https://www.manoramaonline.com/global-malayali/columns/varghese-korason.html

Tuesday, June 16, 2015

വേരറ്റ മനുഷ്യന്‍ അപകടകാരി (വാല്‍ക്കണ്ണാടി) - കോരസണ്‍

വേരറ്റ മനുഷ്യന്‍ അപകടകാരി (വാല്‍ക്കണ്ണാടി)   - കോരസണ്‍

അതിശൈത്യത്തില്‍ മുരടിച്ചു വിറങ്ങലിച്ചുനില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കറിയാം, വസന്തകാലത്ത്‌ പുതിയ ഇലകള്‍ മുളക്കുമെന്ന്‌. ഭൂമിയുടെ കാലാവസ്ഥയുമായി വേരുകള്‍ വഴി സുദൃഢബന്ധം സ്ഥാപിച്ചിരിക്കുന്നതിനാല്‍, കൊഴിഞ്ഞുപോയ ഇലകളെപ്പറ്റിയും, കൂടുവിട്ടുപോയ പറവകളെയും ഓര്‍ത്തു വ്യാകുലപ്പെടേണ്ട എന്ന്‌. ചിലതൊക്കെ നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ നാം ആകെ ഒറ്റപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നത്‌; നമ്മുടെ വേരുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ്‌. ആഴ്‌ന്നിറങ്ങിയ ദൈവ വിശ്വാസവും, സഹജീവിതത്തിന്റെ ചെറുവേരുകളും നഷ്ടപ്പെട്ടു നാം ഒറ്റയാന്മാരായി വിഹരിക്കുകയാണ്‌ ഈ ഭൂമിയില്‍, ഒറ്റയാന്മാര്‍ വളരെ ആക്രമകാരികള്‍ തന്നെ!

കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ.ഡേവിഡ്‌ ചിറമേല്‍ അവയവദാനത്തിന്റെ പ്രചാരകനായി സഞ്ചരിക്കവേ വാല്‍ക്കണ്ണാടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉപചാരങ്ങളില്ലാതെ, ഗ്രാമീണ വിശുദ്ധിയിലും നിഷ്‌കളങ്കതയിലും ചാലിച്ച വാക്കുകകളില്‍, ഹൃദയം തുളക്കുന്ന ധൈര്യവും ഭക്തെിയുടെ പ്രകാശവലയങ്ങളും, നന്മയുടെ ആര്‍ജവവും നിഴലിച്ചിരുന്ന കത്തോലിക്ക സഭയുടെ പുരോഹിതനാണെങ്കിലും മനുഷ്യമതത്തില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്‌ സ്വന്തം കിഡ്‌നി സാധുവായ ഗോപിനാഥനു നല്‍കാന്‍ മടിയുണ്ടായില്ല. തന്റെ ശരീരത്ത്‌ കത്തി ഇറങ്ങിയപ്പോഴാണ്‌ ഒരു പുതിയ സംഘടന രൂപം കൊണ്ടത്‌, 'കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ' പിന്നീട്‌ കേരളത്തിലൊതുങ്ങിയില്ല അദ്ദേഹത്തിന്റെ ബോധവല്‍ക്കരണം. ഒരു കാട്ടുതീ പോലെ സന്ദേശയാത്രകളും സെമിനാറുകളുമായി ബഹുദൂരം സഞ്ചരിച്ച്‌ ആയിരക്കണക്കിനു്‌ ആളുകള്‍ക്ക്‌ അവയവദാനത്തിനു പ്രേരണ നല്‍കി. അനേക കിഡ്‌നി മാറ്റിവയ്‌ക്കലിനും, ഡയാലിസിസ്‌ ശുശ്രൂഷകള്‍ക്കും അദ്ദേഹം കാര്‍മ്മികനായി.
അവയവദാനം വേണ്ടവരുടെ ബന്ധുക്കളെ അവയവദാനത്തിനു തയ്യാറാക്കുക വഴി ഒരു അവയവദാന ശൃംഖല തീര്‍ക്കുവാനായി. വിഗാര്‍ഡ്‌ ഉടമ ശ്രീ. കൊച്ചു ജോസഫ്‌ ചിറ്റലപ്പള്ളിയും ഒക്കെ വൃക്കദാനത്തിനു തയ്യാറായി. വൃക്കദാന സന്ദേശത്തിനു ധനശേഖരണത്തിനായി ഫാദര്‍ ഡേവിഡ്‌, ഇംഗ്ലണ്ടിലെ ലംകാഷെയറില്‍ വച്ച്‌ 15000 അടി ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവ്‌ ചെയ്‌തു ലിംക വേള്‍ഡ്‌ ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡില്‍ ഇടം നേടി.

