിയുമായ വേഷങ്ങളില് പൊതിഞ്ഞ് തന്റെ വിജയം ആഘോഷിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവന് മതഭ്രാന്തില് ആടിത്തിമിര്ക്കയാണ്. തുറന്ന ലോകത്തില് നിന്നും പഴയ ചെറുകൂട്ടങ്ങളിലേക്ക് മടങ്ങിപ്പോകാനാവുമോ? തനതായ വിശ്വാസ കേന്ദ്രങ്ങളിലേക്കും ചെറുകൂട്ടങ്ങളുടെ സ്വയമൂല്യത്തിനും ആത്മാഭിമാനത്തിനും സാമ്പത്തിക അസ്ഥിരതയും പിരിമുറുക്കവും കുറഞ്ഞ ഒരു സാമൂഹിക നിലയിലേക്കും ചുരുങ്ങാനാവുമോ? 'നമുക്ക് ഗ്രാമങ്ങളില് പോയി രാപ്പാര്ക്കാം. നമുക്ക് അതിരാവിലെ മുന്തിരത്തോടത്തിലേക്കു പോകാം. മുന്തിരിവള്ളികള് തളിര്ത്തുവോ എന്നും മുന്തിരിപ്പൂക്കള് വിടര്ന്നോ എന്നും നോക്കാം.' ഇത് ശലോമോന് രാജാവിന്റെ ഒരു വ്യാമോഹം മാത്രം ആയിരുന്നിരിക്കാം. സമൂഹത്തിന്റെ നിലനില്പ്പിന് ആധാരശിലയാകേണ്ട സംവിധാനങ്ങള് നിഷ്കൃയരാണ് എന്നതാണ് വിചിത്രം. മാദ്ധ്യമങ്ങള് ആരേയാണു ഭയക്കുന്നത്? ആര്ക്കുവേണ്ടിയാണ് തൂലിക ചലിപ്പിക്കുന്നത്? സ്വസ്ഥമായി സംവദിക്കേണ്ട അക്കാദമിക്ക് ഉറവിടങ്ങള്. സമൂഹത്തിന്റെ, നിറദീപമാകേണ്ട കലാസാംസ്കാരിക പ്രതിഭകള്, ചാവേറുകളെ മഹത്വപ്പെടുത്തിയും സഹനത്തെ ഘോഷിച്ചും കൊണ്ട് മതവും, ചിതലരിച്ച മണ്കൂനയായി നിലനില്ക്കുന്നത് വിധി വൈചിത്രം. 'In a time of universal deceit, telling the truth is a revolutionary act.' 'Who controls the past controls the future. Who controls the present controls the past' -George Orwell

Monday, June 20, 2016

പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകൾ

പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകൾ - ഒരു സത്വഅന്വേഷണം ബോളിവുഡ് സിനിമ താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ് അഘൗരി (മധു ജോത്സ്ന ) യുടെ ശവ സംസ്കാരവുമായി ഉരുത്തിരിഞ്ഞ വിവാദങ്ങൾ ഇന്ത്യൻ മാധ്യമങ്ങളിൽ ചലനം സൃഷ്ട്ടിച്ചു. മേരി ജോൺ മാമോദീസ ഏറ്റതും തൻറെ മാതാപിതാക്കൾ അന്ത്യ വിശ്രമo കൊള്ളുന്നതുമായ കുമരകം അറ്റാമംഗലം പള്ളിയിൽ, മാതാപിതാക്കളുടെ അടുത്തു തന്നെ സംസ്കരിക്കപ്പെടണം എന്നായിരുന്നു ആവരുടെ ആഗ്രഹം . ഈ അഭിലാഷം നിറവേറ്റുവാനായിരുന്നു പ്രിയങ്ക ചോപ്രയും കുടുംബാങ്ങളും മൃതദേഹവുമായി കുമരകം പള്ളിയിൽ എത്തിയത് . ഒരു ഹിന്ദുവായി വിവാഹം ചെയ്യപ്പെട്ട് , സുറിയാനി പാരമ്പര്യത്തിൽനിന്നും വിട്ടുപോയ കാരണത്തിൽ പള്ളി അധികാരികൾ അറ്റാമംഗലം പള്ളിയുടെ സെമിത്തേരിയിൽ ശവം അടക്കുവാൻ അനുവദിച്ചില്ല . പിന്നിട് യാക്കോബായ സഭയുടെ കോട്ടയം മെത്രാപോലിത്ത ഇടപെട്ടു പൊൻകുന്നം സെന്റ് തോമസ് സുറിയാനി പള്ളിയിലാണ് സംസ്കരിച്ചത് . ഇതോനടനുബന്ധിച്ചു ഉണ്ടായ വിമര്ശനങ്ങളിലേക്കോ വിശകലങ്ങലിലേക്കോ കടക്കുവാനല്ല ഈ ഉദ്യമം . കാലാകാലങ്ങളായി സുറിയാനി ക്രിസ്ത്യാനി ആചാരങ്ങളിൽ നടമാടിയിരിക്കുന്ന വൈരുധ്യ- നിലപാടുകളെയും ധാരണപ്പിശകുകളെയും നേരെ ഒന്ന് വിരൽ ചൂണ്ടുവാൻ മാത്രമാണ് ശ്രമിക്കുന്നത്. ആചാരഅനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ഏകത പുലര്ത്തുന്ന ഓർത്തഡോൿസ് - യാക്കോബായ വിഭാഗങ്ങളെ ഒന്നായി കണ്ടുകൊണ്ട് ഒരു പൊതു ധാരണയിലാണ് ഇവിടെ വിലയിരുത്തുന്നത് . സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ച് 7 വിശുദ്ധ കൂദാശകൾ (വിശുദ്ധ കർമങ്ങൾ ) ഒരു ജീവിതത്തിൽ അനുവര്ത്തികാവുന്നതായിട്ടുണ്ട് . അതിൽ മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും നിര്ബധമായി അനുഷ്ടിക്കപ്പെടേണ്ടതുണ്ട്. ചിലവ ആവർത്തിക്ക പ്പെടാവുന്നതാണെങ്കിലും , മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും ഒരിക്കൽ മാത്രമേ പാടുള്ളൂ എന്നാണ് നിയമം. " പാപമോചനത്തിനു മാമോദിസ ഒരിക്കൽ മാത്രമേയുള്ളൂ എന്ന് ഞങ്ങൾ ഏറ്റുപറയുന്നു " എന്ന സഭയുടെ വിശ്വാസ പ്രമാണം എല്ലാ പ്രാർഥനയോടൊപ്പവും ആവർത്തിക്കപെടാറുണ്ട്. മാമോദീസ വഴി ദൈവ സ്വരൂപത്തിന്റെ പ്രതിബിംബം വിശ്വാസിയിൽ മുദ്രകുത്തപ്പെടുകയാണെന്നും , ഇതുവഴി ജന്മപാപത്തിൽനിന്നും വിശ്വാസി മോചിതാനകുകയാണ് എന്നാണ് വിശ്വാസം. ശിശുക്കളുടെ നിർമലതക്കു മാത്രമേ ഇത്തരം ഒരു പരിശുദ്ധ തലം സൃഷ്ട്ടിക്കാനാവുകയുള്ളൂ എന്നതിനാൽ വിശുദ്ധ മൂറോൻ അഭിഷേകം മാമോദീസയോടൊപ്പം തന്നെ നിർവഹിക്കപ്പെടുന്നു . ഈ ദിവ്യകര്മം നിർവ്വഹിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട്, അഭിഷേകം ചെയ്യപ്പെട്ട പുരോഹിതൻ തന്നെ വേണം എന്നത് നിര്ബന്ധം ആണ് . സഭ വിട്ടുപോയി തിരികെ വരുന്നവര്ക്ക് ഇതു വീണ്ടും അനുഷ്ടിക്കേണ്ടതില്ല. ഇവിടെ ദൈവകൃപ നേരിട്ടാണ് വിശ്വാസിക്ക് ലഭിക്കുന്നത് , വൈദീകൻ ഒരു മദ്ധ്യസ്ഥൻ മാത്രം . എന്നാൽ ശവസംസ്കാരം എന്നത് 7 കൂദാശകളിൽപ്പെടുന്നില്ല, ഒരു അനുഷ്ടാന കര്മവും സഭയുടെ ഒരു ഉത്തരവാദിത്തവും ആണ് . ഇവിടെ വൈദീകരുടെ സാന്നിധ്യം അത്യന്താപേക്ഷിതം ആണോ എന്നതിനെപ്പറ്റി പഠനം ആവശ്യമാണ് . മരിച്ചവരെ സംസ്കരിക്കുക എന്നത് സഭയുടെ കല്പനയിൽപ്പെടും അത് വിശ്വാസിയെ മാത്രമാകണമെന്നു നിഷ്കര്ഷിച്ചിട്ടില്ല . കാലപ്പഴക്കത്തിൽ സുറിയാനി ക്രമമനുസരിച് സാധാരണ വിശ്വാസിക്ക് സാദാ ക്രമം, പുരോഹിതന് സ്പെഷ്യൽ ക്രമം , മഹാപുരോഹിതന് മഹാസ്പെഷ്യൽക്രമം എന്നിങ്ങനെ കാണാറുണ്ട് . ഇത്തരം വേർതിരുവിന്റെ സാംഗത്യം ചോദ്യം ചെയ്യുകയല്ല ഇവിടെ , സാന്ദര്ഭീകമായി ഒരു നിരീക്ഷണത്തിനായി കുറിച്ചു എന്ന് മാത്രം . മാമോദീസ മുങ്ങിയതിനു ശേഷം ഒരാൾ അവിശ്വാസിയായി ജീവിച്ചു മരിച്ചാൽ എന്ത് രീതിയിലുള്ള ശവസംസ്കാരം ആണ് നടത്തേണ്ടത് ? പൊതുശവസംസ്കാരസ്ഥലം ലഭ്യമല്ലെങ്ങിൽ ശവസംസ്കാരം ആര്ക്കെങ്ങിലും നിഷേധിക്കാനകുമോ? ഒരു ക്രിസ്ത്യാനിക്ക് അതിനു കഴിയുമോ ? കുറ്റവാളിയായോ കടുത്ത പകര്ച്ചവ്യാധി മൂലമായോ മരണപ്പെടുന്ന അവസ്ഥയിൽ പള്ളി സെമിത്തേരിയുടെ ഒരു പ്രത്യേക ഭാഗത്താണ് സംസ്കാരം നടത്തപ്പെട്ടുകൊണ്ടിരുന്നത് . പള്ളി സെമിത്തേരികൾ തികച്ചും സ്വകാര്യ ഇടങ്ങൾ ആയിത്തീരുകയും പള്ളിയിൽ നിന്ന് പുറത്തായവർക്കും പുറത്താക്കപ്പെട്ടവർക്കും അവിടെ ഇടം അനുവദിക്കില്ല എന്നത് ഒരു കീഴ്വഴക്കമാക്കി,സഭാ തര്ക്കത്തിനിടെ ശവസംസ്കാരം തടസ്സപ്പെടുത്തുന്നത് കടുത്ത അപരാധമാണ് . സര്ക്കാരിന്റെ അനുവാദത്തോടെ പൊതു സ്മശാനങ്ങൾ ഉണ്ടാവേതുണ്ട് . അമേരിക്കയിൽ അത്തരം സ്മശാനങ്ങളിൽ യാതൊരു മടിയും കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ അടക്കം ചെയ്യപ്പെടുന്നുണ്ട് . പിതാക്കന്മാരുടെ മണ്ണിനോട് കൂടിചേരുക എന്നത് സുറിയാനി ക്രിസ്ത്യാനികളുടെ ഉള്ളിന്റെ ഉള്ളിലെ തുടിപ്പാണ് . ഇതു അല്മീയതേക്കാളുപരി വൈകാരികമായ ഒരു അഭിനിവേശമാണ് . മലയാളി കുടിയേറിപ്പോകാൻ നിർബന്ധിതനായത് നിലനില്പ്പിനുവേണ്ടിയായിരുന്നു. അവൻ നാട് ഉപേക്ഷിച്ചു ഓടിപ്പോയവനല്ല , അതിനാൽ ഒരു തിരിച്ചുവരവ് എന്നും അവനെ മോഹിപ്പിക്കാറുണ്ട് . ഏകദേശം 70 വർഷങ്ങൾക്കു മുൻപ് സുറിയാനി ക്രിസ്ത്യാനി യുവതികൾ നേര്സിങ്ങു പഠിക്കാൻ കേരളത്തിനു പുറത്തുപോയിതുടങ്ങിയത് ആധുനിക കേരളത്തിന്റെ ചരിത്രഗതി തന്നെ തിരിച്ചുവിട്ടു . അതിനു അവരെ പ്രാപ്തരാക്കിയ ഘടകം, നല്ല ശമരിയക്കാരന്റെ ഉപമകൾ ചാലിച്ച പള്ളി പ്രസംഗങ്ങളും, അറക്കാതെയും മടിക്കാതെയും ഏതു സാഹചര്യത്തെയും സധൈര്യം നേരിടാനുള്ള അച്ചായത്തിമാരുടെ ചങ്കുറപ്പും ആയിരുന്നു . ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിയേറിപോകുമ്പോഴും തന്റെ കുടുംബ ഭദ്രതക്കൊപ്പം സ്വന്തക്കാരുടെ ഉന്നമനവും അവരുടെ വലിയ മനസ്സിൽ ഉണ്ടായിരുന്നു . അതാണ് സ്വന്തം മണ്ണിനോടുള്ള അഭിനിവേശം അവരിൽ വർദ്ധിപ്പിച്ചത് . താൻ ചെറുപ്പത്തിൽ വിട്ടിട്ടു പോയ വഴികളും ഇടങ്ങളും മാതാപിതാക്കന്മാരുടെ നനുത്ത സാന്നിധ്യവും ഓർമകളും അവരുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ മങ്ങാതെ മായാതെ കിടപ്പുണ്ട് . ഈ തിരിച്ചറിവാണ് സമൂഹമെന്ന നിലയിൽ മലയാളിക്ക് നഷ്ട്ടപ്പെട്ടത് . ഇന്നും കേരളത്തിൽ പടുത്തുയർത്തുന്ന കൂറ്റൻ ദേവാലയങ്ങളുടെ പിറകിൽ ഇവരുടെ ഉറങ്ങാത്ത വര്ഷങ്ങളുടെ അധ്വാനഭലങ്ങൾ കൂടെയുണ്ട് . ഇവരുടെ വൈകാരികമായ ഈ ദൗർബല്യത്തെ ചൂഷണം ചെയ്യാൻ പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും ഉപദേശിമാരുടെയും നിലക്കാത്ത പ്രവാഹം മറുനാടൻ മലയാളികളുടെ വീടുകളിൽ ഇന്നും എത്താറുണ്ട് . അന്യംനിന്നുപോകുന്ന ഈ മാന്യ വനിതകളുടെ സാമൂഹിക സംഭാവനകളെ അംഗീകരിക്കുവാനും അവരുടെ സഹനതയെ മാനിക്കുവാനും മതനേതൃത്വവും രാഷ്രീയനേതൃത്വവും മടിച്ചു നില്ക്കയാണ് . ഇത് കടുത്ത അവഗണനയും അപരാധവും ആണെന്നു പറയാതെ വയ്യ . മേരി ജോണും ഈ കൂട്ടത്തിൽപ്പെടും. അവർ സ്വന്തം വിശ്വാസവും മോഹവും ഉള്ളിൽഒതുക്കി , താൻ ഒരിക്കലും കണക്കുകൂട്ടാത്ത പുതിയ ജീവിത പാതയിൽ എത്തിചേരപ്പെടുകയായിരുന്നു. താൻ കുടിയേറിയ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി യഗ്നിക്കുകയും അവരുടെ സ്വന്തം ജനപ്രധിനിധിയായി അന്ഗീകരിക്കപ്പെടുകയും ചെയ്തത് ചെറിയ കാര്യമല്ല . തനിക്കു തന്റെ കർമ ഭൂമിയിൽ ലഭിക്കാമായിരുന്ന മാന്യമായ വിടവാങ്ങൽ തിരസ്ക്കരിച്ച് , തന്റെ മനസ്സിൽ താലോലിച്ചിരുന്ന പാരമ്പര്യവും മണ്ണും , അതിൽ അലിഞ്ഞുചേരാൻ കൊതിച്ച മനസ്സിന് നാം സമ്മാനിച്ചത് ക്രൂരമായ തിരസ്കരണം അല്ലെ? തന്റെ പൌത്രി പ്രിയങ്ക ചോപ്ര ലോകത്തെസ്വാധീനിച്ച നൂറു മഹത് വ്യകതികളിൽ ഒരാളായി ടൈം മാഗസിൻ കണ്ടെത്തിയതിനു പിറകിൽ പ്രിയങ്കയുടെ പ്രിയങ്കരിയായ മുത്തശ്ശിയുടെ എത്ര മുത്തശ്ശികഥകൾ കാണണം ? കേരളത്തിലെ തന്റെ ബാല്യത്തെപ്പറ്റി എത്ര വാചാലമായിട്ടായിരിക്കണം ആവേശത്തോടെ ആ മഹതി തന്റെ കുട്ടികളോടും പേരക്കുട്ടികളോടും സംസാരിച്ചുകൊണ്ടിരുന്നത് ? അതല്ലേ പ്രിയങ്ക അടക്കം ഒരുകൂട്ടം ബന്ധുക്കൾ മേരി ജോൺ അഘൗരിയെ കുമരകത്ത് എത്തിച്ചത് ? വേരുകൾ തേടി വന്ന പിൻതലമുറയോടു എന്ത് നീതിയാണ് പുലർത്തിയത് ? വേർപാടിൽ ദുഖിച്ചിരുന്ന കുടുംബത്തോട് എന്ത് ക്രിസ്തീയ അദ്രതയാണ് കാട്ടിയത് ? മേരിജോൺ രണ്ടു വര്ഷം മുന്പുവരെ ഇതേ ദേവാലയത്തിൽ ആരാധനയിൽ സംബധിക്കുകയും കുര്ബാന അനുഭവിക്കുകയും ചെയ്തു എന്ന വാര്ത്തയും കേട്ടനിലക്ക് , അപരിചി തയായ ഒരു ഹിന്ദു സ്ത്രീയുടെ സംസ്കാരമല്ല കുടുംബം ആവശ്യപ്പെട്ടത് . എന്ത് വരട്ടു ന്യായം പറഞ്ഞാലും ശരി ഒന്ന് മാത്രമേയുള്ളൂ. "യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ നിയമത്തിന്റെ പ്രവർത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല " - ഗലാത്യർ 2: 16. സുറിയാനി പുരോഹിതൻ ഒരേ സമയം കറുത്ത ളോഹധരിച്ച ന്യായാധിപനും ക്രൈസ്തവ അധികാരിയും ആണെന്നാണ് സഭയുടെ നീതിശാസ്ത്രം . ക്രിസ്തുവിനുവേണ്ടി വിശ്വാസികളുടെ പാപം പൊറുക്കാൻ അധികാരപ്പെട്ട സ്ഥാനികൂടിയാണ് അദ്ദേഹം . പക്ഷെ പലപ്പോഴും അധികാരത്തിന്റെ അതിരുവിട്ട ഇടനാഴികകളിൽ മനുഷത്വം ചോര്ന്നു പോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട് . ശമരിയക്കാരനും , ചുങ്കക്കാരനും , വേശ്യക്കും രക്ഷയുടെ കലവറ തുറന്നു കൊടുത്ത സ്നേഹത്തിന്റെ നിറകുടം , ദേവാലയം കച്ചവട കേന്ദ്രമായപ്പോൾ ചാട്ടവാർ ഉയര്ത്താൻ മടിക്കാത്ത നീതിയുടെ കാര്യസ്ഥൻ അതായിരുന്നു ക്രിസ്തുവിന്റെ സമീപനം. "നിയമത്തിന്റെ പ്രവർത്തികളാൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ " ഗലാത്യർ 2: 21. ഈ പാതയിൽ എത്തിയ പ്രതിപുരുഷൻ , മനുഷ്യന്റെ ഏറ്റവും സന്നിഗ്ദ്തമായ നിമിഷങ്ങളെ പൂവുപോലെ ചീന്തിക്കുവാനും മുൾമുനയിൽ നിരത്തി അവനെ തന്റെ അപ്രമാദിത്യം ബോധ്യപ്പെടുത്തുവാനും ശ്രമിക്കുന്നെങ്കിൽ ലെജ്ജാകരം എന്ന് മാത്രമേ പറയാനാവൂ. ഓരോ ജീവിതന്ത്യവും ആദരവോടെ യാത്രയയക്കുവനുള്ളതാണ് . മിശ്രവിവാഹം വ്യാപകമാകുന്ന സാഹചര്യമാണിന്നുള്ളത് . അമ്പലത്തിലും പള്ളിയിലും ഒരേ ആളുകൾ ഒരേ ദിവസം വിവാഹിതരകുന്നുണ്ട് . വിവാഹത്തിന് ശേഷവും വേറിട്ട വിശ്വാസത്തിൽ ജീവിക്കുവാൻ ധാരണ ആയവരും ഇന്ന് കൂടുതൽ കാണുന്നു. അംഗസംഘ്യ കുറഞ്ഞു വരുന്ന സുറിയാനി ക്രിസ്ത്യാനികൾക്ക് മതിയായ വധൂ വരന്മാരെ ലഭിക്കാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യം അനധിവിദൂരമല്ല . വിശാലമായി വിട്ടുതുറന്ന സമീപനം ഒരു സമൂഹത്തിനും അഭികാമ്യവും അല്ല താനും . എന്നിരുന്നാലും പ്രതിസന്ധികൾ തരണം ചെയ്യേണ്ടത് നിലനില്പ്പിന്റെ ആവശ്യമാണ് . അതിനു മുൻവിധികൾ കൂടാതെയുള്ള പുതിയ കാഴ്ചപ്പാടാണ് ആവശ്യം . മേരിജോൺ എന്ന സുറിയാനി പെൺകൊടിയുടെ തകര്ന്ന സ്വപ്നങ്ങള്ക്ക് ഒരു പക്ഷെ കുമരകം അറ്റാമങ്ങലം പള്ളി സെമിത്തേരി പുനസംസ്കരണത്തിനായി തുറന്നു കൊടുത്താൽ ഒരു ക്രിസ്തീയ അന്ത്യം നിറവേറ്റപ്പെടും . പൈതൃകത്തെ പുല്കാൻ നിറഞ്ഞ സാന്നിധ്യമായി ആവിടുത്തെ വിശുദ്ധ ഭൂമിക്കുപോലും അത് ഭാഗ്യഅവസരമായിമാറും. "സ്നേഹിക്കയില്ല ഞാന് നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും"......... വയലാർ രാമവർമ്മ

Friday, June 10, 2016

ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ?