തന്റെ ഒരു സുഹൃത്തിന്‌ ബൈക്കപകടത്തില്‍പ്പെട്ട്‌ രക്തം വാര്‍ന്ന്‌ മരിക്കേണ്ടി വന്ന വേദനയില്‍ ആക്‌സിഡന്റ്‌ കെയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വ്വീസ്‌(അഇഠട) എന്ന പുതിയ സംഘടന രൂപപ്പെട്ടു. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഈ സംഘടനയ്‌ക്ക്‌ 30 ആംബുലന്‍സുകളും, നിരവധി പ്രവര്‍ത്തകരും സൗജന്യമായി സേവനം ലഭ്യമാക്കുന്നു. കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്കു ബോധവല്‍ക്കരണ സന്ദേശവുമായി നിരവധി യാത്രകള്‍; ഏറ്റവും ഒടുവിലായി ആത്മഹത്യ നിരുത്സാഹപ്പെടുത്തുവാന്‍ തീവ്രശ്രമം, ഒപ്പം ജാതി മത ഭേദമെന്യേ ആത്മഹത്യ നടന്ന വീടുകളില്‍ സന്ദര്‍ശനവും താമസവും, ആത്മഹത്യ നടന്ന വീടുകളിലെ ആളുകളുടെ മാനസീക സംഘര്‍ഷം ആരും കാണാറില്ല; അവരെ സമൂഹത്തിലേക്കു പിടിച്ചു കൊണ്ടുവരികയും സന്ദേശയാത്രയുടെ മുഖ്യകണ്ണിയായി മാറി.
തന്റെ ജീവിതം വളരെ ലഘുവായി കാണാന്‍ കഴിയുന്ന ഫാദര്‍ ഡേവിസ്‌ ചിറമേലിന്‌, യാത്രക്കിടയില്‍ ഏതെങ്കിലും ഭവനത്തില്‍ കയറി, വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം ഉണ്ടെങ്കില്‍ കഴിക്കാം എന്നു ചോദിക്കാന്‍ യാതൊരു മടിയുമില്ല. ഇത്തരം തുറന്ന സംഭാഷണങ്ങളിലൂടെ വിന്യസിക്കപ്പെടുന്ന ചങ്ങാത്തങ്ങള്‍, നിരവധി പ്രശസ്‌തരിലും, ആദരണീയനായ പ്രസിഡന്റ്‌ അബ്ദുള്‍ കലാമിനോടും ഒക്കെയുണ്ട്‌, അവര്‍ക്ക്‌ ലഭിക്കുന്ന അവാര്‍ഡു തുകകള്‍ ഒക്കെ അച്ചന്‍ നേതൃത്വം നല്‍കുന്ന മനുഷ്യസേവനത്തിനാണ്‌ നല്‍കപ്പെടുന്നത്‌.

ഫാ.ഡേവിഡ്‌ ചിറമേല്‍ സന്ദേശങ്ങളിലും വ്യത്യസ്‌തനാണ്‌. ഗാന്ധിജിക്കും മദര്‍ തെരേസക്കും മൂല്യശോഷണം സംഭവിക്കുന്നില്ല, കാലം പോകും തോറും അവരുടെ മൂല്യം കൂടുന്നതേയുള്ളൂ, വാര്‍ദ്ധക്യത്തോടു അടുക്കുന്ന നമ്മള്‍ വാര്‍ദ്ധക്യം മറക്കാന്‍ പെടാപാടു ചെയ്യുകയാണ്‌. വാര്‍ദ്ധക്യത്തിലെ ഏകാന്തതയെ ഓര്‍ത്തു നമുക്കു ഭയമാണ്‌. നമുക്കു വില കൂടുന്നത്‌ നമ്മെ തിരക്കിയുള്ള അന്വേഷണങ്ങളാണ്‌. കുറെ ദിവസം യാതൊരു അന്വേഷണവും കണ്ടില്ല എങ്കില്‍ വട്ടുപിടിക്കില്ലേ? ആരും തിരിഞ്ഞു നോക്കുന്നില്ല എന്നു പരിഭവിച്ചാല്‍ പോരാ, ആരോഗ്യമുളളപ്പോള്‍ നാം നന്മകള്‍ ചെയ്‌തു മുതല്‍ മുടക്കുക, ദൈവം പോലും മനുഷ്യ സംസര്‍ഗ്ഗം ആഗ്രഹിച്ചു. നമുക്ക്‌ വിസ അടിച്ചുതന്നയാളും, ജോലിതന്ന മനുഷ്യനും തമ്മില്‍ നമുക്കെന്താണ്‌ വ്യക്തിബന്ധമുണ്ടായിരുന്നത്‌? നിങ്ങളും സേവനകണ്ണിയിലെ അംഗമാകൂ. അടുത്തു നില്‍ക്കുന്ന മനുഷ്യനും ദൈവസ്വരൂപം മാത്രമല്ല ദൈവമാണെന്നു തന്നെ കരുതി പ്രവൃത്തിക്കുക. നിങ്ങള്‍ക്കു കിട്ടുന്ന സമ്മാനം മറ്റൊരാള്‍ക്കു കൊടുത്തു നോക്കൂ, അവര്‍ അതു മറ്റുപലര്‍ക്കുമായി കൈമാറിക്കൊടുക്കുമ്പോള്‍ നിങ്ങളുടെ സന്തോഷം ഇരട്ടിച്ചു പെരുകും. പലര്‍ക്കും ഇന്നു സ്‌നേഹം കൊടുക്കാനറിയില്ല, അടുക്കി വച്ചിരിക്കയാണ്‌, അതു തുരുമ്പെടുത്തു പോകുകയേള്ളൂ.

50 ലധികം പുരസ്‌ക്കാരങ്ങള്‍ അച്ചനെ തേടിയെത്തി. ഏറ്റവും ഒടുവിലായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരി.കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ മസ്‌കറ്റില്‍ വച്ച്‌ അച്ചനെ ആദരിക്കുന്നു. ഇതര സഭാതലവനില്‍ നിന്നും ഏറ്റുവാങ്ങുക ഒരു പുരോഹിതനെ സംബന്ധിച്ച്‌ വ്യത്യസ്ഥമായ അംഗീകാരമാണ്‌. മനുഷ്യരോടുള്ള ബന്ധങ്ങളുടെ ആഴത്തില്‍ വേരുകള്‍ നനയുമ്പോഴാണ്‌ ദൈവസ്‌നേഹം പൂര്‍ണ്ണമാക്കപ്പെടുന്നത്‌, അതാണു മതം. നാം നമ്മെപ്പറ്റി കൂടുതല്‍ ചിന്തിക്കാതെ, ബന്ധങ്ങളില്‍ തേന്‍ നിറുത്തുക; വണ്ടുകള്‍ താനെ എത്തിക്കൊള്ളും.

'ആയിരം മുളയുള്ള വിത്തല്ലോ കര്‍മ്മം, നല്ല
തായിടും വിത്തത്രയും നല്ലതേ വിളയിക്കൂ.' ഇടശ്ശേരി

മരണത്തിന്റെ താഴ്‌ വരയില്‍ ഒരു ജനക്കൂട്ടം - വാല്‍ക്കണ്ണാടി :കോരസണ്‍


മരണത്തിന്റെ താഴ്‌ വരയില്‍ ഒരു ജനക്കൂട്ടം   - വാല്‍ക്കണ്ണാടി :കോരസണ്‍

വിദ്വേഷം പെരുപ്പിച്ച മതപ്രസംഗങ്ങളാണ്‌ ലോകത്തില്‍ കൊടുംഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന വാദം എത്രമാത്രം ശരിയെന്നറിയില്ല; എന്നാല്‍ ഒരു പഴമൊഴി സത്യമെന്നു കരുതാനാണ്‌ കൂടുതല്‍ സാധ്യത. 'അവഗണിക്കപ്പെടുന്ന സ്‌ത്രീയുടെ മുലപ്പാല്‍ നരകാഗ്‌നിയേക്കാള്‍ ഭയാനകം.' അനാഥരായ കുട്ടികള്‍, അവരെ പോറ്റാനും സ്വയം ജീവിതം നിലനിര്‍ത്താനുമായി എന്തു വിട്ടുകൊടുക്കേണ്ട ദുരവസ്ഥ!, തിരിച്ചുവരവിനു യാതൊരു സാധ്യതയുമില്ലാത്ത പുരുഷന്മാര്‍ ഇട്ടുപോയ അനാഥത്വം, എടുത്തെറിയപ്പെട്ട ജീവിതം. ആരും സഹായിക്കാനില്ല എന്ന തിരിച്ചറിവ്‌, ഇതാണ്‌ ഇന്നത്തെ സിറിയയിലെ സ്‌ത്രീകളുടെ നേര്‍ക്കാഴ്‌ച.