2016 ലെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാഥമീക തിരഞ്ഞെടുപ്പുകള് സംശുദ്ധരാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്ക്കും പുതിയ അര്ത്ഥതലം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജൂണ് എഴാം തീയതി നടത്തപ്പെട്ട സൂപ്പര് ട്യൂഷ്ഡേ, ഡമോക്രാറ്റിക്ക് പാര്ട്ടിക്കു നിർണായകം ആയിരുന്നു. ഇതുവരെ ഹിലരിക്ലിന്റന് ലഭിച്ച 2,203 തിരഞ്ഞെടുത്ത പ്രതിനിധികളും 571 സൂപ്പർ ഡെലിഗേറ്റുകളുമായി മൊത്തം 2,777 പ്രതിനിധികളും, എതിരാളി ബേര്ണി സാസ്റേര്സിന് 1,828 തിരഞ്ഞെടുത്ത പ്രതിനിധികളും 48 സൂപ്പർ ഡെലിഗേറ്റുകളുമായി മൊത്തം 1,876 പ്രതിനിധികളും ആണ് നിലവിൽ ഉള്ളത്. പാര്ട്ടി നോമിനേഷനു വേണ്ട 2,383 എന്ന മാജിക്ക് നമ്പറും കടന്ന് വിജയം പ്രഖ്യാപിച്ച ഹിലരിക്ക് ഇപ്പോഴും പൊരുതുന്ന ബേര്ണിയുടെ ബേര്ണിങ്ങ് സ്പിരിട്ട് ഉള്കൊള്ളാനാവുന്നില്ല. ഹിലരി അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പാര്ട്ടി നോമിനേഷന് ലഭിക്കുന്ന വനിത എന്ന പുതിയ ചരിത്രം രേഖപ്പെടുത്തുവാന് തയ്യാറായി നില്ക്കുന്നു. എന്നിട്ടും എന്തെ ഒരു അമാന്തം? തന്റെ കാലില് കെട്ടിയിട്ടിരിക്കുന്ന 571 സൂപ്പർഡെലിഗേറ്റുകൾ അഴിഞ്ഞു പോയാൽ ഇപ്പോഴും ഹിലരിക്കു പണി പാളുന്ന സ്ഥിതി വിശേഷം ഉണ്ട്. അതാണ് ബേര്ണിയുടെ മുമ്പില് അവശേഷിക്കുന്ന രാമബാണം. ഡെമോക്രാറ്റിക് പാര്ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പദവിയിലുള്ളവരും പാര്ട്ടിയുടെ ഉന്നതതല പ്രവര്ത്തകരും അടങ്ങുന്നതാണ് സൂപ്പർ ഡെലിഗേറ്റുകള്. ഇവര് ഏതെങ്കിലും സ്ഥാനാര്ത്ഥിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില് പോലും അവര്ക്ക് ഇഷ്ടം പോലെ കണ്വെന്ഷനില് വോട്ടു ചെയ്യാനും അവകാശമുണ്ട്. ഇവര് കാലുമാറിയാല് കാര്യങ്ങള് കുഴയും, ഇങ്ങനെ കുഴഞ്ഞ ചരിത്രം ഹിലരിക്കു നന്നായി അറിയാം അതാണു അവര്ക്ക് ഉറക്കം നഷ്ടപ്പെടുന്നതും. തിരഞ്ഞെടുപ്പുകളിൽ ബേര്ണി ഉയര്ത്തിയ ചോദ്യങ്ങൾ അമേരിക്കയിലെ പരശ്ശതം പീഢിത സമൂഹത്തിന്റെ ആവലാതികളാണ്. കോര്പ്പറേറ്റുകളുടെ പ്രിയങ്കരിയായ ഹിലരിയെ പിന്താങ്ങാൻ പീഢിത സമൂഹത്തിനാകുന്നില്ല. അമേരിക്കൻ മധ്യവര്ഗ്ഗം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എല്ലാവരും സമ്മതിക്കും, എന്നാല് ആരാണ് ബേര്ണിയെ പിന്തുണക്കുന്ന തൊഴിലാളി വര്ഗ്ഗം? തൊഴിലാളി വര്ഗ്ഗം ഏറെ വര്ഷങ്ങളായി യാതൊരു ഉന്നതിയും ഇല്ലാതെ, പീഢിത അടിസ്ഥാന വര്ഗ്ഗമായി തുടരുന്നു. എന്നാല് മദ്ധ്യവര്ഗ്ഗം(middle class) ത്തിനാണു നിരന്തരമായി കൂടുതല് ഇടിവു നേരിട്ടിരിക്കുന്നത്. 1970 മുതല് വരുമാന അസമത്വം പടിപടിയായി കൂടികൊണ്ടിരിക്കുന്നു. സാമ്പത്തീക പുരോഗതിയിലെ മാന്ദ്യം അടിസ്ഥാന വര്ഗ്ഗത്തിന് പ്രതീക്ഷ നല്കുന്നില്ല. ദേശീയ സമ്പത്തിന്റെ മുഖ്യപങ്കും നിയന്ത്രിക്കുന്നതും സ്വരൂപിക്കുന്നതും ഒരു ശതമാനം മാത്രം. ബഹഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷ നഷ്ടപ്പെട്ടു പീഢിത ജനസമൂഹമായി മാറിക്കൊണ്ടിരിക്കുന്ന അമേരിക്കയിൽ, വിപ്ലവം അനിര്വാര്യമെന്നു ഉറക്കെപ്പറഞ്ഞ ബേര്ണിയെ 22 സംസ്ഥാനങ്ങളില് വിജയിപ്പിച്ച ലക്ഷക്കണക്കിനുള്ള ജനങ്ങളുടെ വര്ദ്ധിച്ച ആവേശത്തിരമാല എങ്ങനെ എവിടെ പതിക്കും എന്നതിനെ ആശ്രയിച്ചാണ് പൊതുതിരഞ്ഞെടുപ്പ് മുമ്പോട്ടു പോകുക. ട്രമ്പിനെയോ ഹിലരിയെയോ താല്പര്യമില്ലാത്ത ഒട്ടനവധി പേര് എന്തു ചെയ്യും എന്നതും നിര്ണ്ണായകമാണ്. പാര്ട്ടി കൺവെൻഷൻ വരെ തോല്വി സമ്മതിക്കാതെ മുന്നോട്ടു പോകും എന്നു പറയുന്ന ബേര്ണി ഉയര്ത്തിയ ആവശ്യങ്ങള് പൊതു പാര്ട്ടി നയമായിത്തീരുകയാണെങ്കില് അങ്കത്തിനു ബാല്യമുണ്ട് എന്നു പറയാം. വിദ്യാഭ്യാസക്കടം കുറക്കുക, സൗജന്യ പൊതു സര്വ്വകലാശാല പഠനം, ഉദാരപരമായ വിദ്യാഭ്യാസ നയം, കുറഞ്ഞ തൊഴില് വേതനം മണിക്കൂറിനു 15 ഡോളര് ആക്കുക, എണ്ണ പരിവേഷണത്തിലെ ഫ്രാക്കിങ്ങ്(Fraking) നിര്ത്തുക, കാലവസ്ഥാ വ്യതിയാനത്തിലെ പുതിയ നിയന്ത്രങ്ങള് കൊണ്ടുവരിക തുടങ്ങി പൊതുതാല്പര്യമുള്ള ഒരു പിടി നിര്ദ്ദേശങ്ങള് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നത്. 74 വയസ്സുള്ള ബേര്ണി ന്യൂയോര്ക്കിലെ ബ്രൂക്ക്ലിനില് ജനിച്ച് വെര്മുണ്ടിലെ സെനറ്റര് ആയിത്തീര്ന്നത് ഒരു വലിയ കഥ തന്നെയാണ്. അമേരിക്കന് ചരിത്രത്തില് ദീര്ഘകാലം സ്വതന്ത്രനായി യു.എസ്. കോണ്ഗ്രസില് ഇരുന്ന പ്രതിനിധികള് ഇല്ല. 1964-ല് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില് വച്ചുതന്നെ തന്റെ രാഷ്ട്രീയ നേതൃത്വ പാടവം തെളിയിച്ചു. ഹിറ്റ്ലറും തിരഞ്ഞെടുപ്പില് കൂടിയാണ് അധികാരത്തിലെത്തിയത്, അതിനു ശേഷം അമ്പതു മില്യൺ ജനങ്ങൾ ആണ് തുടച്ചു നീക്കപ്പെട്ടത്. അതിനാല് തിരഞ്ഞെടുപ്പുകള് അതീവ ജാഗ്രതയോടെ കാണണമെന്ന് ബേര്ണി പറയുന്നുണ്ട്. വെര്മണ്ടിലെ ഏറ്റവും ജനസാന്ദ്രതയുള്ള ബര്ലിങ്ങ്ടണ് നഗരത്തില് മൂന്നുപ്രാവശ്യം മേയറായി തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്രനായായിരുന്നു. 16 വര്ഷം തുടര്ച്ചയായി യു.എസ് കോണ്ഗ്രസിലേക്ക്, , തുടർന്ന് 2006-ല്വീണ്ടും സ്വതന്ത്രനായി മത്സരിച്ചു യു.എസ്. സെനന്ററായി. ഓരോ പ്രാവശ്യവും ബേര്ണിയുടെ ഭൂരിപക്ഷം കൂടുന്നതില് നിന്നും അദ്ദേഹത്തിന്റെ പ്രവര്ത്തന മികവും ആത്മാര്ത്ഥതയും ജനങ്ങള് അംഗീകരിക്കുന്നു എന്നതിനു തെളിവായിരുന്നു. ഇറാക്ക് യുദ്ധത്തെ തള്ളിപ്പറഞ്ഞ, അമേരിക്കന് സാമൂഹ്യനീതിക്കു വേണ്ടി പോരാടുന്ന ജൂതനെങ്കിലും മനുഷ്യമതത്തില് വിശ്വസിക്കുന്ന, സ്വതന്ത്രമായി ചിന്തിക്കുന്ന, വിശാല വീക്ഷണമുള്ള ബേര്ണി ഒരിക്കലും തനിക്കുവേണ്ടിയല്ല പോരാടിയിരുന്നത്. മാദ്ധ്യമങ്ങള് തുടക്കത്തിലേ എഴുതിതള്ളിയിട്ടും തെരഞ്ഞെടുപ്പിലെ ധനശേഖരണത്തിലും, വന്ജനകൂട്ടത്തെ ഉദ്ദീതിപ്പിച്ചും, മികച്ച പ്രകടനം കാഴ്ചവച്ചും ബേര്ണി അമേരിക്കയിലെ ഇല്ലാത്തവന്റെ ജീവശ്വാസവും, പീഢിതരുടെ ജിഹ്വയും, അടിച്ചമര്ത്തപ്പെട്ടവന്റെ സങ്കേതവും, സാധാരണക്കാരുടെ സ്വാന്തനവും ആയി അറിയപ്പെടുകതന്നെ ചെയ്യും. അമേരിക്കര്ക്ക് ഇനിയും വേണ്ടത് പരുക്കനായ ട്രമ്പിനെയോ എങ്ങോട്ടും വളയുന്ന ഹിലരിയയോ എന്നാണ് പൊതുജനത്തിന് സംശയം. എന്തായാലും ബേര്ണി ഉതിർത്ത ആവേശത്തിരമാല അമേരിക്കയുടെ ആത്മാവില് തുടിച്ചു തന്നെ നില്ക്കട്ടെ!

Monday, May 23, 2016

“ഏകാന്തതയുടെ തടവറകൾ”