യുദ്ധവും, മതഭ്രാന്തും, പീഢനവും മൂലം നിര്‍ബന്ധിതമായി ആട്ടിപ്പായിക്കപ്പെട്ട മനുഷ്യക്കൂട്ടം ഇന്ന്‌ 52 മില്യനിലധികമായി എന്നാണ്‌ ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ പറയുന്നത്‌. ഇടത്തരം രാജ്യങ്ങളായ സ്‌പെയിന്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയോളം വരും ഈ അഭയാര്‍ത്ഥികള്‍. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇത്രയും ഭീമമായ അഭയാര്‍ത്ഥി പ്രവാഹവും, നിര്‍ബ്ബന്ധിത കുടിയൊഴിപ്പിക്കലും നടന്നിട്ടില്ല. തുര്‍ക്കിയില്‍ എത്തപ്പെട്ട അഭയാര്‍ത്ഥികളില്‍ 75 ശതമാനവും സിറിയയില്‍ നിന്നെത്തിയ സ്‌ത്രീകളും കുട്ടികുളുമാണ്‌. കൈയ്യില്‍ കിട്ടിയ വസ്‌ത്രങ്ങളും എടുത്ത്‌ കുട്ടികളെയും കൂട്ടി വീടുവിട്ട്‌ ഓടിപ്പോന്ന ലക്ഷക്കണക്കിനു സ്‌ത്രീകളുടെ രോദനം ഒരു ക്യാമറ കണ്ണിലും പെട്ടില്ല, അവര്‍ക്കു ദേശവുമില്ല, ചോദിക്കാന്‍ ആളുമില്ല. തുര്‍ക്കിയിലെ തണ്ണീര്‍മത്തങ്ങ വയലുകളില്‍ പ്ലാസ്റ്റിക്ക്‌ കൂടുകല്‍ ചുമരുകളാക്കി, ആഹാരത്തിനും വസ്‌ത്രത്തിനുമായി എന്തും കൊടുക്കാന്‍ തയ്യാറായ നിസ്സഹായരായ ഈ അമ്മമാര്‍ക്ക്‌, പത്തുവയസ്സെത്തുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാനാവുന്നില്ല. സ്ഥലം ഉടമകളായ തുര്‍ക്കികളുടെ കാമകണ്ണുകളെ ഭയന്ന്‌ ആര്‍ക്കെങ്കിലും കുട്ടിയെ വിവാഹം ചെയ്യിച്ചു കൊടുക്കുവാനാണഅ അമ്മമാര്‍ ശ്രമിക്കുന്നത്‌. ഈ അമ്മമാര്‍ ചുരത്തുന്ന മുലപ്പാലിന്‌, ഭൂമിയെ പല തവണ ചുട്ടുകരിക്കുവാനുള്ള സ്‌ഫോടകവിഷമാണ്‌ പകര്‍ന്നു നല്‍കാനാവുന്നത്‌. ആണവ ആയുധങ്ങളെപ്പറ്റി ഇനി അധികം ചര്‍ച്ചചെയ്യേണ്ടി വരില്ല, അതിനു മുമ്പുതന്നെ, ഭസ്‌മാസുരന്‍മാര്‍ ഭൂമിയുടെ നാലുകോണില്‍ നിന്നും ഏതു രൂപത്തിലും അവതരിക്കാം.
സ്‌ത്രീസംരക്ഷണം എന്ന ലേബലില്‍ ബഹുഭാര്യത്വം തുര്‍ക്കിയില്‍ തിരിച്ചെത്തിയിരിക്കുന്നു. തങ്ങള്‍ നിരന്തരം പീഢിപ്പിക്കപ്പെടുന്നു എന്ന ഈ സ്‌ത്രീകളുടെ നിലവിളി കേവലം വനരോദനമായിത്തീരുന്നു. ചെറിയ ഔദാര്യത്തിനുപോലും പലതിനും വഴങ്ങേണ്ടി വരുമ്പോള്‍ അന്തസ്സിനും അഭിമാനത്തിനും എന്തു വില?