ദൈവത്തിനു പോലും ബോറടിച്ചു കാണണം ഈ ഏകാന്തത. സ്ഥിരം കേള്ക്കുന്ന മാലാഖമാരുടെ സംഗീതവും മടുപ്പിച്ചു. അതാണ് മനുഷ്യന് എന്ന വ്യത്യസ്ത സൃഷ്ടിയിലേക്ക് ദൈവം കൈവെച്ചത്. ലിംഗവും ജാതിയും, വര്ണ്ണവും വര്ഗ്ഗങ്ങളുമായി നിരന്തരം പൊരുതുന്ന, ഒന്നിലും തൃപ്തരാകാത്ത, ആരോടും വിധേയപ്പെടാത്ത ഒരു സൃഷ്ടി, മനുഷ്യന് ! വളരെ വിചിത്രവും ഏറ്റവും താല്പര്യവും ഉളവാക്കുന്നതാണ് അവന്റെ ജീവിതം. ദൈവത്തിനുവേണ്ടി മരിക്കാനും കൊല്ലാനും അവന് തയ്യാര്. ദൈവത്തിന്റെ ചിന്തകളുടെ മൊത്ത വ്യാപാരവും അവന് ഏറ്റെടുത്തു. ദൈവത്തിന്റെ നിറവും, ഭാഷയും, ഭാവിയും ഭൂതവുമെല്ലാം അവന്റെ ചെറിയ കൈകളില് ഭദ്രം. മനുഷ്യസൃഷ്ടിക്കുശേഷം ഒരിക്കല് പോലും ബോറടിച്ചിട്ടില്ല ദൈവത്തിന്. എന്നാല് മനുഷ്യസൃഷ്ടിക്കുമുമ്പുണ്ടായിരുന്ന ഏകാന്തതയുടെ തടവറ ദൈവം മനുഷ്യന് അവിടവിടെയായി വിതരണം ചെയ്തു. അവനും അറിയട്ടെ താന് കടന്നുപോയ കനത്ത ഏകാന്ത നിമിഷങ്ങള്. മറിയാമ്മ ടീച്ചര് വിധവയായത് പ്രതീക്ഷിക്കാതെയാണ്. കഴിഞ്ഞ അന്പതിലേറെ വര്ഷം വഴക്കടിച്ചു. സന്തോഷിപ്പിച്ചും, അഹങ്കരിപ്പിച്ചും നിന്ന ഗീവര്ഗീസ് അപകടത്തില് നഷ്ടമായി. മക്കള് എല്ലാം നല്ല നിലയില് വിവിധ രാജ്യങ്ങളില് അതിനിടെ കടന്നുവന്ന കേള്വിക്കുറവും, രോഗങ്ങളും ആരും ഒപ്പമില്ല എന്ന ഉള്ഭയവും അറിയാതെ തന്നെ ഏകാന്തതയുടെ തടവറയിലേക്ക് തള്ളിനീക്കുകയായിരുന്നു. കേള്വിക്കുറവു കാരണം ടിവി കാണാനുള്ള മടി, കണ്ണിനു കാഴ്ച കുറവായതിനാല് വായനയുംകുറവ്. പിന്നെ വെറുതെ താഴേക്കു നോക്കിയിരിക്കുക, ഭക്ഷണം കഴിച്ച് കൂടെക്കൂടെ ഉറങ്ങുക, മറ്റൊന്നും ചെയ്യാനില്ല നടക്കുവാന് പ്രയാസമുള്ളതിനാല് എങ്ങും പോകാറില്ല. അതിനാല് ആരും വിളിക്കാറുമില്ല. അന്വേഷണങ്ങളാണ് ജീവിത്തിനു അര്ത്ഥം നല്കുന്നത്. അന്വേഷണങ്ങള് കടന്നുവരാത്ത ജീവിതങ്ങള് സൃഷ്ടിക്കുന്ന തടവറ കനത്ത ഏകാന്തതയാണ് സൃഷ്ടിക്കുന്നത്. മഹേഷ് അറിയാതെയാണ് താന് എടുത്തെറിയപ്പെട്ട തടവറയിലേക്ക് വീണുപോയത്., തന്റെ സംഘടനാ വൈഭവും, കഴിവുകളും തെളിയിക്കപ്പെട്ടിട്ടും, താന് വഴി മാറിക്കൊടുത്ത മൂത്ത സഹോദരന്റെ പൊതുപ്രവര്ത്തനിടെയുള്ള വഴിവിട്ട ജീവിതവും, അതില്നിന്നും മോചനം നേടാനാവാതെ പഴുതുകള് ഒന്നും തെളിയിക്കപ്പെടാത്ത, തളയ്ക്കപ്പെട്ട ജീവിതം. ശരീരത്തിന്റെ പകുതി നിശ്ചലമായി പ്പോയ അവസ്ഥയും, ജയിലില് കഴിയുന്ന സഹോദരന്റെയും തന്റെയും വളര്ന്നു വരുന്ന കുട്ടികളുടെ ജീവിതവും. തോളിലേറ്റി നടന്നവര് ഒഴിവാക്കി, സുഹൃത്ത് വേദി കളിലും ചടങ്ങുകളില് പ്പോലും ഒഴിവാക്കി നീങ്ങുന്ന വര്ഷങ്ങള്. അതിരു വഴക്കിനിടെയാണ് താന് ജീവിച്ചു തുടങ്ങിയത്. തോമസിന്റെ പിതാവും അയല്ക്കാരനും തമ്മിലുള്ള സംഘര്ഷങ്ങള്ക്ക് അഞ്ചു പതിറ്റാണ്ടോളം പ്രായമുണ്ട്. ഹൈക്കോടതിയില് പോലും തീരാനാവത്ത തര്ക്കങ്ങള്, മടുത്ത മീഡിയേഷനുകള്, ഇതിനിടെ കൈവിട്ടുപോയ ബാല്യം തന്നെ, നട്ടെല്ലുള്ള തനി പോക്കിരിയായി മാറ്റിയിരുന്നു. തോല്ക്കാനും വിട്ടുകൊടുക്കാത്ത അറിയാത്തതിനാല് കേസുകള് ഒന്നൊന്നായി കൂടപ്പെട്ടു സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും, താളവും എല്ലാ ഈ വഴക്കില് കുളിച്ചുനിന്നു. വര്ഷങ്ങള് ഏറെ കടന്നുപോയിട്ടും ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിനു പോലും തനിക്കാവുന്നില്ല എന്ന യാഥാര്ത്ഥ്യം സ്വയം ഏല്പിച്ചു കൊടുത്ത തടവറയിലേക്ക് തന്നെ തളച്ചിട്ടു. അപ്രതീക്ഷിതമായി കടന്നുവന്ന തന്റെ ഏകമകന്റെ മോട്ടോര് ബൈക്ക് അപകടം രാജേഷിനെ നിരാശയുടെ പടുകുഴിയിലേക്കും മദ്യപാനത്തിലേക്കും വലിച്ചിഴച്ചു. എന്തുചെയ്യണം എങ്ങനെ പെരുമാറണമെന്നറിയാത്ത സുഹൃത്തുകളും ഉള്വലിഞ്ഞു. മദ്യശാലയും മദ്യപ-•ാരും മാത്രം കൂട്ടിനായപ്പോള് ജീവിതത്തില് മെനഞ്ഞുകൂട്ടിയ നേട്ടങ്ങള് ഒന്നൊന്നായി കൈവിട്ടുപോയതറിഞ്ഞില്ല. എങ്ങനെ ഈ ജിവിതത്തില് നിന്നു കരകയറണമെന്നറിയാതെ മദ്യപാ•ാരുടെ തടവറയില്, മാത്രം സായൂജ്യം കാണുക എന്ന അവസ്ഥ. സംശുദ്ധമായ കലാലയ രാഷ്ട്രീയത്തിലൂടെ അഭിഭാഷകവൃത്തിയിലേക്കു കടക്കുമ്പോഴും, നാടിനും നാട്ടാര്ക്കും കൊള്ളാവുന്ന ചില നല്ല മനുഷ്യര് മുമ്പിലുണ്ടായിരുന്നു. ജോസഫ് അങ്ങനെ നല്ല കുറെ സുഹൃത്തുക്കളുടെ സൗഹൃദത്തില് ഒരു രാഷ്ട്രീയഭാവി സ്വപ്നം കണ്ടിരുന്നു. അടിസ്ഥാന രാഷ്ട്രീയ കാപട്യങ്ങളുടെ ബാലപാഠങ്ങള് രുചിച്ചറിഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത്, തന്റെ മുമ്പില് തിളങ്ങിനിന്ന ആരാധ്യരുടെ പച്ചയായ ജീവിതങ്ങള് അത്ര അഭിലഷണീയമല്ല എന്ന്. സുഹൃത്തുക്കളായി കൂടെ കരുതിയവര് വെച്ചു കയറ്റിയ പാരകളില് നിന്നു. ജീവിതം തന്നെ രക്ഷിചെടുതത്തിന്റെ വേദന, പക, നഷ്ടബോധം, തിരിച്ചറിവ്, സാത്വികനായ ഒരു മിണ്ടാപ്രാണിയാക്കി ഒതുക്കിക്കളഞ്ഞു. താനുണ്ടാക്കിയ വലിയ സുഹൃത്ത് വലയത്തില് നിന്നും എന്നെങ്കിലും ആരെങ്കിലും അന്വേഷിച്ചെത്താതിരിക്കില്ല എന്ന വ്യാമോഹം മാത്രം. വലിയ ഒരു പദ്ധതിയുടെ ഭാഗമായല്ല, അവയവദാനത്തിന്റെ കേരള ഘടകമായ കിഡ്നി ഫെഡറേഷന് ഓഫ് കേരളയുടെ ഒരു കുടുംബക്കൂട്ടായ്മയില് എത്തപ്പെട്ടത്. ഒരു സുഹൃത്തിന്റെ ഏകാന്തയാത്രയില് സല്ലല്പിക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് യാത്രതിരിച്ചത്. യോഗത്തില് സംബന്ധിക്കാന് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. ഏതായാലും വന്നതല്ലേ അല്പനേരം ഒന്നു ഇരുന്നു നോക്കൂ, ബോറടിക്കുകയാണെങ്കില് പുറത്തുപോയിരിക്കാമല്ലോ എന്ന സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് യോഗത്തില് കയറിയിരുന്നു. അവയവദാനത്തിനു സ്വയം മാതൃക സൃഷ്ടിച്ച് ഫാ. ഡേവിസ് ചിറമ്മല്, തൃശൂര് ടവറില് സംഘടിപ്പിച്ച അവയവ ദാദാക്കളുടെയും സ്വീകരിച്ചവരുടെയും അവരുടെ കുടുബങ്ങളുടെയും കൂട്ടായ്മ. ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന വിജയന് ആലപിച്ച ഹൃദ്യമായ ഗാനത്തിന് കൈ അടിച്ചവരില് സ്വന്തം വൃക്ക പങ്കുവെച്ച മോളി ടീച്ചറും. ജീവിതത്തില് എല്ലാം കൈവിട്ടുപോയി എന്ന തിരിച്ചറിവിനിടെ, പ്രതീക്ഷ തന്നു ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്ന അപരിചിതര്, ഇവരുടെ അനുഭവങ്ങള് പങ്കുവെച്ചത്, ഇതൊന്നും തനിക്കു ബാധിക്കുകയേ ഇല്ല എന്ന അഹങ്കാരത്തില് അവിടെ എത്തിയ ഞാനും സുഹൃത്തുക്കളും. “ആരും അവിചാരിതമായല്ല ഈ ലോകത്തില് എത്തപ്പെട്ടത്, ഓരോ ജീവിതത്തിനും ഓരോ അര്ത്ഥതലമുണ്ട്. നിങ്ങളുടെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങൂ, അതു നിങ്ങളെ സ്നേഹിക്കും, കൊടുത്തു തുടങ്ങൂ. നിങ്ങള്ക്കു ലഭിച്ചു തുടരും”. ഫാ. ഡേവിസ് ചിറമ്മേലിന്റെ ജീവന് തുടിപ്പിക്കുന്ന വാക്കുകള് ഹൃദയത്തില് കുത്തിക്കയറി, അങ്ങനെ അടിച്ചു പൊളിക്കാനിറങ്ങിയ യാത്ര ഒരു തീര്ത്ഥയാത്രയായി മാറി. ഏകാന്തതയിലും കടന്നുവരുന്ന ആനന്ദപ്രവാഹം, അത് ഒരു തിരിച്ചറിവായി മാറി.

Friday, May 6, 2016

വളരണം ഈ നാട്, തുടരണം ഈ ഭരണം, LDF വരും എല്ലാം ശരിയാക്കും.

വളരണം ഈ നാട്, തുടരണം ഈ ഭരണം, LDF വരും എല്ലാം ശരിയാക്കും.(വാല്ക്കണ്ണാടി-കോരസണ്) കോരസണ് കേരള നിയമസഭ തിരഞ്ഞെടുപ്പ്, എരിവെയിലിലെ പൊരിഞ്ഞ മത്സരത്തിലുപരി, തീപ്പൊരി പ്രയോഗങ്ങളുടെ പോരാട്ടമായിത്തീരുകയാണ്. 'LDF വരും, എല്ലാം ശരിയാകും' എന്നതാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ആപ്തവാക്യം. അചുതാനന്ദന്റെ ഭാഷയില് ഈ വാക്കുകള്... 'എല്ലാം ശരിയാകൂ' എന്നത് കേരളത്തിലുടനീളം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു വിവാഹത്തിന്റെ പോസ്റ്റര് അതീവ ശ്രദ്ധേയമായിരുന്നു. 'പ്രതിപിന്റെ ജീവിതം ആകെ കട്ടപ്പുകയായിരുന്നു ആ ജീവിതത്തിലേക്ക് നവ്യ കടന്നു വരുന്നു, എല്ലാം ശരിയാകും' 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്നതാണ് യുഡിഎഫ് മുന്നണിയുടെ തലവാചകം. പോസ്റ്ററിന്റെ താഴെ ആരോ വിരുതന് സ്വന്തമായി എഴുതിയതോര്ത്തു, വളരണം ഈ കീശകള്, തുടരണം ഈ അഴിമതികള്', വഴിമുട്ടിയ കേരളം, വഴികാട്ടാന് NDA', മറ്റൊരു വിരുതന് അതിനു ഒരു മറുവാചകം എഴുതിചേര്ത്തു. 'ഗതിമുട്ടിയ NDAക്ക് വഴി കാട്ടാന് ഒരു വോട്ട്.' അതീവരസാവഹമാണ് ഓരോ പോസ്റ്ററുകളും, മിക്ക സ്ഥാനാര്ത്ഥികളും പരസ്യ വാചകങ്ങളും പോസ്റ്ററുകളും കൂറ്റന് ബില് ബോര്ഡുകളും പരസ്യകമ്പനിയെ ഏല്പ്പിച്ചിരിക്കുകയാണ്. അതിനാല് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരസ്യ വിപ്ലവമാണ് കേരളം ഉടനീളം അനുഭവപ്പെടുന്നത്. 'വിശ്രമമില്ലാത്ത ജനകീയ നേതാവ്-' ഉമ്മന്ചാണ്ടി, 'നേരിന്റെ യൗവ്വനം, നാടിന്റെ പ്രതീക്ഷ,' വീണാ ജോര്ജ്(ആറന്മുള) 'മണ്ണിനൊപ്പം മനുഷ്യനൊപ്പം'- ഡോ. തോമസ് ഐസക്ക്, മാറി ചിന്തിക്കാന്, മാറ്റം സൃഷ്ടിക്കാന്- LDF സ്ഥാനാര്ത്ഥി ഡോ.കെ.സി.ജോസഫ്, 'ആറന്മുളയുടെ വികസന തുടര്ച്ചയായി' ADV. ശിവദാസന് നായര്, ആറന്മുളയുടെ കണ്ണാടി എം.ടി.രമേഷ്, 'നന്മയുടെ 10 വര്ഷം, കുതിക്കട്ടെ ചെങ്ങന്നൂര്, തുടരട്ടെ' വിഷ്ണുനാഥ്, 'ജനവിരുദ്ധ മുന്നണികള്ക്ക് ജനപക്ഷ ബദല്,' SDPI ചങ്ങനാശ്ശേരി സ്ഥാനാര്ത്ഥി അല്ത്താഫ് ഹസ്സന്, 'ഇതു നാം കേരളത്തിനു നല്കിയ ശബ്ദം'-പി.സി. ജോര്ജ്, 'ആദര്ശ രാഷട്രീയത്തിന്റെ സൗമ്യ മുഖം' -NDA ചെങ്ങന്നൂര് സ്ഥാനാര്ത്ഥി പി.സി. ശ്രീധരന് പിള്ള, 'എന്നെന്നും നിങ്ങള്ക്ക് ഒപ്പം'-രമേശ് ചെന്നിത്തല, 'കറപുരളാത്ത വ്യക്തിത്വം, കറയില്ലാത്ത രാഷ്ട്രീയ പാരമ്പര്യം'NDA യുടെ സ്റ്റീഫന്ചാഴിക്കാടന്(കടുത്തുരുത്തി), നിയമം അറിയുന്ന ഈ കൈകളില് നിങ്ങള് സുരക്ഷിതര്-NDA യുടെ അഡ്വ.പി.ജെ.തോമസ്(മൂവാറ്റുപുഴ) ലീഡറുടെ മകള്ക്കു വോട്ടു ചെയ്യൂ, തൃശൂരിന്റെ വികസനം ഉറപ്പാക്കൂ-UDF പത്മജ വേണുഗോപാല്, 'ഇനിയും വളരണം കുട്ടനാട്, വരണം ഇടതുപക്ഷ ഭരണം' -LDF സ്ഥാനാര്ത്ഥി തോമസ് ചാണ്ടി, വഴിമുട്ടിയ കുട്ടനാട്, വഴികാട്ടാന് സുഭാഷ് വാസു, കൃഷി നശിപ്പിക്കുന്നവര്, കുടിവെള്ളം മുട്ടിച്ചവര് ഇനിയും അവരെ വേണോ? ചോദിക്കുന്നത് NDF ആണെങ്കിലും, ചേര്ത്തിരിക്കുന്ന ചിത്രം മോഡിയുടെയും, കുമ്മനത്തിന്റെയും ഇങ്ങനെ വളരെ കൗതുകം ഉണര്ത്തുന്ന വാക്പയറ്റാണ് കേരളത്തിലുടനീളം. സൂര്യതാപം ഏല്ക്കുന്നത് ഭയന്ന് സ്ഥാനാര്ത്ഥികള് ഉച്ചനേരത്ത് വോട്ടുചോദിക്കാറില്ല എങ്കിലും, പൊരിവെയിലില് വിയര്ത്തുകുളിച്ച് കരിക്കട്ട പരുവത്തിലാണ് നടക്കുന്നത്, അതിനാല് സ്ഥാനാര്ത്ഥികളെ ആദ്യമായി കാണുന്ന പോലെയാണ് ജനങ്ങള്ക്ക്. മദ്യം നിരോധിച്ചതിനാല് ഇപ്പോള് കാറുകള് തടഞ്ഞു നിര്ത്തി പോലീസ് ഊതിക്കുന്ന പതിവ്കുറവ്, എന്നാലും തിരഞ്ഞെടുപ്പിലെ പണം കൊണ്ടുപോകുന്നത് പരിശോധിക്കാന് വീഡിയോ ക്യാമറയുടെ സാന്നിദ്ധ്യത്തില് കാര് തടഞ്ഞുനിര്ത്തി പരിശോധന നേരിടുന്നുണ്ട്. ആലുക്കാസിന്റെയും, ശീമാട്ടിയുടെയും ഒക്കെ ബില് ബോര്ഡുകളെ പരാജയപ്പെടുത്തി അടിപൊളി കൂറ്റന് ഇലക്ഷന് പരസ്യ ബോര്ഡുകള് വഴിയിലുടനീളം കാണാം. കുട്ടനാട് സ്ഥനാര്ധി തോമസ് ചാണ്ടിക്ക് മുടികുറവായതിനാലും മുഖം വീര്ത്തിരിക്കുന്നതിനിലും പ്രത്യേകത ഉണ്ട എന്നത് ഒഴിച്ച് മറ്റെല്ലാ സ്ഥാനാര്ത്ഥികള്ക്കും വെള്ളവേഷവും, കരികലക്കി പെയിന്റടിച്ച തലമുടിയും, കരികറുത്ത മീശയും, നിറഞ്ഞ പുഞ്ചിരിയുമായി, ഒരു കൈയ്യില് മുണ്ടും പൊക്കി ഒരൊറ്റ നടപ്പാണ്. എല്ലാവര്ക്കും ഒരേ ചിരി, ഒരേ ആളാണ് എല്ലാവരുടേയും ചിത്രം എടുത്തതെന്നും തോന്നും. ഉമ്മന്ചാണ്ടിയുടെ നരച്ച തലമുടിയും, വീണാ ജോര്ജ്ജിന്റെ വിവിധ സാരികളും, ഡോ.തോമസ് ഐസക്കിന്റെ നിറമാര്ന്ന ജുബ്ബകളും അല്പം വ്യത്യസ്തമാണെന്നു പറയാതെ വയ്യ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങള് ഏറെയായതിനാല് വമ്പിച്ച ചിലവാണ് ഓരോ സ്ഥാനാര്ത്ഥിക്കും. ടിവിയിലെ കണ്ണീര് സീരിയലുകൾ നിര്ബ്ബന്ധം കാണുമെന്നതിനാല് തിരഞ്ഞെടുപ്പ് അവലോകനങ്ങള്ക്ക് പത്രങ്ങലെയാണ് ജനം അടിസ്ഥാനമാക്കുന്നതെന്ന ഒരു പ്രവണതയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചെങ്ങനൂരിൽ വിഷ്ണുനാഥിന്റെ പോസ്റ്ററുകള് അപ്പാടെ കുത്തികൂറി കിടക്കുന്നത് ശ്രദ്ധിക്കാതെ പോകില്ല അതിനാല് ഇനിയും പോസ്റ്റര് സംരക്ഷക സംഘം ഉണ്ടായേ മതിയാവുള്ളൂ. കോന്നിയിലെ സ്ഥാനാര്ത്ഥി അടൂര് പ്രകാശ് നിരത്തുന്ന വികസന നേട്ടങ്ങള് ഒരു ചെറുപുസ്തകത്തിനു വകയുണ്ട്. സ്ഥാനാര്ത്ഥികളുടെ കളര് ചിത്രങ്ങളോടൊപ്പം യോഗ്യതയും നിരത്തി പ്രസ്ഥാവനകള് വീടുവീടാന്തരം വിന്യസിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഒരു നേരിട്ടുള്ള പരിചയപ്പെടുത്തല് ഉണ്ടാവുന്നുണ്ട്. എന്നാലും എന്തോ പഴയ തിരഞ്ഞെടുപ്പും വീര്യം കാണാനില്ല, മുന്നണി മാറി മാറി വരും എന്ന ഉറച്ച നിലപാടിലാണോ, 41 ഡിഗ്രി സെല്ഷ്യസ് കത്തിനില്ക്കുന്ന വേനലിന്റെ സൂര്യതാപത്തിലാണോ എന്നറിയില്ല, ആരു വന്നാലും കോരനു കുമ്പിളില് തന്നെയാണു കഞ്ഞി എന്ന അവബോധത്തിലാണോ എന്നറിയില്ല. എല്ലാം ശരിയാക്കാനും, വഴികാട്ടാനും വളരാനും മൂന്നു മുന്നണികളും മത്സരിക്കുമ്പോള്, മലയാളിക്കു ഒരു മടിപ്പ്, മുരടിപ്പ്, ഒരു വിരസത എന്തായാലും കാത്തിരുന്നു കാണാം.

Wednesday, March 30, 2016

അമേരിക്കന് ശകലങ്ങള് : അമേരിക്കന് രാഷ്ട്രീയത്തിലും 'പെരുച്ചാഴികള്'

അമേരിക്കന് ശകലങ്ങള് : അമേരിക്കന് രാഷ്ട്രീയത്തിലും 'പെരുച്ചാഴികള്' (വാല്ക്കണ്ണാടി) കോരസണ് ഈ വര്ഷത്തെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെടുന്ന പ്രൈമറികളും കോക്കസുകളും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല - പൊതു തിരഞ്ഞെടുപ്പ് നവംബറിലാണ്, അതിനു മുമ്പായി റിപ്പബ്ലിക്കന് പാര്ട്ടിയും ഡെമോക്രാറ്റിക് പാര്ട്ടിയും സംഘടിപ്പിക്കുന്ന ഘട്ടംഘട്ടമായ ഉള്പാര്ട്ടി തിരഞ്ഞെടുപ്പും, അതില് നിന്നു ഓരോ സ്ഥാനാര്ത്ഥിക്കും ലഭിക്കുന്ന നിശ്ചിത പ്രതിനിധികളുടെ എണ്ണവും ഏറ്റവും ഒടുവില് നടത്തപ്പെടുന്ന പാര്ട്ടി കണ്വെന്ഷനില് നിര്ണ്ണായകമാണ്. പ്രൈമറി-കോക്കസ് തിരഞ്ഞെടുപ്പുകള്ക്കു ഇടക്കു നടത്തപ്പെടുന്ന പൊതുചര്ച്ചകളിലൂടെയാണ് സ്ഥാനാര്ത്ഥികളുടെ നിലപാടുകളും, കഴിവും ശ്രദ്ധിക്കപ്പെടുന്നത്. അത്യധികം ശ്രമകരവും പണച്ചിലവുള്ള ഈ തിരഞ്ഞെടുപ്പു പ്രക്രിയ തന്നെ ജനാധിപത്യവിരുദ്ധമാണെന്ന അഭിപ്രായവും കേള്ക്കുന്നുണ്ട്. ഓരോ പാര്ട്ടിയും ഓരോ സ്റ്റേറ്റിന്റെ പ്രതിനിധികളുടെ എണ്ണവും തീരുമാനിക്കും. ഇതിന്റെ കൂടെ നിലവിലുളളവരും മുന് തിരഞ്ഞെടുക്കപ്പെട്ടവരും ഒദ്യോഗിക ഭാരവാഹികള് എന്നിവരും പ്രതിനിധി മണ്ഡലത്തിന്റെ ഭാഗമാണ്. കോക്കസുകള് വെറും സ്വകാര്യ പാര്ട്ടി സമ്മേളനങ്ങളാണ്. ഓരോ സംസ്ഥാന പാര്ട്ടികള്ക്കും അവരുടെതായ കീഴ് വഴക്കങ്ങളും നിയമങ്ങളും ഉണ്ട്. ചെറിയ സംസ്ഥാനങ്ങളിലാണ് ആദ്യം മത്സരം നടക്കുന്നത്. മാര്ച്ച് 1-ാം തിയതി നടത്തപ്പെട്ട സൂപ്പര് ട്യൂസ്ഡേ ഒറ്റ ദിവസം കൊണ്ട് കുറെ ഏറെ പ്രതിനിധികളെ സ്വരൂപിക്കാനായി. ഏതാണ്ട് പാര്ട്ടി നോമിനേഷന്റെ ചിത്രം കുറച്ചു കൂടി വ്യക്തമാകാനും ആയി ഈ സൂപ്പര് ട്യൂസ്ഡേ പരിപാടി. വിരല്ത്തുമ്പിലെ മാദ്ധ്യമപ്രവര്ത്തനകാലത്ത് ഓരോ ചെറിയ തിരഞ്ഞെടുപ്പും രാജ്യം ഒന്നാകെ വീക്ഷിച്ചുകൊണ്ടിരിക്കയായിരിക്കും. ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയയും അമേരിക്കന് തിരഞ്ഞെടുപ്പു പ്രക്രിയയും വളരെ വ്യത്യസ്തമാണ്. പോയി വോട്ടു ചെയ്യുന്നതല്ലാതെ അമേരിക്കന് ജനാധിപത്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളും രൂപകല്പനയും മനസ്സിലാക്കുക ഏളുപ്പമല്ല. വളരെ ആയാസകരമായ പ്രക്രിയയാണു തിരഞ്ഞെടുപ്പുകള് എന്നതിനാല് ഈര്ക്കലി പാര്ട്ടികള്ക്കു ഇവിടെ യാതൊരു സാധ്യതയുമില്ല. എന്നാല്, മൂന്നാമതൊരു ദേശീയ പാര്ട്ടി സംഘടിപ്പിക്കുവാന് ശ്രമങ്ങള് ഉണ്ടായിട്ടുമുണ്ട്. പ്രതിനിധികളുടെ വലിപ്പംകൊണ്ട് സ്ഥാനാര്ത്ഥിയാവാന് സാധിക്കുമെന്നും കരുതണ്ട. ദേശീയ പാര്ട്ടി സമ്മേളനത്തിന് പുതിയ ഒരു ആളെ തിരഞ്ഞെടുക്കാനും വകുപ്പുണ്ട്. അതാണ് ഇപ്പോള് കൂടുതല് ചര്ച്ചാ വിഷയമായിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥിത്വത്തിനു വേണ്ടി മത്സരിക്കുന്ന ബേര്ണി സാന്ഡേഴ്സ്, അമേരിക്കയില് വിപ്ലവം അനിര്വാര്യമായിരിക്കുന്നു എന്നു വെട്ടിത്തുറന്നു പറയുന്നുണ്ട്. വിപ്ലവം എന്നു കേട്ടാല് അമേരിക്കക്കാരുടെ കണ്ണു ചുമക്കുകയും തലമുടി വടിയായി ഉയര്ന്നു നില്ക്കയും ചെയ്യുമായിരുന്നു. എന്നിരുന്നാലും വിപ്ലവഭാഷ്യം ദിവസവും കേള്ക്കുന്നുണ്ട്. എന്നാല് യഥാര്ത്ഥ വിപ്ലവം നടക്കുന്നത് ഏറ്റവും യാഥാസ്ഥിതിക പരിവേഷമുള്ള റിപ്പബ്ലിക്കന് പാര്ട്ടിയിലാണ്. യാതൊരു രാഷ്ട്രീയപാരമ്പര്യവും പരിചയവും അവകാശപ്പെടാനാവാത്ത തികഞ്ഞ ബിസിനസ്സുകാരനായ ഡൊണാള്ഡ് ട്രമ്പ്, മുന്നിരയില് കുതിക്കുകയാണ്. റിപ്പബ്ലിക്കന് പാര്ട്ടിയുടെ അടിസ്ഥാനസംവിധാനങ്ങളെ ആകെ വിറപ്പിച്ചുകൊണ്ടാണ് ട്രമ്പ് അശ്വമേധം നടത്തപ്പെടുന്നത്. എങ്ങനെ തടയണമെന്നു പാര്ട്ടിക്കും പിടിയില്ല. റിപ്പബ്ലിക്കന് പാര്ട്ടിയുടെ നിലപാടുകളെ ചോദ്യം ചെയ്തും റിപ്പബ്ലിക്കന് പ്രസിഡന്റായിരുന്ന ജോര്ജ് ബുഷ് കള്ളം പറഞ്ഞ് രാജ്യത്തെ യുദ്ധത്തിലിറക്കിയെന്നും, സദ്ദാം ഹുസൈന് അവിടെയുണ്ടായിരുന്നെങ്കില് അമേരിക്കക്ക് ഇത്രയും പേടിക്കേണ്ടി വരില്ലയെന്നും തുടങ്ങി സ്വന്തം പാര്ട്ടിയെത്തന്നെ അടിമുടി വെടിവെച്ചുകൊണ്ടാണ് ട്രമ്പ് രംഗത്ത് പൊടിപൊടിക്കുന്നത്. ഇതിനിടെ എന്തൊക്കെ വിഢിത്തമാണ് ഇദ്ദേഹം പുലമ്പിയത്, അമേരിക്കക്കു തന്നെ നാണക്കേടാണ് ഇത്തരം ഒരു സ്ഥാനാര്ത്ഥി എന്നു തന്നെയാണ് റിപ്പബ്ലിക്കന് പാര്ട്ടി നേതാക്കള് പരസ്യമായി പറയുന്നത്. മെക്സിക്കന് അതിര്ത്തിയില് മെക്സിക്കക്കാരെക്കൊണ്ടു മതിലു കെട്ടിക്കുക, നിയമപരമല്ലാതെ രാജ്യത്തെ തുടരുന്നതുവരെ കയറ്റി അയക്കുക, ചൈനയും ഇന്ത്യയും അമേരിക്കക്കാരുടെ ജോലി അടിച്ചു മാറ്റുന്നു, ഒറ്റ മുസ്ലീമിനെയും രാജ്യത്ത് പ്രവേശിപ്പിക്കരുത് തുടങ്ങി പടക്ക കമ്പനിക്കു തന്നെ ട്രമ്പ് തീകൊളുത്തി. നാക്കിനു എല്ലില്ലാത്ത പ്രയോഗങ്ങളും പുളിപ്പില്ലാത്ത സംസാരവും ഒരു പക്ഷേ, നിരാശരും അരക്ഷിതാവസ്ഥയിലുമായിരുന്ന വെള്ളക്കാരില് ട്രമ്പ് ഒരു രക്ഷക പരിവേഷം ജനിപ്പിച്ചു. മലയാളത്തിലെ പെരുച്ചാഴി സിനിമ ഇവിടെ തനിയാവര്ത്തനം ചെയ്യപ്പെടുകയാണ്. ജാതിയും മതവും വര്ഗ്ഗവും വര്ണ്ണവും മറയില്ലാതെ പുറത്തുവരുന്നുണ്ട്. വിദ്യാഭ്യാസമില്ലാത്തവരേ, ഞാന് നിങ്ങളെ സ്നേഹിക്കുന്നു ഇതു ട്രമ്പ് പറഞ്ഞപ്പോള് പിന്നോക്കം നിന്ന, അനുഭാവികളായി മാറി. കഴിഞ്ഞ ചില സമ്മേളനങ്ങളില് കയ്യാങ്കളിയിലാണ് അവസാനിച്ചത്. സമ്മേളനം കലക്കാന് വന്നവരെ ശരിക്കു കൈകാര്യം ചെയ്തുകൊള്ളൂ. 'എന്തു ചിലവു വന്നാലും ഞാന് വഹിച്ചുകൊള്ളാം' ട്രമ്പ് സമ്മേളനത്തില് വിളിച്ചു പറയുന്നത് ടെലിവിഷനില് മുറക്കു കേള്ക്കുമ്പോള്, പെരുച്ചാഴികള് അമേരിക്കയില് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നു തീര്ച്ചയായി.

Monday, March 14, 2016

കൈമോശം വന്ന കണ്ണികള്

കൈമോശം വന്ന കണ്ണികള് (വാല്ക്കണ്ണാടി) കോരസണ് 'കണക്കുപരീക്ഷയ്ക്കു എത്രയായിരുന്നു മാര്ക്ക് കിട്ടിയത്? ഓ, അപ്പോള് കഴിഞ്ഞ പരീക്ഷയെക്കാള് കുറവാണല്ലോ, ശ്രദ്ധിക്കണം. ശനിയാഴ്ച വീട്ടിലേക്കു വരൂ, പക്ഷേ, ചില ചോദ്യപ്പേപ്പറുകള് വെച്ചിട്ടുണ്ട്, ഒന്നു ചെയ്തു നോക്കൂ, ട്യൂഷന് വേണമെങ്കില് അതിനു പോകണം, സമയം കളയരുത്. സോഷ്യല് സ്ററഡീസിന് എത്ര കിട്ടി?' എഴുപതുകളിലെ എന്റെ മിഡില് സ്കൂള് അനുഭവമാണ്. സ്കൂളില് നിന്നും തിടുക്കത്തില് വീട്ടിലേക്കു കുതിച്ച എന്നെ നേരിട്ടത് സഹപാഠി ശശികുമാറിന്റെ അച്ഛന് സദാശിവന് പിള്ള സാറിനെയായിരുന്നു. ശശികുമാറിനെയും സഹോദരന് ശരത്ചന്ദ്രനെയും കൂട്ടിക്കൊണ്ടുപോകാന് എത്തിയതാണ് സദാശിവന് പിള്ള സാര്. ഒരു കൊടുമുടി കീഴടക്കിയ മുഖഭാവത്തോടെ കടന്നുവന്ന ശശികുമാറിനോട് അച്ഛന് ഒന്നും തിരക്കിയില്ല. വരുന്നോ കാറില് വീട്ടില് കൊണ്ടുവിടാം എന്നു പറയുന്നതിനു മുമ്പേ ശശികുമാറിനൊപ്പം കാറില് കയറിയിരുന്നു. ശനിയാഴ്ച അതിരാവിലെ അറക്കല് സദാശിവന് പിള്ള സാറിന്റെ വീട്ടിലെത്തി. നെഞ്ചോട് ചേര്ത്ത് മുണ്ട് ഉടുത്ത്, കൈ പിറകില് കെട്ടി മട്ടുപ്പാവില് സദാശിവന്പിള്ള സാര് ഉലാത്തുകയാണ്. ഒപ്പം എം.എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം ചെറുതായി കേള്ക്കാം. അന്നു ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഉയരമുള്ള മട്ടുപ്പാവുകള് ഉള്ള ഫോണ് കണക്ഷനുള്ള യൂറോപ്യന് ക്ലോസെറ്റുള്ള ഏകവീടായിരുന്നു അത്. ശശി ഉണര്ന്നിരിക്കുന്നു. സാര് തന്റെ വാച്ചില് നോക്കി. ഞങ്ങള് ഇരുവര്ക്കും ചോദ്യപ്പേപ്പറുകള് തന്നു, വീട്ടിലെ പരീക്ഷ ആരംഭിച്ചു; സാര് തന്റെ ഉലാത്തലിലേക്ക് തിരിച്ചുപോയി. പഠനസമയം കഴിഞ്ഞ് ക്രിക്കറ്റുകളിയും അതിന്റെ നിമയങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. അതുവരെ ക്രിക്കറ്റുകളി എന്താണെന്നറിയാത്ത ഞങ്ങള്ക്ക് വീട്ടിലെ പരിചാരകരെ ഒക്കെ കളിക്കാരായി ഇറക്കി നിര്ത്തി കളിയുടെ വിശദീകരണം നടത്തി. ആ ക്രിക്കറ്റുകളി സ്കൂള് പരിസരത്തും കോളജു മൈതാനത്തും പറമ്പിലുമായി പില്ക്കാലം പൊടിപൊടിച്ചു. അറക്കലെ വീടിന്റെ ഔട്ട്ഹൗസിനു അടുത്തുള്ള ഒരു ചെറുമുറിയില് മലയാള മനോരമയുടെ ബാലജനസഖ്യം ആരംഭിച്ചു. സദാശിവന്പിള്ള സാര് വേണ്ട നിര്ദ്ദേശങ്ങള് തന്നുകൊണ്ടിരുന്നു. ആധാരമെഴുത്തു നടത്തിയിരുന്ന രാജശേഖരന് പിള്ളയെ ഞങ്ങളുടെ സഹകാരിയായി നിയമിച്ചു. ആദ്യമീറ്റിംഗില് ഒരു പാട്ടുപാടണമെന്ന് സഹകാരി നിര്ബ്ബന്ധിച്ചു. അങ്ങനെ നാലുവരി പാട്ടുപാടി, കൂട്ടുകാര് കൈ അടിച്ചു. വെളിയില് ഇറങ്ങിയപ്പോള് ശശികുമാറിന്റെ പൊടി അമ്മാവന് തോളില് തട്ടി അഭിനന്ദിച്ചു, ആദ്യത്തെ പൊതു പ്രകടനത്തിനുള്ള അംഗീകാരം ! മീറ്റിംഗുകളില് സഹകാരി കൊണ്ടുവന്നിരുന്ന മനോരമ മാതൃഭൂമി പത്രങ്ങളുടെ എഡിറ്റോറിയല് ആരെങ്കിലും വായിക്കും സഹകാരി അതു വിശദമാക്കും. കളിമാത്രം തലയില് നില്ക്കുന്ന ഞങ്ങളുടെ കുഞ്ഞുമനസ്സില് സമൂഹത്തെപ്പറ്റി സാരമായ ചില വിഷയങ്ങള് അറിയാതെ കടന്നു വന്നു. സഹകാരിയുടെ നേതൃത്വത്തില് വീടുകള് കയറി ഒരു പണപ്പിരുവ്, അദ്ദേഹത്തിന്റെ ആധാരമെഴുത്താഫീസിന്റെ മുറ്റത്ത് വെച്ച് അജന്താ ബാലജനസഖ്യത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഞങ്ങളുടെ സോഷ്യല് സ്ററഡീസ് അദ്ധ്യാപകനായിരുന്ന പരമേശ്വരന് പിള്ള സാര് നിര്വ്വഹിച്ചു. അതിനുശേഷം ഭജന നടത്തി, പരിചയിട്ട ഒരു കൂട്ടം കലാകാരന്മാര് ഗാനമേള അവതരിപ്പിച്ചു. ആദ്യ പൊതുപരിപാടി ഗംഭീരം! തൊട്ടടുത്ത വീട്ടിലെ പ്രൊഫ.എം.വി. പണിക്കര് സാറിനെ ഒരു വലിയ കൂട്ടം പുസ്തകങ്ങളുടെ നടുവില് വായിച്ചുകൊണ്ടു ചാരുകസേരയില് കിടക്കുന്നതായാണ് പലപ്പോഴും കണ്ടിട്ടുള്ളത്. വലിയ മതിലും ഗേറ്റും ഉണ്ടെങ്കിലും അനങ്ങാതെ സാറിന്റെ വായനാസ്ഥാലത്തേക്ക് ഞാനും എന്റെ അനുജത്തിയും ഇടക്കു കയറിച്ചെല്ലാറുണ്ടായിരുന്നു. സാറിനു നല്ല ഒരു പുസ്തകശേഖരം ഉണ്ടായിരുന്നു. ഒപ്പം കുറെയധികം കോമിക്ക് ബുക്കുകളും വിദേശത്തു നിന്നും എത്തുന്ന ചെറുകഥകളും ഇവയിലെ നിറമാര്ന്ന ചിത്രങ്ങളും വല്ലാതെ ആകര്ഷിച്ചിരുന്നു. ഇവയൊക്കെ വീട്ടില് കൊണ്ടു വായിക്കാന് തരും. പക്ഷേ, ഒരു കണ്ടീഷന്, ഇന്ത്യന് എക്സ്പ്രസിനെയും മനോരമ പത്രത്തിന്റെയും എഡിറ്റോറിയല് ദിവസം പ്രതി ഒരു നോട്ടുബുക്കില് ചുരുക്കിയെഴുതി സാറിനെ കൊണ്ടുകാണിക്കണം. ചിത്രകഥകള് വായിക്കേണ്ട താല്പര്യത്തില് ഞങ്ങള് യാതൊരു ഉപേക്ഷയും, കൂടാതെ ഇവ നിര്വ്വഹിച്ചിരുന്നു. പിന്നീട് പണിക്കര് സാര്, കൈയ്യെഴുത്തു മാസിക ഇറക്കുന്നതിനെക്കുറിച്ചു പറഞ്ഞു തന്നു. അതു പരീക്ഷിച്ചു. അറക്കല് സദാശിവന് പിള്ള സാര് മുന് എംഎല്എയും നായര് സര്വ്വീസ് സൊസൈറ്റിയുടെ സമുന്നതനേതാവും ആയിരുന്നു. ശ്രീ.മന്നത്ത് പത്മനാഭന്റെ ഉപദേഷ്ടാവും പൊതുകാര്യ പ്രസക്തനുമായിരുന്നു, അദ്ദേഹം. പ്രൊഫ. എം.പി.പണിക്കര് സാര് ആകട്ടെ എന്എസ് എസ് കോളേജ് പ്രിന്സിപ്പളും, ഭാഷാപോഷിണി തുടങ്ങി നിരവധി സാഹിത്യമാസികകളിലെ നിറഞ്ഞ സാന്നിദ്ധ്യവും. പക്ഷേ, ഇതൊന്നും ഇവരെ ഭ്രമിപ്പിച്ചിരുന്നില്ല. അറിവും അനുഭവങ്ങളും സ്വന്തം മക്കള്ക്കൊപ്പം അവരുടെ കൂട്ടുകാര്ക്കുമായി വീതിച്ചു കൊടുക്കാനുള്ള വിശാലത അവര്ക്കുണ്ടായിരുന്നു. അതാണ് ഇത്തരം ജനുസ്സുകളെ നസ്തുലരാക്കുന്നത്. ഏവര്ക്കും നന്മ ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്ന തങ്ങളുടെ ഇടങ്ങള്ക്കു ചുറ്റും പ്രകാശം പരത്തിയിരുന്ന ഇത്തരം പ്രതിഭകള് ഇന്ന് അന്യംനിന്നു പോകയാണ്. കാലത്തിന്റെ കുത്തൊഴുക്കില് ഈ പ്രതിഭകള് വലയം പ്രാപിച്ചു. ഇവരുടെ നിഴലും നിലാവും തുടിച്ചു നിന്ന വീടുകളില് പുതിയ ആളുകള് വന്നു താമസിക്കുന്നു. പിന്തലമുറ ഒക്കെ മറ്റു രാജ്യങ്ങളിലേക്കും പട്ടണങ്ങളിലേക്കും മാറിപ്പോയി. ഈ വീടുകളെക്കാള് വലിയ മാളികള് പുതിയ താമസക്കാര് പണിതു താമസം തുടങ്ങി. അവധിക്കുചെല്ലുമ്പോള് ഏറെ അപരിചിതത്വം തോന്നുന്ന പുതിയ ടാറിട്ട ഇടവഴികളും മുന്പരിചയമില്ലാത്ത മുഖങ്ങളും, എന്നിരുന്നാലും അറക്കലെ വീടിനുമുമ്പിലും പണിക്കരുസാറിന്റെ വീടിനു മുമ്പിലും കൂടി ഒന്നു നടന്ന പോകാറുണ്ട്. അറിയാതെ തിരിഞ്ഞു നോക്കുമ്പോള് നെഞ്ചോടു ചേര്ത്തു മുണ്ടുമുടുത്ത് പരീക്ഷയുടെ മാര്ക്ക് ചോദിക്കുന്ന സദാശിവന്പിള്ള സാറും, നിറഞ്ഞ പുഞ്ചിരിയോടെ സിഗരറ്റിന്റെ സുഗന്ധത്തില് കോമിക്കുബുക്കുകള് വെച്ചു നീട്ടുന്ന പണിക്കര് സാറും അവിടെ ഉണ്ടാകുമോ? പുതിയ പരീക്ഷകളും സാഹചര്യങ്ങളുമായി മല്ലിടുമ്പോള്, പുതിയ തലമുറയിലെ സ്വന്തം കുട്ടികളുടെ സുഹൃത്തുക്കളെ കാണുമ്പോള് എവിടെയോ കൈമോശം വന്ന കണ്ണികള്ക്കായി അറിയാതെ പരതിപ്പോകുന്നു.