ബോധപൂര്‍വ്വമായ ഈ വംശഹത്യകള്‍ക്ക്‌ ആയിരക്കണക്കിനു വര്‍ഷങ്ങളിലെ പഴക്കമുണ്ട്‌. ഒരിക്കല്‍ കലാസംസ്‌കാരങ്ങളുടെ ഈറ്റില്ലമായിരുന്ന ഈ ഭൂമിയില്‍ ചോരപ്പുഴയുടേയും മനുഷ്യക്കുരുതികളുടെയും നിരവധി കഥകള്‍ പറയുവാനുണ്ട്‌. ഓട്ടോമെന്‍ യുഗത്തിന്റെ അവസാനനാളുകളില്‍ ലക്ഷക്കണക്കിനു അര്‍മീനയക്കാരെയും, ഗ്രീക്കുകാരെയും, സുറിയാനി ക്രിസ്‌ത്യാനികളെയും, കുര്‍ദ്ദിഷു വംശജരെയും കശാപ്പ്‌ു ചെയ്‌ത്‌ ഒരു നൂറു വര്‍ഷം മുമ്പു നടന്ന ചരിത്രം മാത്രമാണ്‌. പിതൃഭൂമി പിടിച്ചെടുത്ത്‌്‌, പുരുഷന്മാരെ കഴുത്തറുത്ത്‌ സ്‌ത്രീകളെ നാടോടികളാക്കിയ കുപ്രസിദ്ധ സെയ്‌ഫോ നരഹത്യക്ക്‌ നൂറുവര്‍ഷമാകുകയാണ്‌. തനിയാവര്‍ത്തനങ്ങള്‍ കണ്ടില്ല എന്നു നടിക്കുകയാണ്‌ പുറംലോകം, തമ്മില്‍തല്ലി നശിക്കട്ടെ എന്നതാണു ലോക സംരക്ഷകരുടെ താല്‍പര്യമെന്നു തോന്നുന്നു. ഇസ്ലാമിക്ക്‌ സ്‌്‌റ്റേറ്റിന്റെ ജനനവും, ആയുധധന സമാഹരണവും ആരും അറിയാതെ നടന്നുവെന്നാണ്‌ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. ഇപ്പോഴും സുലഭമായി നടക്കുന്ന മേല്‍ത്തരം ആയുധ കച്ചവടത്തില്‍ ലാഭം കൊയ്യുന്ന സാമ്രാജ്യങ്ങള്‍, തങ്ങള്‍ കൂടി യാത്ര ചെയ്യുന്ന കപ്പലിന്റെ നങ്കുരം കൂടിയാണ്‌ ചിതറിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാലം തെളിയിക്കാതിരിക്കില്ല.

കേവലം 6 മാസങ്ങള്‍ക്കുള്ളില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നായി 20,000ല്‍ പരം സന്നദ്ധഭടന്മാരെ ഐസസിനു സമ്പാദിക്കാനായെങ്കില്‍, എ്‌താണിതിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം? ആരോടാണീപക? എന്തിനാണിത്രയും കൊടുംപാതകങ്ങള്‍? ഒരു പരിധിവരെ ഈ സമൂഹത്തിന്റെ നിലനില്‍പ്പിനു കാരണക്കാരായ സേച്ഛാധിപതികളെ തുടച്ചു നീക്കി അസ്ഥിര ലോകത്തിനു വഴിതെളിച്ചവരാര്‌? ഒന്നും വ്യക്തമല്ല, എങ്കിലും ചില സത്യങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്‌. ജീവിതത്തില്‍ യാതൊരു സാധ്യതയും മുമ്പിലില്ല, ചുറ്റും മതിലുകള്‍ മാത്രം , ജീവിതം ഒടുങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം, താന്‍ ഒരു പരാജയം മാത്രമാണ്‌ എന്ന ലോകത്തിന്റെ വിരല്‍ ചൂണ്ടല്‍, താന്‍ തകരുമ്പോഴും ചിലര്‍ സുരക്ഷിതരായി മുമ്പോട്ടു കുതിക്കുന്നു, ജീവിതത്തില്‍ ഒന്നും അവശേഷിപ്പിക്കാനില്ല, തന്റെ ജീവിതം കൊണ്ട്‌ ഒരു അര്‍ത്ഥവും ഉണ്ടായിട്ടില്ല, തന്റെ വിശ്വാസങ്ങള്‍ ഒക്കെ വെറും മിഥ്യ, എങ്കില്‍ എനിക്കും ലോകത്തോട്‌ ഒരു കാര്യം പറയുവാനുണ്ട്‌. കേട്ടുകൊള്ളൂ ഞാനില്ലാതിരിക്കുമ്പോഴും എപ്പോഴെങ്കിലും ഞാന്‍ ഉണ്ടായിരുന്നുവെന്നും നിങ്ങള്‍ അറിയൂ എന്നതാണു സന്ദേശം.