Monday, February 29, 2016

മതിലുകള് പണിയുന്നവരും, പൊളിക്കുന്നവരും

മതിലുകള് പണിയുന്നവരും, പൊളിക്കുന്നവരും (വാല്ക്കണ്ണാടി) കോരസണ് ന്യൂയോര്ക്കിന്റെ പ്രാന്തപ്രദേശത്ത് വീടുകള് തമ്മില് മതിലുകളില്ലാതെ, പച്ചപ്പു നിറഞ്ഞ പരവതാനി വിരിച്ച ചേതോഹരമായ ഒരു കാഴ്ച കാണാനാവുമായിരുന്നു. അതിര്വരമ്പുകള് ഒന്നും പ്രകടമായിരക്കാണാതെ ചേര്ന്നു കിടന്ന ഭൂവിതാനത്തില് അവിടവിടെയായി നിലയുറപ്പിച്ച വീടുകളും, പാകത്തിനു നട്ടുവളര്ത്തിയ ഭംഗിയുള്ള മരങ്ങളും ചെറിയ പൂന്തോട്ടങ്ങളും ഒക്കെ ആ ഭൂപ്രദേശത്തിന്റെ മൊത്തമായ ഭംഗിയില് ലയിച്ചിരുന്നു. നല്ല കാലാവസ്ഥയില് കുട്ടികള് അതിരു ശ്രദ്ധിക്കാതെ ഓടിക്കളിക്കുന്നതും ഒരു കോണില് നിന്നും കാണാവുന്ന അനേകം വീടുകള് നിരനിരയായി നിലയുറപ്പിച്ചിരുന്ന കാഴ്ച ആകര്ഷകമായിരുന്നു. എപ്പോഴാണെന്നറിയില്ല പിവിസി കൊണ്ടുള്ള പ്ലാസ്റ്റിക് വേലികള് വീടുകള്ക്കു പിറകില് പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങനെ വലുതും ചെറുതുമായ പ്ലാസ്റ്റിക് വേലികള്ക്കൊപ്പം ഇടതൂര്ന്ന കുറ്റിമരങ്ങളും അതിര് വരമ്പുകളില് പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആരും ശ്രദ്ധിക്കാതെ തന്നെ, ഈ ഭൂപ്രദേശത്തിന്റെ പൊതുഭംഗി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആളുകള്ക്ക് ഭംഗിയെക്കാള് ഉപരി, സ്വകാര്യതയും സുരക്ഷിതത്വവുമായി മുഖ്യഘടകം. ആകാശത്തിനു മാത്രം വേലികെട്ടാന് സാധിക്കാത്തതിനാല് എല്ലാവരും അവരവരുടെതായ തടവറ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. 1987 ജൂണ് 12-ാം തിയതി, ജര്മനിയിലെ ബ്രാഡല്ബര്ഗ് ഗേറ്റിനു മുമ്പില് അമേരിക്കന് പ്രസിഡന്റ് റൊണാള്ഡ്, റീഗന്, സോവിയറ്റ് സെക്രട്ടറിയായിരുന്ന മിഖായേല് ഗോര്ബച്ചേവിനോടായി വിളിച്ചു പറഞ്ഞു. പൊളിച്ചടുക്കുക ഈ മതിലുകള്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കിഴക്കന് ജര്മ്മനിയും തെക്കന് ജര്മനിയും വിഭജിച്ച് 1961 -ല് പണിത രക്തക്കറ പിടിച്ച ബര്ലിന് മതിലിനെപ്പറ്റിയാണ് റീഗന് പരാമര്ശിച്ചത്. ഈ മതിലുകള്ക്ക് നിലനില്ക്കാനാവില്ല. കാരണം, ഈ മതിലുകള്ക്ക് വിശ്വാസങ്ങളെയോ , നേരിനെയോ, സ്വാതന്ത്ര്യത്തിനെയോ ചെറുക്കാനാവില്ല. തുറന്ന സമീപനങ്ങളും, സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഒന്നായേ വളരുകയുള്ളൂ, അതുകൊണ്ട് പൊളിച്ചുകളയുക, ഈ വേലിക്കെട്ടുകള്!' റീഗന് പറഞ്ഞു. മാധ്യമങ്ങള് അത്ര ഗൗരവമായി ഈ വിടുവായന് പ്രസ്ഥാവന കണ്ടില്ല. ടൈം മാസികപോലും 20 വര്ഷത്തിനു ശേഷമാണ് അസംബന്ധം എന്നു കരുതിയ ഈ പ്രസംഗം ലോകത്തിന്റെ നാലു ചുവരുകളെയും പിടിച്ചു കുലുക്കി എന്നു സമ്മതിച്ചത്. സോവിയറ്റ് സാമ്രാജ്യം ചിന്നഭിന്നമായി, യൂറോപ്പിന്റെയും ഏഷ്യയുടെയും അതിരുകള് മാറ്റി വരക്കപ്പെട്ടു. ഒരു പ്രത്യയശാസ്ത്രത്തിന്റെ പതനവും ഏക ധ്രുവലോകനേതൃത്വത്തിന്റെ അരുണോദയവും ലോകം നോക്കി തനതായ ചെറുകമ്പോളങ്ങള് ഒലിച്ചുപോയി. ശീതയുദ്ധ ആവശ്യത്തിനായി കണ്ടുപിടിക്കപ്പെട്ട ഇന്റര്നെറ്റ്, ഗ്ലോബല് പൊസിഷനിംഗ് സിസ്റ്റം വിപ്ലവകരമായ മാറ്റങ്ങളാണ് സമ്മാനിച്ചത്. ഈ തുറന്ന പരവതാനി മനോഹരമായി വിരിക്കപ്പെട്ടു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയായി, ദിശകള്ക്ക് പോലും പ്രസക്തി നഷ്ടപ്പെട്ടു. പെട്രോ ഡോളറും, ലോകബാങ്ക് വായ്പകളും ലോകത്താകമാനം പുത്തന്പ്രതീക്ഷകളും ഉണര്വും അലയടിപ്പിച്ചു. അറിഞ്ഞില്ല, ഈ കുഞ്ഞൊഴുക്കില് ഒലിച്ചുപോയ സമ്പത്തിന്റെ ഗതിവിധികള്. നാളിതുവരെ സ്വന്തമെന്നു കരുതിയിരുന്നതൊക്കെ ഉദാരവല്ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില് കൈവിട്ടു പോയി. പല സമൂഹങ്ങളും, മുഖമില്ലാത്ത ഭീമന് വായ്പാ സാമ്രാജ്യങ്ങളുടെ വാലാട്ടിപ്പട്ടികളായി മാറി. തനതായി നിലനിന്നിരുന്ന വിശ്വാസങ്ങളും സംസ്കാരങ്ങള് പോലും, ഒലിച്ചില്ലാതെയാവുന്നത് പെട്രോള് സമ്പത്തിന്റെ ഗതികേടും ഓടിച്ചു ഓടിച്ചു മതിലുവരെയെത്തിയാല് പിന്നെ സര്വ്വനാശത്തിനായി തിരിച്ചു കടിക്കുക! വിരല് ചൂണ്ടുന്നവരെ 'ഭീകരരായി' മുദ്രകുത്തി, മനുഷ്യബോംബും, ഡ്രോണുകളും മാറിമാറിയിറക്കിക്കളിക്കുന്ന ഈ ലോകമഹായുദ്ധത്തിന്റെ ചരുരംഗക്കളി എന്ന് അവസാനിക്കുമോ? ലോകത്തിലെ ഒരു ശതമാനം പേരുടെ സമ്പത്ത് 99 ശതമാനം പേരുടെതിനേക്കാള് അധികമാണ്. 3.6 ബില്യണ് ജനങ്ങളുടെ മൊത്തം സമ്പത്ത് കഴിഞ്ഞ 5 വര്ഷം കൊണ്ട് ഒരു ട്രില്ല്യണ് ഡോളര് കുറഞ്ഞപ്പോള്, ധനികരുടെ മൊത്തം സമ്പത്ത് അര ട്രില്ല്യണ് ഡോളര് കൂടുകയാണുണ്ടായത്. ഇത്തരം സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യം അമേരിക്കയുമാണ്. റിപ്പബ്ലിക്കന് പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്ത്ഥിയാകാന് മത്സരിക്കുന്ന ഡൊണാള്ഡ് ട്രംപ്, മെക്സിക്കോ അതിര്ത്തിയില് കൂറ്റന് മതില് പണിയിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള് പലരും പരിഹസിച്ചു. പിന്നെ എന്തുകൊണ്ട് ക്യാനഡായുടെ അതിരില്ല. വന്മതില് സൃഷ്ടിച്ചുകൂടേ എന്ന ചോദ്യവും ഉയര്ന്നു. ഇപ്പോള് സ്വാതന്ത്ര്യത്തിനും സുരക്ഷിതത്തിനും പുരോഗതിക്കും മതിലുകള് അത്യന്താപേക്ഷിതമായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒഴുകേണ്ടവ ഒക്കെ കൃത്യമായി ഒഴുകിയെത്തിയെങ്കില് പിന്നെ സുരക്ഷിതവേലികള് ആണ് ഉണ്ടാവേണ്ടത്. ഉച്ച സവാരിക്ക് മാന്ഹാട്ടനിലെ വാള്സ്ട്രീറ്റ് ഏരിയായിലുള്ള വഴികളിലൂടെ നടക്കുമ്പോള് നിറഞ്ഞ പോലീസ് സംവിധാനങ്ങള് സുരക്ഷിതത്തിന്റെ ചില ആശ്വാസങ്ങള് തരുമെങ്കിലും പണിതുയരുന്ന വേള്ഡ് ട്രേഡ് സെന്ററിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള് എവിടെയെങ്കിലും അത്യാവശ്യത്തിന് ഓടിഒളിക്കാനുള്ള ഇടങ്ങളുണ്ടോ എന്നു കണ്ണു അറിയാതെ പരതിപ്പോകുന്നു

Tuesday, February 23, 2016

വംശശുദ്ധി സൂക്ഷിച്ച പാര്സിസമൂഹം നിശ്ശബ്ദഗോപുരത്തില്

“വംശശുദ്ധി സൂക്ഷിച്ച പാര്സിസമൂഹം നിശ്ശബ്ദഗോപുരത്തില് - കോരസണ് വംശഭീഷണി നേരിടുന്ന ഇന്ത്യയിലെ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള പാര്സി സമൂഹത്തെ നിലനിര്ത്തുവാനായി ഇന്ത്യന് സര്ക്കാര് ഏതാണ്ട് 17 മില്ല്യന് രൂപ ചിലവാക്കാന് ഉദ്ദേശിക്കുന്നു. മക്കളില്ലാത്ത ദമ്പതികളെ ബീജസംയോജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി, മനുഷ്യോല്പാദന വിദഗ്ദരായ ഡോക്ടര്മാരുടെ സേവനം ലഭ്യമാക്കുകയും കൂടുതല് ചെറുപ്പക്കാരെ വിവാഹം ചെയ്യാന് പ്രേരിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വര്ണ്ണശബളമായ ഒരു ചരിത്രം ഇന്ത്യയില് നിര്മ്മിച്ച ഈ സമൂഹം 7-ാം നൂറ്റാണ്ടില് പേര്ഷ്യയില് നിന്നും മൂസ്ലീങ്ങളുമായുള്ള മതസംഘട്ടനം ഭയന്നു ഇന്ത്യയിലേക്കു പാലായനം ചെയ്ത സൊറാസ്ട്രന് മതവിശ്വാസികളാണ്. ആകെ ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള ഇവര് ഇന്ത്യയില് ബോംബെ കേന്ദ്രമായാണ് നിലനില്ക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയില് വമ്പിച്ച സ്വാധീനം നിലനിര്ത്തുന്ന ഇവര്, 18-ാം നൂറ്റാണ്ടില് ബോംബെ കപ്പല് നിര്മ്മാണ വ്യവസായം ആരംഭിക്കാന് പരിശ്രമിച്ചു. ഇന്ത്യയിലെ വന് വ്യവസായികളായ ടാറ്റ കുടുംബം തന്നെ ഉദാഹരണം. ജാഗ്വാര്, ലാന്റ് റോവര് തുടങ്ങിയ പ്രസിദ്ധമായ കാറുകള്, കോറസ് സ്റ്റീല് എന്നു തുടങ്ങി വ്യവസായത്തിലും, വ്യോമയാനത്തിലും, ആതുരസേവനത്തിലും, ഗവേഷണകേന്ദ്രങ്ങളിലും ഇന്നും ഇവരുടെ മുദ്ര ഗാണ്ഡമായി പതിഞ്ഞു നില്ക്കുന്നു. പാക്കിസ്ഥാന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ പകുതിയോളം വരും ടാറ്റാഗ്രൂപ്പിന്റെ വിറ്റുവരവ്. ബിര്ലാ, അംബാനി വ്യവസായികളില് നിന്നും വിഭിന്നമായി, ടാറ്റാഗ്രൂപ്പിന്റെ സാരഥിയായ സൈറസ് മിസ്ട്രി, കമ്പനിയുടെ ഒരു ശതമാനത്തില് താഴെയാണ് സ്വന്തമായി നിലനിര്ത്തുന്നത്. ബില് ഗേറ്റ്സും, വാറല് ബഫറ്റും ചെയ്യുന്നതുപോലെ ആയിരക്കണക്കിനു കോടി രൂപ മനുഷ്യപുരോഗതിക്കായി ചിലവാക്കുകയാണ്. അതുതന്നെയാണ് ഈ സമൂഹത്തിന്റെ സാമ്പത്തിക വീക്ഷണവും. ഇന്ത്യയുടെ നാനാവിധ പുരോഗതിയില് കാര്യമായ പങ്കു നിര്വഹിച്ച പാര്സികള് ശ്രേഷ്ഠമായ നിലയില് തന്നെ അംഗീകരിക്കപ്പെടുന്നു. ബോംബെയിലെ പ്രസിദ്ധമായ നരിമാന് പോയിന്റ്, ഇന്ത്യന് സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദാദാബായി നവറോജി, ഹേമിവാഹ്ദിയ വ്യവസായികള്, തിളക്കമുള്ള കരസേനാമേധാവി ഫീല്ഡ് മാര്ഷല് മനക്ഷാ, പ്രസിദ്ധ സംഗീതജ്ഞന് ഫ്രെഡിമര്ക്കുറി, കംപോസര് സോറാബ്ജി, കണ്ഡക്ടര് സുബിന് മേത്ത, ബോളിവുഡിലെ ജോണ് ഏബ്രഹാം, ബോമാന് ഇറാനി, നക്സല് ചിന്തകനായ കോബാഭ് ഗാല്ഡി, ഇന്ത്യന് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭര്ത്താവ് ഫിറോസ് ഗാന്ധി തുടങ്ങിയവര് ഒരു ചെറിയ കൂട്ടം, വലിയ സംഭാവനകള് ചെയ്ത പാര്സികളാണ്. നിരവധി കഥകളിലും സിനിമകളിലും പാര്സികളുടെ ജീവിതം പടര്ന്നു നില്ക്കുന്നു. ഒരു സമൂഹം അതായിത്തീരുന്നത്, വര്ഷങ്ങളുടെ കുത്തൊഴുക്കില്, സമരസപ്പെട്ടും, കലഹിച്ചും അനുരജ്ഞനപ്പെട്ടും കാലത്തിന്റെ ഭാഗമായിത്തീരുമ്പോഴാണ്. അതിന്റെ തനിമയും അസ്തിത്വവും നിലനില്ക്കാന് പാടുപെടുമ്പോഴും ഭാഷയും വിശ്വാസവും ബന്ധങ്ങളും അറിയാതെ ഉരുകി ഇല്ലാതായിത്തീരുന്നത് വിധിയുടെ പകല് നാടകം. സംസ്കാരസമ്പന്നമായ പല സമൂഹങ്ങളും അന്യം നിന്നു പോകുന്നത് അവരുടെ തന്നെ വിജയത്തിന്റെ ഇരകളായി മാറുന്നു എന്നത് വിധി വൈപരീത്യം. കേവലം 50,000 താഴെയേ ഇന്ന് പാര്സികള് ഇന്ത്യലുള്ളൂ. ഹഖാമനി കാലഘട്ടത്തില് വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു സൊറാസ്ട്രിയന് മതം. കുട്ടികള് ഇല്ലാതാകുന്നതും കുടിയേറ്റങ്ങളുമാണ് ഈ സമൂഹത്തിന്റെ തിരോഥാനത്തിനു കാരണമായിക്കാണുന്നത്. 2020 ആകുമ്പോഴേക്ക് ഇവരുടെ ജനസംഖ്യ 23000 താഴെയാകുമെന്നാണ് കണക്കാക്കുന്നത്. 31 ശതമാനം ആളുകളും 60 വയസ്സില് കൂടുതലുള്ളവരാണ്. 1000 ആണുങ്ങള്ക്ക് 1050 പെണ്ണുങ്ങളെന്ന അനുപാതമാണുള്ളത്. അതിനാല് മിശ്രവിവാഹത്തിന് സാധ്യത ഏറുകയും ഇങ്ങനെ മിശ്രവിവാഹിതരാകുന്നവരെ വംശത്തില് കൂട്ടാതിരിക്കയുമാണ് ചെയ്യുന്നത്. സാക്ഷരതയും(97ശതമാനം) വളരെ കൂടുതലാണ് പെണ്കുട്ടികള്ക്ക് അതിനാല് സ്വാതന്ത്ര്യത്തോടെ അവിവാഹിതരായി നില്ക്കാനും ഇവര് താല്പര്യപ്പെടുന്നു. സാധാരണ ആണ്കുട്ടികള് 31 വയസ്സിലും പെണ്കുട്ടികള് 29 വയസ്സിലുമാണ് വിവാഹിതരാകുന്നത്, അതിനാല് ഇവരുടെ പ്രത്യുല്പാദനശേഷിയും കുറവായിട്ടാണ് കാണപ്പെടുന്നത്. മിശ്രവിവാഹിതരായ കുട്ടികളെയും ഉള്പ്പെടുത്തി സമൂഹം വിപുലപ്പെടുത്തണമെന്ന ആശയം മുമ്പോട്ടു വയ്ക്കുന്നവരുണ്ട്. എന്നാല്, ഇങ്ങനെ വാതില് തുറന്നിട്ടാല് ഏഴെട്ടു തലമുറകളില് പാര്സികള് എന്ന പദം തന്നെ അപ്രത്യക്ഷമാകും എന്നു വാദിക്കുന്നവരുമുണ്ട്. മ്യാന്മറിലെ റോഹംങ്കികളെപ്പോലെ, തലമുറകള് നിലനിന്നിട്ടും ആട്ടിപ്പുറത്താക്കപ്പെടുന്ന സമൂഹങ്ങള് ഉണ്ട്. ചിലരെ പിടിച്ചു കൊണ്ടുപോയവരാണ്, ചിലര് കലാപത്തിനിരയായി പാലായനം ചെയ്തവരാണ്. ആയിരക്കണക്കിനു വര്ഷത്തെ ചരിത്രം നിലനിര്ത്തിക്കൊണ്ട് തങ്ങളുടെ പരിശ്രമത്തിന്റെയും അദ്ധ്വാനത്തിന്റെയും നന്മ കുടിയേറ്റ ഭൂമിയില് സമ്മാനിച്ച് തങ്ങളുടെ തന്നെ കഴിവും അഭിവൃദ്ധിയും വംശനഷ്ടത്തിനു കാരണമാകുന്ന പാര്സികള് ഇന്ത്യയില് ഇന്നു നിലനില്ക്കണമെന്ന്. ഒരു ജനത ആഗ്രഹിക്കുന്നു അതിനായി പ്രവര്ത്തിക്കുന്നു. ലോകത്തെമ്പാടും 52 മില്യനിലധികം ജനങ്ങള് രാജ്യമില്ലാതെ നാടോടികളായി നട്ടം തിരിയുമ്പോള് പാര്സികള്ക്കു മറ്റൊരു ചരിത്രമാണ് എഴുതാനുള്ളത്. ഇവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തു സൂക്ഷിക്കാനുള്ള പുരോഹിതന്മാരും ദൈവശാസ്ത്രഗ്രന്ഥങ്ങളും, ക്ഷേത്രങ്ങളും ഇപ്പോഴുമുണ്ട്. ഇവരുടെ ശവസംസ്കാര വിധങ്ങളും വിചിത്രമാണ്. മൃതശരീരം വൃത്തിയാക്കി “നിശ്ശബ്ദഗോപുരം എന്നറിയപ്പെടുന്ന സ്ഥലത്ത് കൊണ്ടു വയ്ക്കും. അവ കഴുകന്മാര്ക്കുള്ള ഭക്ഷണമാണ്. ബോംബെ മലബാര് ഹില്ലിലെ നിശ്ശബ്ദ ഗോപുരം പ്രസിദ്ധമാണ്. കാലചക്രത്തില് വ്യതിയാനങ്ങള് സംഭവിച്ചില്ലെങ്കില് അവസാനത്തെ ശരീരവും കഴുകന് കൊത്തിത്തിന്നാന് അധികം കാത്തിരിക്കേണ്ടി വരില്ല.

“മോഡിവല്ക്കരണം എന്ന ഡിവൈന് കോമഡി”-

“മോഡിവല്ക്കരണം എന്ന ഡിവൈന് കോമഡി”- കോരസണ് വര്ഗീസ് കോരസണ് വര്ഗീസ് അതിപുരാതന ക്രൈസതവ സഭയുടെ ഒരു മഹാപുരോഹിതന് നരേന്ദ്രമോഡിപ്രചാരകനായി അവതരിച്ച വാര്ത്ത കേട്ടപ്പോള് ഞെട്ടി! നരേന്ദ്രമോഡി ഗുജാറാത്തെന്ന കനാന് ദേശത്ത് പാലും തേനും ഒഴുകുന്നു; അദ്ദേഹത്തിന്റെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള് സന്തോഷമായിരിക്കുന്നു എന്നും കൂട്ടിച്ചേര്ത്തപ്പോള് സപ്തനാടികളും നിശ്ചലമായി. കേരളത്തിലെത്തിയാല് അദ്ദേഹത്തെ ദേവലോകത്തേക്ക് ആനയിക്കാന് സന്നദ്ധനാണെന്നും പ്രസ്താവിച്ചപ്പോള് കനത്ത പാറക്കൂട്ടങ്ങള് പോലും കോരിത്തരിച്ചുകാണണം മോഡിദേശത്തെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൂടിയാണ് ഈ മഹാപുരോഹിതനെന്നു ആരോ പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്. ഈ മെത്രാപ്പോലീത്തായുടെ അധീനതയിലുള്ള കുറച്ചു ദേവാലയങ്ങള് ഒന്നു ചേര്ന്നു ക്രിസ്മസ് ആഘോഷം നടത്തിവന്നിരുന്നു. വമ്പന് വര്ണ്ണാഭ റാലിക്കുശേഷം ആയിരക്കണക്കിനു ആളുകള് കൂടുന്ന സമ്മേളനവേദിയില് കുങ്കുമക്കുറിയും കാവിമുണ്ടും ഉടുത്ത മൂന്നു നാലു ചെറുപ്പക്കാര് ചാടിക്കയറി മൈക്രോഫോണ് പറിച്ചെടുത്ത് ഒരേറ്! മഹാസമ്മേളനം അലമ്പി. ആളുകള് നാലുപാടും ഓടുവാന് തുടങ്ങി. അവടെ സമാധാനം പുനഃസ്ഥാപിക്കാന് സര്ക്കാര് പണിപ്പെട്ടപാടുകള് ആരും മറന്നുകാണില്ല; കാരണം, മറക്കാനാവാത്ത ചരിത്രദൂരത്തൊന്നുമല്ല അതുസംഭവിച്ചത്. സംഘപരിവാറിന്റെയും ആര്എസ്എസിന്റെയും ഗുജറാത്തില് പരീക്ഷിച്ചു ജയിച്ച കലാപതന്ത്രങ്ങള് സാംസ്കാരിക കേരളത്തിലും നിഴല് വിരിച്ചു തുടങ്ങിയോ? തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി ഹിന്ദു വര്ഗ്ഗീയവാദികള് മുന്നോടട്ടു വച്ചിട്ടുള്ള ശൈലി, മോഡി ഭരണത്തിന്റെ ഗുണമേന്മകള് ഘോഷിച്ചും മതനിരപേക്ഷ പാര്ട്ടികളുടെ ഭരണപരമായ വീഴ്ചകളെ ഊതിവീര്പ്പിച്ചും കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. ഇതിനായി കോടികള് മുടക്കിയുള്ള വര്ഗ്ഗീയ ധൂവീകരണമാണ് പ്രചാരണതന്ത്രം. പ്രാദേശീകമായ രാഷ്ട്രീയ സ്പര്ദ വികസിപ്പിച്ച് അസംതൃപ്തിയുടെ വലിയ കാര്മേഘ മാല തീര്ക്കുകയാണ് ഇപ്പോള് നടന്നു കൊണ്ടിരിക്കുന്നത്. തങ്ങളുടെ താല്പര്യസംരക്ഷകരെ ഏതുവിധേയനേയും സ്വാധീനിച്ചും അനുനയിപ്പിച്ചും, എതിരുകളെ ഇല്ലായ്മചെയ്തും, ഭീതിജനിപ്പിച്ച് ജനാധിപത്യമര്യാദകള് ചവിറ്റുകൊട്ടയില് തിരുകി, സാമ്പത്തീക വികസനം മാത്രമാണ് അടിസ്ഥാനപ്രമാണമെന്നു കൊട്ടിഘോഷിക്കുന്ന മോഡിവല്ക്കരണം ഇന്ന് കേരളത്തിലെ ക്രൈസതവ നേതാക്കള് ഏറ്റെടുക്കുന്നത് 'പരിശുദ്ധ ഹാസ്യ നാടകം' അല്ലെങ്കില് എന്താണ്? മരണത്തിന്റെ കച്ചവടക്കാരന് എന്നു വിശേഷിക്കപ്പെട്ട ഗുജറാത്തിന്റെ പ്രിയ മുഖ്യമന്ത്രി ഹൃദയത്തോടു ചേര്ത്തു നിര്ത്തുന്ന വിശ്വാസ പ്രമാണങ്ങള്, പ്രവര്ത്തനങ്ങള്, പ്രതികരണങ്ങള് ഒക്കെ നിരീക്ഷപ്പെടേണ്ടതുണ്ട്. ചെറിയ ചായക്കട ബിസിനസ്സില് നിന്നും തുടങ്ങി, ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന ഉഗ്രശപഥം ചെയ്ത ആര്.എസ്.എസ്. പ്രചാരകനായി പതിറ്റാണ്ടുകള് നീണ്ട പ്രവര്ത്തനം, ബി.ജെ.പി.യുടെ മിതവാദിയായിരുന്ന കേശവുഭായി പട്ടേലിനെ പുകച്ചുചാടിച്ച് 2001-ല് ഗുജറാത്തിന്റെ മുഖ്യമന്ത്രി, 2002 ഫെബ്രുവരി 27ന് സംഭവിച്ച ഗോദ്രകലാപത്തില് ആയിരക്കണക്കിനു ന്യൂനപക്ഷങ്ങള് കരിഞ്ഞു ചാമ്പലായതിന്റെ പാപക്കറകള് മായാത്ത കൈപ്പത്തി, വിശ്വഹിന്ദുപരിഷത്തിനോടൊപ്പം ഗോദ്രകലാപം ദൈവീക നടപടിയുടെ ഭാഗമാണെന്ന പ്രഖ്യാപനം, ഗുജറാത്ത് പോലീസ് നിഷ്കൃയമായിരിക്കെ 250 ലധികം പെണ്കുട്ടികള് ബലാല്സംഗം ചെയ്യപ്പെടുകയും തീയില് എറിയപ്പെടുകയും ചെയ്ത സംഭവങ്ങള്, കേവലം പോലീസിനോട് നിഷ്കൃയരായിരിപ്പാന് നിര്ദ്ദേശം നല്കി എന്ന ഗുജറാത്ത് ഡിജിപി ആയിരുന്ന ആര്.ബി. ശ്രീകുമാറിന്റെ വെളിപ്പെടുത്തല്, ഹിന്ദുക്കളെ അവരുടെ പ്രതികാരദാഹം തീര്ക്കുവാന് അനുവദിക്കണമെന്ന നിര്ദ്ദേശം തന്നിരുന്നു എന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സജീവ്ഭട്ടിന്റെ വെളിപ്പെടുത്തല്, കലാപത്തിനുശേഷം പാലായനം ചെയ്യപ്പെടേണ്ടിവന്ന 79,000 ലധികം കുടുംബങ്ങളെ അവരുടെ പഴയ തുരുത്തുകളിലേക്ക് മടക്കാത്തവണ്ണം ജാഗ്രത പുലര്ത്തുന്ന സംഘപരിവാര് ഉപദേശ്, സോഹബ്രുദിന് ഷേക്കിനെ തുടച്ചുനീക്കിയ എന്കൗണ്ടര് കില്ലിങ്ങിനെ സാധൂകരിച്ചത്, അക്രമത്തിനിരയായാല് രണ്ടു ഭാഷയില് എഫ്.ഐ.ആര്. തയ്യാറാക്കണമെന്ന നിര്ദ്ദേശം, തന്റെ ആഭ്യന്തരമന്ത്രി കലാപത്തില് കുറ്റക്കാരനായി തടവിലാക്കപ്പെട്ടിട്ടും, മൂന്നു മാസത്തിനകം പുറത്തിറക്കി വീണ്ടും മന്ത്രിയാക്കിയതും, ഇരകലെ നിര്ദ്ദയം നിശ്ശബ്ദരാക്കി, ഹിറ്റ്ലര് മോഡല് ഫാസിസം പടിപടിയായി നടപ്പാക്കുന്ന അമിതാധികാരത്തിന്റെ ആള്രൂപം, കോര്പ്പറേറ്റുകളുമായി ഏതുനിലയിലും നീക്കുപോക്കുകള് ഉണ്ടാക്കാന് കഴിയുന്ന ഭരണാധികാരി, ഇതൊക്കെയാണ് അഭിനവ ഇന്ത്യന് പ്രധാനമന്ത്രി! ലോകത്ത് ഒരു ഭരണവും, അതിന്റെ പ്രകൃതി വിഭവങ്ങളെ ഇത്ര ലളിതവും എളുപ്പത്തിലും വിറ്റഴിച്ചിട്ടുണ്ടാവില്ല. ഗുജാറത്ത് ഫാസിസം കേവലം വര്ഗ്ഗീയതയല്ല, ജനാധിപത്യത്തിന്റെ നാരായവേര് അറുക്കലാണ്. ഗുജറാത്തു മോഡല്: തികഞ്ഞ വര്ഗ്ഗീയത മാത്രം ഊതി പെരുപ്പിച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങള് പാളിപ്പോയതു മനസ്സിലാക്കിയാണ് വികസനത്തിന്റെ മുഖം മൂടിയണിഞ്ഞ് ബി.ജെ.പി. പുതിയ കുപ്പിയിലെ പഴയ വീഞ്ഞായി പ്രത്യക്ഷപ്പെടുന്നത്. വാജ്പേയുടെ ബി.ജെ.പി. അല്ല ഇന്നു മോഡി നയിക്കുന്ന കറതീര്ന്ന ഫാസിസ്റ്റ് ബി.ജെ.പി. ഈ വര്ഗീയ പ്രതിഭാസത്തിനു മുമ്പില് എല്.കെ. അദ്ധ്വാനി നിഷ്പ്രഭനായിപ്പോയി. മോഡിയുടെ ഭരണകാലത്തു മാത്രം ഗുജറാത്തില് 6000 ലധികം കര്ഷക ആത്മഹത്യകള് നടന്നു. അറുപതിനായിരത്തോളം ചെറുകിട വ്യവസായ സംരഭങ്ങളാണ് അടച്ചുപൂട്ടപ്പെട്ടത്. ദേശീയ ശരാശരിയേക്കാള് കുറഞ്ഞ വേതനമാണ് തൊഴിലാളികള്ക്ക് ലഭിക്കുന്നത്. ആറു വയസ്സിനു താഴെയുള്ള കുട്ടികള് 46 ശതമാനവും പോഷകാഹാരക്കുറവിലാണ്. ദളിത് സ്ക്കൂള് കുട്ടികള് 59 ശതമാനവും പഠനം ഉപേക്ഷിക്കുന്നു. സ്ത്രീകള്ക്ക് എതിരായ ആക്രമണങ്ങള് ഏറ്റവും കൂടുതല് രേഖപ്പെടുത്തുന്നതും ഗുജറാത്തില് തന്നെ. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില് മഹാരാഷ്ട്രയും തമിഴ്നാടും ഗുജറാത്തിനേക്കാള് വളരെ മുമ്പിലാണ്. നഗരവല്ക്കരണവും, ഉദാരവല്ക്കരണവും, ഭൂഗര്ഭജല സംരഭവും, സോളാര് വൈദ്യുതി, ഉത്പാദന വിപ്ലവം തുടങ്ങി വികസനോന്മുഖമായ തീരുമാനങ്ങള് തിരക്കിട്ട് നടപ്പിലാക്കിയപ്പോള്, നിശ്ശബ്ദരായി പ്രതികരിക്കാനാവാതെ പാലായനം ചെയ്യപ്പെടേണ്ടിവന്ന ന്യൂനപക്ഷവും, ആദിവാസികളും, തുച്ഛമായ വിലക്ക് കൈമാറ്റം ചെയ്യപ്പെട്ട ഇവരു ഭൂമിയും, കോര്പ്പറേറ്റുകള്ക്ക് 21 വര്ഷത്തിനുശേഷം മാത്രം തിരിച്ചടിച്ചാല് മതി എന്ന നിലയില് നല്കപ്പെട്ട സര്ക്കാര് വായ്പകള് ഒക്കെ ആരും ഗൗനിക്കാതെ പോയി. 10 ശതമാനത്തിലധികം വര്ദ്ധന അവകാശപ്പെടുന്നതിലും, പൊതു വിതരണത്തിലും, വിദ്യാഭ്യാസ മേഖലയിലും ശരാശരി ഇന്ത്യയേക്കാള് പിറകിലാണ് തിളങ്ങുന്ന ഗുജറാത്ത്. ഉരുക്കു പ്രതീകം: സ്വാതന്ത്ര്യസമരകാല ഇന്ത്യയിലെ നേതാക്കളായിരുന്ന ഗാന്ധിജിയും നെഹ്റുവും വര്ഗ്ഗീയവാദി എന്നു അടക്കം പറഞ്ഞിരുന്ന ഉരുക്കു മനുഷ്യന് സര്ദാര് വല്ലഭായി പട്ടേലിന്റെ അതികായിക പ്രതിമ ഗുജറാത്തില് 2000 കോടി രൂപയിലധികം മുടക്കി നിര്മ്മിക്കപ്പെടുകയാണ്. സര്ദാര് വല്ലഭായി പട്ടേല് എന്ന പ്രതീകം കെട്ടിച്ചമച്ച് നരേന്ദ്രമോഡി ചരിത്രത്തെ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ ആയുധമാക്കുകയാണ്. ഈ പ്രതിമാനിര്മ്മാണത്തിനും തന്റെ പ്രചരണത്തിനുമായി ചിലവഴിക്കപ്പെടുന്ന കോടിക്കണക്കിനു രൂപയുടെ ശ്രോതസ്സ് എവിടെ നിന്ന് എന്നും ചിന്തിക്കേണ്ടതായുണ്ട്. മോഡിയുടെ ഇന്ത്യ എന്നും ഒരു ഹിന്ദുമാത്ര ഇന്ത്യയാണ്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഒക്കെ ഹിന്ദു അതികുടുംബത്തിലെ ഉദാരതയുടെ അതിഥികള് തന്നെ. അതിഥികള് എപ്പോള് വേണമെങ്കിലും പുറത്തുപോകാം. അരാഷ്ട്രീയ കേരളം: കേരളത്തില് ഇന്നു നിലനില്ക്കുന്ന മുന്നണി രാഷ്ട്രീയം മനുഷ്യ പ്രകൃതിക്കും, നീതിക്കും നിരക്കാത്ത അരാജകത്വം തന്നെയാണ്. വിലപേശലും സമ്മര്ദ്ദതന്ത്രത്തിലൂടെയും ന്യായം അജാന്തകളുമായി നീങ്ങുന്ന ഈര്ക്കില് പാര്ട്ടികള്, നിഷ്ക്രിയരായി നിസ്സംഗരായി കരിസ്മാറ്റിക്ക് പ്രചരണ തന്ത്രത്തിലൂടെ നിലനില്ക്കാന് പെടാപാടുപെടുന്ന മുഖ്യപാര്ട്ടികല്, ഉപരോധം മാത്രമാണ് പ്രതിപക്ഷ രാഷ്ട്രീയ ധര്മ്മം എന്നു ധരിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഇടതുപാര്ട്ടികള്, അഴിമിതിയും, വാണിഭവും, ക്വൊട്ടേഷനും സാധാരണ ജീവിതമാക്കി മാറ്റിയ സമൂഹത്തിനു ചിത്തഭ്രമം ബാധിച്ചില്ലെങ്കിലോ അത്ഭുതപ്പെടാനുള്ളൂ. താക്കോല് സ്ഥാനത്ത് നായര് വേണം, ഈഴവനു പരിഗണനയില്ല, അഞ്ചാം മന്ത്രിയില്ലാതെ ലീഗിനു നിലനില്ക്കാനാവില്ല, പുത്തന്കുരിശു ബാവക്കു നാലു പടക്കം എപ്പോള് വേണമെങ്കിലും പൊട്ടിക്കാം, പിള്ള പാര്ട്ടിക്ക് മകന് മന്ത്രി ആവണം, ആവണ്ട എന്ന് അച്ഛന് പിള്ള തീരുമാനിക്കും, ഇവിടെ സാമൂഹിക ജീവിതം വളരെ അസ്വസ്ഥമാണ്. മാറിമാറി വരുന്ന മുന്നണികളെ തോല്പ്പിച്ച് കേരള സമൂഹം പ്രകടിപ്പിക്കുന്നത് അരാജകവാദികളായ മലയാളികളുടെ രോക്ഷമാണ്, പരിഹാസമാണ്, വിശുദ്ധ അമര്ഷമാണ്. ആശയറ്റ ഭരണചക്രം: ഒരു ഭരണകൂടം ജനങ്ങളില് നിന്നു ആവശ്യപ്പെടുന്നത് നിയമ വാഴ്ചയോടുള്ള പ്രതിബന്ധതയാണ്. വൈകാരികതയോ, ഭക്തിയോ ഭരണഘടനാ സംവിധാനത്തില് നിര്ണ്ണായകമാവാന് പാടില്ല. ഭരണകൂടം ഏതു പക്ഷത്താണ് നലിനില്ക്കേണ്ടത്? നീതി ആവശ്യപ്പെടുന്നവരുടെ കൂടെയോ അതോ നീതി നിഷേധിക്കപ്പെടുന്നവരുടെ കൂടെയോ? ജനാധിപത്യത്തില് ഭരണകൂടങ്ങള് തന്നെ മുന്കൈ എടുക്കണമെന്നാണ് ജനങ്ങള് ആഗ്രഹിക്കുന്നത്. ഭരണകൂടത്തിന്റെ നിസ്സംഗതയും ആലസ്യവും ജനത്തെ, ആരെയും കൂസാത്ത ചങ്കുറപ്പോടെ നയങ്ങള് മാറ്റാത്ത ഒരു ഫാസിസ്റ്റ് ചിഹ്നത്തെ ആരാധ്യമാക്കിയെങ്കില് തെറ്റ് എവിടെയാണ്? ചതിക്കുഴിയിലായ പൗരസമൂഹം: നവ ഉദാരീകരണം സൃഷ്ടിച്ച അനിനിയന്ത്രിതമായ പണക്കൊഴുപ്പും, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിഹിതബന്ധം ജനത്തെ സങ്കീര്ണമായ ചതിക്കുഴിയിലാണ് എത്തിച്ചിരിക്കുന്നത്. വ്യക്തി- സമൂഹം എന്ന ആധാരശിലകള്, ഭൗതിക സുരക്ഷിതത്വക്രമം, അതിനു താത്വീക പിന്തുണ നല്കുന്ന വാദമുഖങ്ങള് ഇതിനിടെയുള്ള മതപ്രതിനിധികളുടെ മാരകമായ അഭിപ്രായങ്ങള് മനുഷ്യ പുരോഗതിക്ക് കണക്കറ്റ് ദോഷം ചെയ്യും. മാനവീകതയില് മുളപ്പിച്ച സത്യവും നന്മയും സൗന്ദര്യവും വളര്ത്തിക്കൊണ്ടുവരുവാനുള്ള ആഹ്വാനമാണ് ഇന്ന് മതം നമ്മോട് ആവശ്യപ്പെടേണ്ടത്. ഷാരുഖ് ഖാന് ഒരു ഹിന്ദി ചലചിത്രത്തില് ആവര്ത്തിച്ച സംഭാഷം ഓര്ത്തു പോകുന്നു. “Never underestimate the power of a common man!!” വാല്ക്കഷ്ണം “മനുഷ്യന്റെ ആത്മീയ പരിണാമം പുരോഗമിക്കും തോറും ഒരു കാര്യം കൂടുതല് ഉറപ്പാണ്. യഥാര്ത്ഥ മതത്തിലേക്കുള്ള പാത ജീവിതത്തെയോ മരണത്തെയോപ്പറ്റിയുള്ള ഭയത്തിലൂടെയോ അന്ധമായ വിശ്വാസത്തിലൂടെയോ അല്ല മറിച്ച്, യുക്തിസഹജമായ ജ്ഞാനത്തിലൂടെയാണ്.”- ആല്ബര്ട്ട് ഐന്സ്റ്റീന്