അശക്തരായ മനുഷ്യരുടെ ആന്തരീക സംഘര്‍ഷങ്ങളും അഭിമാന ബോധവും, കരുത്തുറ്റ, അതിക്രൂരമായ, രക്തപങ്കിലമായ ഭാഷയിലാണ്‌ സംവേദിക്കപ്പെടുന്നത്‌. ധനവും പ്രതാപവും ഉള്ളവര്‍്‌ ഇതു വെറും ഭീകര പ്രവര്‍ത്തനമായി അവഗണിച്ചേക്കാം. അവര്‍ ഭയക്കുന്നത്‌ അവരുടെ സൗഭാഗ്യങ്ങളുടെ കുറച്ചിലുകളെ ഓര്‍ത്തിട്ടാണ്‌. അതേ അതാണു ഞാനും ആഗ്രഹിക്കുന്നത്‌. നിഷ്‌പ്രഭമായ ഒരു ബാല്യത്തിലൂടെ, ഒന്നും നേടുവാനില്ലാത്ത ഒരു വലിയ കൂട്ടം മനുഷ്യര്‍ മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ ലേബലില്‍ പ്രതികരിക്കുന്നെങ്കില്‍, അതിനു ഇരകളാവുന്ന ദുര്‍ബല വര്‍ഗ്ഗമുണ്ടെങ്കില്‍, ജാതിയുണ്ടെങ്കില്‍, ക്ഷമിക്കൂ, ഞങ്ങള്‍ക്കു പറയാനുള്ളതു ലോകത്തോടാണ്‌.

വലിയ സാമ്രാജ്യങ്ങളും അന്തര്‍ദ്ദേശീയ സംഘടനകളും കേവലം നോക്കുകുത്തികളാവുന്ന യമനിലെ സാമ്രാജത്വ നിഴല്‍ യുദ്ധങ്ങളില്‍ ആശാദീപമാകാന്‍ ഇന്ത്യക്ക്‌ കഴിയുന്നു എന്നത്‌ ശ്രദ്ധിക്കപ്പെടുന്നുണ്ട്‌. ഇച്ഛാശതിയും, വിഭവ സമാഹരണത്തിനു ശേഷിയും, നേതൃത്വപാടവുമുള്ള ചെറുസമൂഹങ്ങള്‍ക്കു ചെറുതിരികള്‍ അവടവിടെയായി കൊളുത്താനാവും മനുഷ്യത്വം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍!.

അമ്മയുറങ്ങാത്ത കേരളം ചില സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ (വാല്‍ക്കണ്ണാടി



അമ്മയുറങ്ങാത്ത കേരളം ചില സമകാലിക യാഥാര്ത്ഥ്യങ്ങള്‍ (വാല്ക്കണ്ണാടി)   - കോരസണ്
(സീന്‍ 1): കാറിന്റെ ഡിക്കി തുറന്നുകിടന്ന അപകടം ചൂണ്ടിക്കാണിച്ച സഹകാര്െ്രെഡവറുടെ ഭാഷ്യം തിരിച്ചറിയാതെ, അയാളുടെ കാര്തടഞ്ഞു നിര്ത്തി, വലിച്ചിറക്കി കുത്തി കൊലപ്പെടുത്തിയ സംഭവം നടന്നത്രണ്ടു ആഴ്ചകള്ക്കു മുമ്പു മാത്രം. അന്തിമൂടിയ തോരാത്ത വേനല്മഴയില്ഹെഡ്ലൈറ്റ്ഇട്ടത്ഓര്ക്കാതെ, കാര്നിര്ത്തി സാധനങ്ങള്വീട്ടിലേക്ക്എടുത്തു കൊണ്ടു പോയിരുന്ന െ്രെഡവറെ എതിരേ വന്ന ബൈക്കുകാര്രോഷാകുലരായി പ്രതികരിച്ചു. തന്റെ തെറ്റു മനസ്സിലാക്കിയ കാര്െ്രെഡവര്‍, ക്ഷമ ചോദിച്ചു ലൈറ്റ്ഓഫ്ചെയ്തു. വീണ്ടും പിന്നില്നിന്ന്എത്തിയ കൂടുതല്ബൈക്കുകാര്സംഭവം പെരുപ്പിച്ചു, കാര്െ്രെഡവര്പ്രതികരിച്ചു, അത്അതിരുവിട്ട കൈയ്യേറ്റത്തിന്റെ അവസ്ഥയില്നിന്നും എന്തോ ഭാഗ്യം കൊണ്ടാണ്വഴുതിപ്പോയത്‌. ഇതാണ്സമകാലിക കേരളത്തിന്റെ അസഹിഷ്ണുതകളുടെ സാക്ഷിപത്രം. മലയാളികളുടെ സാമൂഹിക ജീവിതത്തിലെ സഹജീവനത്തിന്റെ പരാജയവും, ഒറ്റപ്പെടലിന്റെ ഏറ്റുവാങ്ങലുകളും, കൃത്രിമമായ ഉപചാരങ്ങളും, പൊള്ളത്തരങ്ങളും സങ്കീര്ണമായ വഴിത്തിരുവിലാണ്അവനെ കൊണ്ടെത്തിച്ചിരിക്കുന്നത്‌.