Friday, January 29, 2016

വിസ്മയം ഈ നടനം' (വാല്ക്കണ്ണാടി - കോരസണ് ഇന്ത്യന് നാട്യകലയുടെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന നര്ത്തകി മൃണാളിനി സാരാഭായ് 97-ാം വയസ്സില് ദിവംഗതയായി. ഈ വാര്ത്ത അമേരിക്കന് മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. മൃണാളിനി സാരാഭായ് കേരളത്തില് ജനിച്ചു എന്ന അമേരിക്കന് മുഖ്യാധാരാ മാധ്യമത്തിലെ പരാമര്ശം , മലയാളി എന്ന പേരില് അല്പം അഭിമാനം ഉണ്ടാക്കാതെയിരുന്നില്ല. ഇന്ത്യന് ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നും അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ പത്നി എന്ന നിലയിലും, കര്മ്മോന്മുഖമായ ഒരു കലാജീവിതത്തിന്റെ പേരിലും മൃണാളിനി സാരാഭായ് എന്നും ഓര്മ്മിക്കപ്പെടും. സ്വതന്ത്ര്യ ഇന്ത്യയിലെ പാര്ലമെന്റേറിയ ആയിരുന്ന അമ്മു സ്വാമിനാഥന്റെയും, മദ്രാസ് ഹൈക്കോര്ട്ടിലെ പ്രമുഖ ബാരിസ്റ്ററായിരുന്ന ഡോ.സ്വാമിനാഥന്റെയും പുത്രി, സ്വിറ്റ്സര്ലണ്ടിലാണ് പ്രാഥാമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് രവീന്ദ്രനാഥടാഗോറിന്റെ ശിക്ഷണത്തില് ശാന്തിനികേതനിലും ന്യൂയോര്ക്കിലെ അമേരിക്കന് ഡ്രമാറ്റിക് ആര്ട്സ് അക്കാദമിയിലും വിദ്യാഭ്യാസം നേടി. മൂത്ത സഹോദരി ലക്ഷ്മി സെഗാള് സുഭാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യന് നാഷണല് ആര്മിയില് കമാന്ഡര് ഇന് ചീഫ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. പില്ക്കാലത്ത് അറിയപ്പെട്ട കമ്യൂണിസ്റ്റ് ചിന്തകയുമായി. സഹോദരന് ഗോവിന്ദ് സ്വാമിനാഥന് മദ്രാസ് ഗവണ്മെന്റ് അറ്റോര്ണി ജനറലായിരുന്നു. ഭരതനാട്യത്തിന്റെ വിമലോത്മമായ രീതികള് ഒരു തപസ്സുപോലെ അനുഷ്ഠിക്കുമ്പോഴും കഥകളും, കവിതകളും, നാടകങ്ങളും അനവരതം മൃണാളിനിയില് നിന്നും നിര്ഗമിച്ചു. 'ഹൃദയത്തിന്റെ മര്മ്മരം' എന്ന തന്റെ ജീവിത ദര്പ്പണത്തിലൂടെ, താന് വിശ്വസിച്ചിരുന്ന ഗാന്ധിയന് ആശയങ്ങളും, താലോലിച്ചിരുന്ന സര്വ്വോദയ ആദര്ശങ്ങളും നിഴല് വിരിച്ചു. ഒരു സുന്ദര കലാശില്പമായി നിലനില്ക്കുമ്പോഴും, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി തനിക്കു ചുറ്റും ഏകാന്തതയുടെ മതിലുകള് പണിയുകയും ചെയ്തു. രാജ്യം പത്മഭൂഷണും, പത്മശ്രീയും നല്കി ഈ കലാകാരിയെ ആദരിച്ചു. പിതാവ് സുബ്രമണ്യ സ്വാമിനാഥന് എഡിന്ബറോയിലും ലണ്ടന് യൂണിവേഴ്സിറ്റിയില് നിന്നും സ്കോളര്ഷിപ്പോടെയാണ് പഠിച്ചത്. പിന്നീട് ഹാവാര്ഡ് യൂണിവേഴ്സിറ്റിയില് നിന്നും നിയമത്തില് ഡോക്ടറേറ്റു ലഭിച്ചു. തന്റെ ദീര്ഘമായി പഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തന്നേക്കാള് 20 വയസ്സു പ്രായം കുറഞ്ഞ അമ്മു എന്ന നായര് സ്ത്രീയെയാണ് സംബന്ധം ചെയ്തത്. അന്നത്തെ കാലഘട്ടത്തില് സംബന്ധത്തില് പിറക്കുന്ന കുട്ടികള്ക്ക് അച്ഛന്റെ പേര് കൂട്ടിപ്പറയാനോ പിതാവിന്റെ ഭവനത്തില് പോകാനോ പോലും അനുവാദം ലഭിച്ചിരുന്നില്ല. പിതാവിന്റെ ബ്രാഹ്മണ തറവാട്ടില് വിശേഷദിവസങ്ങളില് ക്ഷണിക്കപ്പെടാറുണ്ടെങ്കിലും പ്രത്യേക സ്ഥലത്തായിരുന്നു ഇവര്ക്കു ഭക്ഷണം വിളമ്പിയിരുന്നത്. ഇതൊക്കെയാവണം, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന് മൃണാളിനിയെയും, ക്യാപ്റ്റന് ലക്ഷ്മിയെയും പ്രേരിപ്പിച്ച ഘടകം. ബൗദ്ധികതലത്തില് ഉന്നത വിഹായസ്സില് ചിറകടിച്ചുയരുമ്പോഴും, വ്യവസ്ഥാപിത ചുവടുകള് തല്ലിത്തകര്ക്കാനും, കലയെയും സര്ഗശേഷിയേയും ഏകോപിപ്പിച്ച് പുതിയ മാനങ്ങള് കൈവരിക്കാനും ഇവര്ക്കായത്. അതിനാലാവണം, വ്യക്തിജീവിതത്തിലും, രാഷ്ട്രീയ നിലപാടുകളിലും പുത്രിയും പിന്ഗാമിയുമായ പ്രസിദ്ധ നര്ത്തകി മല്ലികാസാരാഭായിക്കും ഇതേ നിലപാടുകള് തുടരേണ്ടി വന്നത്. അച്ഛന് വിക്രം സാരാഭായിക്കും, അമ്മ മൃണാളിനി സാരാഭായിക്കും പുത്രി മല്ലിക സാരാഭായിക്കും, പുത്രന് കാര്ത്തിക് സാരാഭായിക്കും പത്മ പുരസ്കാരങ്ങള് ലഭിച്ചു. ഉല്പതുഷ്ണുക്കള്ക്ക് എന്നും വിസ്മയം ഇത്തരം ജീവിതങ്ങള്……

വിസ്മയം ഈ നടനം'

ഇന്ത്യന് നാട്യകലയുടെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന നര്ത്തകി മൃണാളിനി സാരാഭായ് 97-ാം വയസ്സില് ദിവംഗതയായി. ഈ വാര്ത്ത അമേരിക്കന് മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. മൃണാളിനി സാരാഭായ് കേരളത്തില് ജനിച്ചു എന്ന അമേരിക്കന് മുഖ്യാധാരാ മാധ്യമത്തിലെ പരാമര്ശം , മലയാളി എന്ന പേരില് അല്പം അഭിമാനം ഉണ്ടാക്കാതെയിരുന്നില്ല. ഇന്ത്യന് ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നും അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ പത്നി എന്ന നിലയിലും, കര്മ്മോന്മുഖമായ ഒരു കലാജീവിതത്തിന്റെ പേരിലും മൃണാളിനി സാരാഭായ് എന്നും ഓര്മ്മിക്കപ്പെടും. സ്വതന്ത്ര്യ ഇന്ത്യയിലെ പാര്ലമെന്റേറിയ ആയിരുന്ന അമ്മു സ്വാമിനാഥന്റെയും, മദ്രാസ് ഹൈക്കോര്ട്ടിലെ പ്രമുഖ ബാരിസ്റ്ററായിരുന്ന ഡോ.സ്വാമിനാഥന്റെയും പുത്രി, സ്വിറ്റ്സര്ലണ്ടിലാണ് പ്രാഥാമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് രവീന്ദ്രനാഥടാഗോറിന്റെ ശിക്ഷണത്തില് ശാന്തിനികേതനിലും ന്യൂയോര്ക്കിലെ അമേരിക്കന് ഡ്രമാറ്റിക് ആര്ട്സ് അക്കാദമിയിലും വിദ്യാഭ്യാസം നേടി. മൂത്ത സഹോദരി ലക്ഷ്മി സെഗാള് സുഭാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യന് നാഷണല് ആര്മിയില് കമാന്ഡര് ഇന് ചീഫ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. പില്ക്കാലത്ത് അറിയപ്പെട്ട കമ്യൂണിസ്റ്റ് ചിന്തകയുമായി. സഹോദരന് ഗോവിന്ദ് സ്വാമിനാഥന് മദ്രാസ് ഗവണ്മെന്റ് അറ്റോര്ണി ജനറലായിരുന്നു. ഭരതനാട്യത്തിന്റെ വിമലോത്മമായ രീതികള് ഒരു തപസ്സുപോലെ അനുഷ്ഠിക്കുമ്പോഴും കഥകളും, കവിതകളും, നാടകങ്ങളും അനവരതം മൃണാളിനിയില് നിന്നും നിര്ഗമിച്ചു. 'ഹൃദയത്തിന്റെ മര്മ്മരം' എന്ന തന്റെ ജീവിത ദര്പ്പണത്തിലൂടെ, താന് വിശ്വസിച്ചിരുന്ന ഗാന്ധിയന് ആശയങ്ങളും, താലോലിച്ചിരുന്ന സര്വ്വോദയ ആദര്ശങ്ങളും നിഴല് വിരിച്ചു. ഒരു സുന്ദര കലാശില്പമായി നിലനില്ക്കുമ്പോഴും, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി തനിക്കു ചുറ്റും ഏകാന്തതയുടെ മതിലുകള് പണിയുകയും ചെയ്തു. രാജ്യം പത്മഭൂഷണും, പത്മശ്രീയും നല്കി ഈ കലാകാരിയെ ആദരിച്ചു. പിതാവ് സുബ്രമണ്യ സ്വാമിനാഥന് എഡിന്ബറോയിലും ലണ്ടന് യൂണിവേഴ്സിറ്റിയില് നിന്നും സ്കോളര്ഷിപ്പോടെയാണ് പഠിച്ചത്. പിന്നീട് ഹാവാര്ഡ് യൂണിവേഴ്സിറ്റിയില് നിന്നും നിയമത്തില് ഡോക്ടറേറ്റു ലഭിച്ചു. തന്റെ ദീര്ഘമായി പഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തന്നേക്കാള് 20 വയസ്സു പ്രായം കുറഞ്ഞ അമ്മു എന്ന നായര് സ്ത്രീയെയാണ് സംബന്ധം ചെയ്തത്. അന്നത്തെ കാലഘട്ടത്തില് സംബന്ധത്തില് പിറക്കുന്ന കുട്ടികള്ക്ക് അച്ഛന്റെ പേര് കൂട്ടിപ്പറയാനോ പിതാവിന്റെ ഭവനത്തില് പോകാനോ പോലും അനുവാദം ലഭിച്ചിരുന്നില്ല. പിതാവിന്റെ ബ്രാഹ്മണ തറവാട്ടില് വിശേഷദിവസങ്ങളില് ക്ഷണിക്കപ്പെടാറുണ്ടെങ്കിലും പ്രത്യേക സ്ഥലത്തായിരുന്നു ഇവര്ക്കു ഭക്ഷണം വിളമ്പിയിരുന്നത്. ഇതൊക്കെയാവണം, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന് മൃണാളിനിയെയും, ക്യാപ്റ്റന് ലക്ഷ്മിയെയും പ്രേരിപ്പിച്ച ഘടകം. ബൗദ്ധികതലത്തില് ഉന്നത വിഹായസ്സില് ചിറകടിച്ചുയരുമ്പോഴും, വ്യവസ്ഥാപിത ചുവടുകള് തല്ലിത്തകര്ക്കാനും, കലയെയും സര്ഗശേഷിയേയും ഏകോപിപ്പിച്ച് പുതിയ മാനങ്ങള് കൈവരിക്കാനും ഇവര്ക്കായത്. അതിനാലാവണം, വ്യക്തിജീവിതത്തിലും, രാഷ്ട്രീയ നിലപാടുകളിലും പുത്രിയും പിന്ഗാമിയുമായ പ്രസിദ്ധ നര്ത്തകി മല്ലികാസാരാഭായിക്കും ഇതേ നിലപാടുകള് തുടരേണ്ടി വന്നത്. അച്ഛന് വിക്രം സാരാഭായിക്കും, അമ്മ മൃണാളിനി സാരാഭായിക്കും പുത്രി മല്ലിക സാരാഭായിക്കും, പുത്രന് കാര്ത്തിക് സാരാഭായിക്കും പത്മ പുരസ്കാരങ്ങള് ലഭിച്ചു. ഉല്പതുഷ്ണുക്കള്ക്ക് എന്നും വിസ്മയം ഇത്തരം ജീവിതങ്ങള്……

Thursday, January 21, 2016

അണിഞ്ഞൊരുങ്ങി വയലില് നില്ക്കുന്നവര്'