(
സീന് 2): ഒരു പറ്റം തൂവെള്ളധാരികള്, വടിപോലെ പശമുക്തിത്തേച്ച വസ്ത്രങ്ങളും, സെല്ഫോണ് കാതില് അടുപ്പിച്ച്, റസ്റ്റോറന്റിലെ രീതികരിച്ച മുറിയിലേക്കു കടന്നു വന്നു മുന്തിയ ഭക്ഷണം ഓഡര് ചെയ്തു തുടങ്ങി. ഏതോ ജില്ലാകമ്മറ്റിക്കു ഇടയില് ഭക്ഷണം കഴിക്കാനെത്തിയതാണ്. കൂട്ടത്തിലുള്ള ഒരു സീനിയര് നേതാവ് വലിയ ജാള്യമൊന്നുമില്ലാതെ പറയുകയാണ്, 'കംപ്യൂട്ടര് കോണ്ട്രാക്റ്റിന്റെ കമ്മീഷന് എല്ലാവര്ക്കും ഒരു പോലെ വീതിക്കാന് മറക്കരുത്' സംഭാഷണം കേട്ട പൊതുജനം അമ്പരപ്പെട്ട നല്ലാതെ, ഒരു ചമ്മലുമില്ലാതെ നേതാക്കന്മാര് ഉച്ചത്തില് സംസാരിച്ചു കൊണ്ടേയിരുന്നു. മുഖപട്ടകെട്ടി എത്തിയിരുന്ന കൊള്ളക്കാര് ഇന്നു കോമിക്ക് ബുക്കുകളില് മാത്രം. നിറചിരിയോടെ, കടുത്ത കറപ്പ് തലയിലും മീശയിലും തേച്ച്, തൂവെള്ള വസ്ത്രധാരികളായി, തൊഴുകൈയ്യോടെ കട്ടു മുടിച്ചു നടക്കുന്ന അഭിനവ കൊള്ളക്കാരെ ജനത്തിനു ഒഴിവാക്കാനാവില്ല. കാരണം അവര് ഗ്രാമതലം മുതല് സംസ്ഥാനകേന്ദ്രതലം വരെ ജനജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടേയിരിക്കുന്നു. ജനങ്ങളുടെ പണം അവരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് അറിയാതെ എത്തിക്കൊണ്ടിരിക്കുന്നു എന്നു മാത്രം.

(
സീന് 3): പള്ളിയുടെ അടുത്തുള്ള വസ്തു വാങ്ങുന്നതിനായി കോടികളുടെ പിരിവുമായി വികാരിയും കൈക്കാരനും പ്രത്യക്ഷപ്പെട്ടു. സെന്റിനു തുച്ഛമായ നാലര ലക്ഷം മാത്രം! പിന്നെയാണറിയുന്നത് ഒരു ഇടവക്കാരന് തന്നെയാണ് പള്ളിക്കു ഉദാര സംഭാവന ചെയ്യുന്നത്. എത്ര ലക്ഷം വരെ പലിശയില്ലാക്കടം കൊടുക്കാമെന്നാണ് അറിയേണ്ടത്. റബ്ബര്, നാളീകേരം നെല്ല് തുടങ്ങിയ നാണ്യവിളകള് നിന്നും ആദായം ഇല്ല; ആകെ നാട്ടിലെത്തുന്ന പ്രവാസികളെ 'ടാപ്പ്' ചെയ്യുകയല്ലാതെ പറ്റില്ല. കൊടുത്തില്ലെങ്കില് ഷീറ്റടിച്ച് പുകയത്തു വച്ചുണങ്ങാനും അവര്ക്കറിയാം. അസല നിലവറകളിലെ അറിയപ്പെടാത്ത നിധികളെക്കാള് എത്രയോ മടങ്ങ് ഇന്നു മഹാദേവാലയങ്ങളിലും, മറ്റു അനുബന്ധ പ്രസ്ഥാനങ്ങളിലും കുമിഞ്ഞു കൂടുന്നത് എന്നത് ആരു തിരക്കുന്നു? നിലക്കാത്ത ഉത്സവങ്ങളും, പെരുനാളുകളുമായി കേരളം അപസ്മാര രോഗത്തിന്റെ പിടിയില് അറിയാതെ അമര്ന്നുകഴിഞ്ഞു.