ഈയിടെയായി കുറെയധികം എഴുതുന്നതു കാണുന്നുണ്ടല്ലോ നല്ല സമയം ചിലവഴിക്കുന്നുണ്ടല്ലോ, എന്തെങ്കിലും കിടയ്ക്കുമോ? ഒരു സുഹൃത്തിന്റെ നിഷ്കളങ്കമായ ആശങ്കക്കു മുന്പില് മറുപടി പറയാതെ തെല്ലൊന്നു പരുങ്ങാതിരുന്നില്ല. എന്തിനു വേണ്ടി എഴുതണം? ആര്ക്കു വേണ്ടി എഴുതണം? ആര്ക്കാണു ഇതുകൊണ്ട് പ്രയോജനം? കവി സുഹൃത്തിനെ കണ്ടപ്പോള്, കവിതകള് ഒന്നും ഈയിടെയായി എവിടെയും കാണുന്നില്ലല്ലോ സംഭവിച്ചു എന്നു ചോദിച്ചു. നാടകാന്ത്യം കവിത്വം എന്നാണല്ലോ പറയാറ്. കവിത്വം സംഭവിച്ചുകഴിഞ്ഞാല് എങ്ങനെ നിശബ്ദനാകാന് സാധിക്കും? കവി സുഹൃത്തിന്റെ മറുപടി അത്ഭുതപ്പെടുത്തി. അദ്ദേഹം കവിതകള് നിരന്തരം എഴുതാറുണ്ട് ഒന്നും ആനുകാലികങ്ങളില് കൊടുക്കാറില്ലത്രേ. ഒക്കെ ഫയല് ചെയ്തു വയ്ക്കും, ഒന്നു രണ്ടു ബുക്കുകള് അച്ചടിച്ചു വിതരണക്കാരെ ഏല്പ്പിച്ചു, അങ്ങനെ കവിതാ ലോകത്ത് തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും വാങ്ങി വായിക്കുന്നുണ്ടോ എന്നറിയില്ല ചില സായാഹ്നങ്ങളില് താന് തന്നെ ചൊല്ലി റിക്കാര്ഡു ചെയ്ത കവിതകള് കേട്ടു കിടന്നുറങ്ങും. കവിത വന്നാല് കുറിക്കാതിരിക്കാന് പറ്റില്ലല്ലോ. പശു പാലു ചുരത്തുന്നതുപോലെയാണ് ഒരു കവിത ജനിക്കുന്നത്, കിടാവിനുവേണ്ടിയാണ് ചുരുത്തുന്നതെങ്കിലും, ആരു കുടിക്കുന്നു എന്നു പശു ശ്രദ്ധിക്കാറില്ല. സ്വയമായി കറന്നു കൊടുക്കാന് സാധിക്കാത്ത വീര്പ്പുമുട്ടല് പശുവിനേ അറിയൂ. എല്ലാ മുട്ടയും വിരിയും എന്നു ചിന്തിച്ച് കോഴി ഇടുന്ന മുട്ടകള് മറ്റുള്ളവര്ക്ക് ഭക്ഷണമാകുകയാണെന്ന് കോഴി അറിയാറില്ലല്ലോ, അറിഞ്ഞിരുന്നെങ്കില് പശുവും കോഴിയും പണിമുടക്കിയേനേ. എഴുത്തുകാരന്റെ സര്ഗശേഷി പ്രകൃതിദത്തമാണെങ്കിലും സൃഷ്ടി പൂര്ണമാകണമെങ്കില് ശ്രദ്ധിക്കപ്പെടണം, അല്ലാത്തവ അതിന്റെ ഭാവി സ്വന്തമായി കണ്ടെത്തിക്കൊള്ളും. പുഴയ്ക്കറിയില്ലല്ലോ കടലിലേക്കാണ് യാത്രയെന്ന്! കാപ്പി കുടിക്കണമെങ്കില് വെള്ളം ചൂടാവണം, അതിനു തീ വേണം, തിളക്കണം, അളവിനു കാപ്പിപ്പൊടി വേണം പാല്, പഞ്ചസാര ഒക്കെ പാകത്തിനു ചേര്ത്താലേ കാപ്പികുടി ഒരു അനുഭവമാകൂ. ഒരു ആശയം നല്ലപോലെ തിളച്ചാല് മാത്രം പോരാ, ചേരുവകള് അളവിനും പാകത്തിനും ചേര്ന്നെങ്കിലേ അത് സൃഷ്ടിയാകയുള്ളൂ, ഓരോ സൃഷ്ടിയും ഓരോ സാധ്യതയാണ്. ഒരു മില്ലിലിറ്റര് പുരുഷബീജത്തില് 20 മുതല് 40 മില്യണ് ശുക്ലാണുക്കളാണ് സാധാരണ ഉണ്ടാവുക. അതില് ഒരു ശുക്ലാണുവിനാണ് പൂര്ണ്ണതയിലെത്താനുള്ള സാധ്യത. പ്രകൃതിക്കുതന്നെ സാധ്യതകളുടെ പരിമിതിയെപ്പറ്റി ബോധ്യമുള്ളതിനാലാവാം ഇത്രയും അധികോല്പ്പാദന പ്രവണത. ഒരു പക്ഷേ ഈ ചെറിയ ലോകത്തിനു വേണ്ടിയായിരിക്കില്ല ഈ അധികോല്പ്പാദനം. 'വയലിലെ താമരകളെ നോക്കൂ, ശലോമോന് പോലും തന്റെ സര്വ്വമഹത്വത്തിലും ഇവ ഒന്നിനോടൊപ്പം ചമഞ്ഞിരുന്നില്ല' എന്നു ക്രിസ്തു പറഞ്ഞു. ആര്ക്കുവേണ്ടിയാണ് ആരും കടന്നു വരാത്ത കാടുകളിലും ആരും ശ്രദ്ധിക്കാത്ത വയലുകളിലും ഇവ അണിഞ്ഞൊരുങ്ങി ചമഞ്ഞു നില്ക്കുന്നത്? പക്ഷേ അവയെ ക്രിസ്തു ശ്രദ്ധിച്ചിരുന്നു എന്നു വ്യക്തം. വായന, അച്ചടിയില് നിന്നും ഡിജിറ്റല് യുഗത്തിലൂടെ അതിവേഗം പരിണാമപ്പെടുകയാണല്ലോ. ഓരോരുത്തര്ക്കും അവരവര് ഇഷ്ടപ്പെടുന്ന രീതിയില് സ്വകാര്യ വിതരണവും പ്രകാശനവും ഇന്നു സാധ്യമാണ്. നിമിഷങ്ങള്ക്കുള്ളില് വന്നു നിറയുന്ന നിറംപിടിച്ച വായനഘടകങ്ങള്, ഏതാനും നിമിഷം മുമ്പു വന്നു നിന്ന സൃഷ്ടികള് പോലും, അപ്രസ്ക്തമായി വിസ്മൃതിയില് ലയിക്കുകയാണ്. സ്വസ്ഥമായി വായിക്കാനോ, വായനയില് അഭിരമിക്കാനോ സാധിക്കാത്ത രീതിയിലുള്ള അതികോല്പ്പാദന പ്രവണതയില്, അഭിപ്രായങ്ങളും, ലൈക്കുകളും, ഷേയറിങ്ങുകളുമാണ് അത്യാവശ്യ ഘടകങ്ങള്. എത്ര നന്മ കണ്ടാലും അഭിനന്ദിക്കാനോ, അഭിപ്രായം പറയാനോ പിശുക്കുകാട്ടുന്ന പ്രവണത, ഒളിഞ്ഞു നോക്കി നിസ്സംഗം അരസികമായി കടന്നു പോകുന്ന ഡിജിറ്റല് മലയാളി സ്വഭാവം നിലനില്ക്കുമ്പോള്, വയലില് ചമഞ്ഞു നില്ക്കുക, അത്രതന്നെ!

Thursday, January 7, 2016

ബലാൽസംഗത്തിനും ദൈവശാസ്ത്രമോ ?

ബലാൽസംഗത്തിനും ദൈവശാസ്ത്രമോ ? "അയാള് എന്നെ ബലാല്ക്കാരം ചെ¬യ്ത¬ശേ¬ഷം, നിസ്സ¬ഹാ¬യ¬യാ¬യി¬ക്കി¬ടന്ന എന്റെ സമീ¬പത്ത് മുട്ടു¬മ¬ടക്കി നിസ്കാരം ചെയ്യു¬ന്ന¬താണ് കണ്ട¬ത്. എനിക്കു വേദ¬നി¬ക്കുന്നു എന്നു നില¬വി¬ളി¬ച്ച¬പ്പോഴും അയാള് പറ¬ഞ്ഞു, അയാ¬ളുടെ മത¬വി¬ശ്വാ¬സ¬പ്ര¬കാരം അവി¬ശ്വാ¬സിയെ ബലാ¬ല്സഗം ചെയ്യ¬ണ¬മെ¬ന്നാ¬ണ്. ഇങ്ങനെ ചെയ്യു¬ന്ന¬തോ¬ടു¬കൂടി അയാള് ദൈവ¬ത്തി¬ലേക്കു കൂടു¬തല് അടു¬ക്കു¬ക¬യാ¬ണത്രേ' അയാള് എന്നെ പീഡി¬പ്പി-ക്കാന് തുട¬ങ്ങു¬ന്ന¬തിനുമുമ്പ് എന്നെ അയാ¬ളുടെ മത¬ത്തി¬ലേക്ക് ചേരു¬ന്ന¬തിനും പ്രേരി-പ്പി¬ച്ചു. പന്ത്രണ്ട് വയ¬സ്സുള്ള ഒരു "യസ്സിദി' പെണ്കുട്ടി, ഇറാ¬ക്കിലെ ഇസ്ലാമിക്സ്റ്റേറ്റ് കേന്ദ്ര¬ത്തില് നിന്നും രക്ഷ¬പെട്ട് മാധ്യ¬മ¬ങ്ങ¬ളോട് സംസാ¬രി¬ക്കു¬ന്നത് നിസ്സം¬ഗ¬മ¬മായ ഒരു ലോക¬ത്തോ¬ടാ¬യി¬രി¬ക്കാം. പഴയ മെസെ¬പ്പൊ¬ട്ടൊ¬മി¬യ¬യിലെ ഏറ്റവും പ്രധാന പട്ട¬ണ¬ങ്ങ¬ളില് ഒന്നാ¬യി¬രുന്നു നിനുവെ നഗ¬രം. ഇപ്പോള് വടക്കേ ഇറാ¬ക്കി¬ലുള്ള ഇസ്ലാ¬മിക് സ്റ്റേറ്റിന്റെ അധീ¬ന¬ത-യി¬ലാ¬ണ്. അവി¬ടെ¬യാണ് "യസ്സീദി' എന്ന സംസ്കാരം അതി¬പു¬രാ¬ത¬നകാലം മുതല്ക്കെ നില¬നില്ക്കു¬ന്ന¬ത്. ഏതാണ്ട് പതി¬നഞ്ച് ലക്ഷ¬ത്തി¬ല¬ധികം മാത്രം വരുന്ന യസ്സീ¬ദി¬കള് ഇറാ¬ക്ക്, അര്മേ¬നി¬യ, ടര്ക്കി, സിറി¬യ, യൂറോ¬പ്പ് തുട¬ങ്ങിയ രാജ്യ¬ങ്ങ-ളില് ചിത¬റി¬ക്കി¬ട¬ക്കു¬ക¬യാ¬ണ്. ഇസ്ലാം മതം പ്രച¬രി¬ക്കു¬ന്ന¬തിനു മുമ്പ് മദ്ധ്യ¬പൂര്വ്വ ഏഷ്യ¬യിലെ ഏറ്റവും സാംസ്കാ¬രിക പ്രാമു¬ഖ്യ¬മുള്ള സമൂ¬ഹ¬മാ¬യി¬രുന്നു യെസ്സീ¬ദി¬കള്. ഹീബ്രു ബൈബി-ളിലെ ചെറിയ പ്രവാ¬ച¬ക¬ന്മാ¬രില് ഒരാ¬ളായ നാഹൂ¬മിന്റെ നിനു¬വ¬യെ¬ക്കു¬റി¬ച്ചുള്ള പ്രവ¬ചനം (ബി.സി 700) "അവള് അനാ¬വൃ¬ത¬യായി, ബന്ധ¬യായി പ്രവാ¬സ¬ത്തി-ലേക്കു പോകേ¬ണ്ടി¬വരും' എന്നായി¬രു¬ന്നു. അവര് ഏക¬ദൈവ വിശ്വാ¬സി¬ക¬ളാ¬ണെ-ങ്കി¬ലും, ദൈവം ആദ്യ¬മായി ഏഫു മാലാ¬ഖ¬മാരെ സൃഷ്ടിച്ചു; ലോക¬ത്തിന്റെ ഗതി-വി¬ധി¬കള് അവരെ ഏല്പ്പി¬ച്ചി¬രി¬ക്കു¬ക¬യാണ് എന്നാണ് ഇവര് വിശ്വ¬സി¬ക്കു¬ന്ന¬ത്. ഈ മാലാ¬ഖ¬മാ¬രില് പ്രമു¬ഖ¬നായ "പീക്കോക്ക് ഏന്ഞ്ചെല്' -ന്റെ ആത്മാ-വില് ഷെയിക് ആഡി എഴു¬തിയ "വെളി¬പാ¬ടു¬ക¬ളുടെ പുസ്തകം' ആണ് ഇവ¬രുടെ വിശുദ്ധ ഗ്രന്ഥം. ഇത് കടുത്ത പൈശാ¬ചിക വിശ്വാ¬സ¬മാ¬ണെന്ന പേരി¬ലാണ് ഈ വര്ഗ്ഗം കാലാ¬കാ¬ല¬ങ്ങ¬ളായി വേട്ട¬യാ¬ട¬പ്പെ¬ട്ടു¬ കൊ¬ണ്ടി¬രി¬ക്കു¬ന്ന¬ത്. ഏതാണ് 73 മനു-ഷ്യ¬കു¬രു¬തി¬ക¬ളാണ് ഇവര്ക്ക് നേരി¬ടേ¬ണ്ടി¬വ¬ന്നി¬ട്ടു¬ള്ള¬ത്. 2014¬-ല്, ഇസ്ലാ¬മിക് സ്റ്റേറ്റ് ഇറാ¬ക്കിലെ സിന്ജര് പ്രവിശ്യ പിടി¬ച്ചെ¬ടു¬ത്ത-പ്പോള് 50,000 -ല് അധികം യസ്സീ¬ദി¬ക¬ളാണ് മല¬മു¬ക¬ളി¬ലേക്ക് ആട്ടി¬പ്പാ¬യി¬ക്ക¬പ്പെ¬ട്ട¬ത്. താഴെ¬യി¬റ¬ങ്ങി¬യാല് വെട്ടി¬ക്കൊല്ലും എന്നു എന്നു ഉറ¬പ്പു¬ള്ള¬തി¬നാല് മല¬മു¬ക-ളില് കുടു¬ങ്ങി¬പ്പോ¬യ¬വര് അമേ¬രി¬ക്കന് വിമാ¬ന¬ങ്ങള് ഇട്ടു¬കൊ¬ടുത്ത ഭക്ഷ¬ണ¬പ്പൊ¬തി-കള് കൊ¬ണ്ടാണ് ജീവന് പിടി¬ച്ചു¬നിര്ത്തി¬യ¬ത്. ഇവി¬ടെ¬യുള്ള സിന്ജാര് മല¬യി¬ലാണ് ബൈബി¬ളിലെ വലിയ പ്രള¬യ¬ത്തി¬നു¬ശേഷം നോഹ¬യുടെ പെട്ടകം തറ¬ച്ചു¬നി¬ന്ന¬ത്. നീല¬ക്ക¬ണ്ണുള്ള സുന്ദ¬രി¬ക¬ളായ യെസ്സീദി പെണ്കി¬ടാ¬ങ്ങള് ഇസ്ലാ¬മിക് സ്റ്റേറ്റ് പോരാ¬ളി-കള്ക്ക് ദൈവം അനു¬വ¬ദി¬ച്ചു¬ കൊ¬ടുത്ത സമ്മാ¬ന¬മാ¬ണെ¬ന്നാണ് ഭീക¬ര¬രുടെ വിശ്വാ-സം. 5000¬-¬ല¬ധികം യസ്സീദി പെണ്കു¬ട്ടി¬കളെ കഴി¬ഞ്ഞ¬വര്ഷം ഇവര് പടി¬ച്ചു¬കൊ-ണ്ടു¬പോ¬യി. 3000¬-¬ല¬ധികം സ്ത്രീകള് ഇപ്പോഴും തട¬വി¬ലു¬ണ്ട്. ഇവരെ കടുത്ത പീഡ-ന¬ങ്ങള്ക്ക് വിധേ¬യ¬രാ¬ക്കു¬കയും, ഇംഗി¬ത¬ത്തിനു വഴ¬ങ്ങാ¬ത്ത¬വരെ ജീവ¬നോടെ ചുട്ടു-കൊ¬ല്ലു¬ക¬യു¬മാണ് ചെയ്യു¬ന്ന¬ത്. സഹി¬കെട്ട് കുറെ യസ്സീദി പെണ്കു¬ട്ടി¬കള് മരണം വരി¬ച്ചു. കന്നു¬കാ¬ലി¬ക¬ളെ¬പ്പോ¬ലെ¬യാണ് ഇവരെ ക്രയ¬വി¬ക്രയും ചെയ്യു¬ന്നത്. ചങ്ങ-ല¬യ്ക്കി¬ട്ട്, നമ്പര് കഴു¬ത്തില് കെ¬ട്ടി, നഗ¬ര¬ത്തില് പൊതു¬വായി ലേലം ചെയ്താണ് ഇവര് വില്ക്ക¬പ്പെ¬ടു¬ന്ന¬ത്. ആറോ-ഏഴോ പേര് മാറി¬മാറി കച്ച¬വടം ചെയ്താല് ചെറു¬പ്പ¬ക്കാ¬രായ യസ്സീദി പെണ്കുട്ടി ഇവര്ക്ക് കൂടു¬തല് പണം ഉണ്ടാ-ക്കാന് സഹാ¬യി¬ക്കും. എല്ലാം നിയ¬മ¬പ്ര¬കാ¬ര¬മാ¬ണ്. കൃത്യ¬മായ നികുതി ഇസ്ലാ¬മിക് സ്റ്റേറ്റ് ഈടാ¬ക്കു¬കയും ചെയ്യം. ഇസ്ലാ¬മിക് സ്റ്റേറ്റിന്റെ ഫത്വ അനു¬സ¬രിച്ച് യെസ്സീദി പെണ്കു¬ട്ടി¬കളെ ഏങ്ങനെ ഉപ-യോ¬ഗി¬ക്ക¬ണ¬മെന്ന വ്യക്ത¬മായ നിര്ദേശം കൊടു¬ത്തി¬രി¬ക്കു¬ക¬യാ¬ണ്. അവി¬ശ്വാ-സിയും പ്രായ¬പൂര്ത്തി¬യാ¬വാത്ത പെണ്കു¬ട്ടി¬യാ¬ണെ¬ങ്കില് എത്രയും വേഗം ബലാ-ത്സഗം ചെയ്യ¬ണ¬മെന്ന് നിര്ദേ¬ശി¬ച്ചി¬രി¬ക്കു¬ന്നു. രക്ഷ¬പെട്ട് വരുന്ന പെണ്കു¬ട്ടി-കളില് നിന്നും ലഭി¬ക്കുന്ന വിവ¬ര¬ങ്ങള് ഞെട്ടി¬പ്പിക്കു¬ന്ന¬താണ്. എന്നി¬രു¬ന്നാലും മല¬മു¬ക¬ളില് യസ്സീ¬ദി¬കള് വളരെ പ്രതീ¬ക്ഷ¬യോടെ ഒരു ദേവാ¬ലയം പടു¬ത്തു¬യര്ത്തു¬ക¬യാ¬ണ്. പെണ്കു¬ട്ടി¬കളെ എങ്ങ¬നെ¬യെ¬ങ്കിലും രക്ഷ¬പെ¬ടുത്തി ഇവി¬ടെ¬യെ¬ത്തി¬ക്കാന് ഇവര് തീവ്ര¬മായി ശ്രമി¬ച്ചു¬കൊ¬ണ്ടി¬രി¬ക്കു¬ന്നു. കലാ¬പവും പ്രവാ¬സവും മനു¬ഷ്യ¬ക്കു¬രു¬തികളും ചരി¬ത്ര¬ത്തില് ഏറെ ഉണ്ടാ¬യി¬ട്ടു-ണ്ട്. അതിര്വ¬ര¬മ്പി¬ല്ലാത്ത സഹി¬ഷ്ണു¬ത¬യും, നീതിയും കരു¬ണയും പ്രഖ്യാ¬പി¬ക്കുന്ന ആധു¬നീക മത¬ങ്ങള്, സാംസ്കാ¬രിക സമൂ¬ഹ¬ങ്ങള് ഒക്കെ ഈ കൊടും¬ക്രൂ¬ര¬ത-യില് മര¬വിച്ച് നില്ക്കു¬ക¬യാ¬ണ്. ലോക¬ത്തി¬ലെന്തു സംഭ¬വി¬ച്ചാലും തങ്ങ¬ളുടെ ലാഭ-ത്തിനു കുറ¬വു¬ വ¬ര¬രുത് എന്ന ലക്ഷ്യ¬ത്തില് ലോകം നയി¬ക്കുന്ന ഭീമന് സാമ്രാ¬ജ്യ-ങ്ങള്, പട്ടു¬പോയ ഈ ജീവി¬ത¬ങ്ങള്ക്കും രോദ¬ന¬ങ്ങള്ക്കും നേരേ കണ്ണ¬ട¬ച്ചാല് കനത്ത വില നല്കേണ്ടിവരില്ലേ എന്നു വെറുതേ തോന്നി¬പ്പോ¬കും. അഭ¬യാര്ത്ഥി¬കള്ക്കു നേരേ വാതി¬ല¬ട¬യ്ക്കുന്ന കപട നിഷ്പ¬ക്ഷതയ്ക്ക് (False Neutrality) കാലം ഒരി-ക്കലും മാപ്പു¬കൊ¬ടു¬ക്കി¬ല്ല.