(
സീന് 4) റിട്ടയര് ചെയ്തു നാട്ടില് മടങ്ങിയെത്തിയവരുടെ ഒരു മീറ്റിംഗില് സംബന്ധിച്ചപ്പോഴാണ് ഇവരുടെ ഇടയിലെ വിടവുകള് മനസ്സിലാകുന്നത്. വടക്കേ ഇന്ത്യയില് നിന്നു വന്നവരും, ഗള്ഫ് റിട്ടേര്ഡും, നാട്ടില് തന്നെ ജോലിചെയ്തു റിട്ടയര് ചെയ്തവരും അത്ര മനപ്പൊരുത്തത്തിലല്ല. ജീവിതത്തിന്റെ അന്ത്യയാമങ്ങളിലും പരസ്പരം അംഗീകരിക്കാനുള്ള പ്രയാസം പലയിടത്തും കണ്ടു. ഒരാഴ്ചയില് പലചരമ അറിയിപ്പുകളാണ് കേള്ക്കുന്നത് എന്നാല് കഴിഞ്ഞ നാലു വര്ഷത്തിനിടെ വളരെ ചുരുങ്ങിയ ജനന അറിയിപ്പുകളേ കേള്ക്കുന്നുള്ളൂ എന്നു ഒരു റിട്ടയര്ഡ് അദ്ധ്യാപകര് സൂചിപ്പിച്ചു. കേരളത്തില് 25 ശതമാനം ഗൃഹങ്ങളും ആള്താമസമില്ലാതെ കിടക്കയാണെന്ന് ഒരു പഠനത്തില് കാണപ്പെട്ടു. ഒട്ടേറെ വീടുകളില് വൃദ്ധരായവര് തനിയെ താമസിക്കുന്നു.

(
സീന് 5) ഒരു കുട്ടിയുടെ നിലവിളികേട്ട് രാവിലെ ഉണര്ന്നിരിത്, പുറത്തേക്കു ഓടിച്ചെന്ന് നോക്കിയപ്പോള് ട്യൂഷനു പോയി തിരിച്ചു പോകുന്ന കുട്ടിയെ കുറെ തെരുവു നായ്ക്കള് ഓടിക്കയാണ്. തീവ്ര മൃഗസംരക്ഷണനയം മൂലം തെരുനായ്ക്കളെ കൊല്ലാനൊക്കില്ല, അവ പെരുകി, കേരളം അടക്കി വാഴുകയാണ്.

(
സീന് 6) വഴിയോരത്തെ ബില് ബോര്ഡുകളില് ഒന്ന് വല്ലാതെ ശ്രദ്ധിക്കപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് എന്ന പെന്തക്കോസ്തല് സഭയുടെ സംസ്ഥാന സമ്മേളം തിരുവനന്തപുരത്തു നടത്തപ്പെടുന്നു. സ്യൂട്ടു ധരിച്ച നാലു സുമുഖരായ പാസ്റ്ററന്മാരുടെ വര്ണ്ണചിത്രത്തോടൊപ്പം മുഖ്യാതിഥികളായി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യൂമന്ത്രി, മന്ത്രി വി.എസ്. ശിവകുമാര്, കൊടിയേരി, തുടങ്ങിയ നേതാക്കളും സംബന്ധിക്കുന്നു. വ്യവസ്ഥാപിത െ്രെകസ്തവ സഭകളില് നിന്നും വിഭിന്നമായി ക്രിസ്തു വചനത്തിലും സുവിശേഷ പ്രവര്ത്തനങ്ങളിലും മുന്നിട്ടു നിന്ന പെന്തക്കോസ്തല് സഭകള്, ഇതര ക്രിസ്തീയ സഭകള് പോലെ തന്നെ ശ്രേണിബന്ധമായ സാമുദായിക ചുറ്റുപാടുകളിലേക്ക് തിരിയുന്നത് അത്ഭുതത്തോടെ വീക്ഷിക്കാനായി.

(
സീന് 7) 100 ശതമാനത്തിനടുത്ത് വിജയം ഉറപ്പാക്കിയ എസ്എസ്എല്സി പരീക്ഷാഫലം ഒരു തമാശപോലെയാണ് തോന്നിയത്. പരീക്ഷ എഴുതാത്തവരും + ല് വിജയിച്ചെന്ന വാര്ത്ത കേട്ടു കേരളം തിരിച്ചുനിന്നു. മാര്ക്കിടാന് വിധിക്കപ്പെട്ട അദ്ധ്യാപകരുടെ വിവരണം അതിലും വിചിത്രം. എന്തെഴുതിയാലും കൊടുക്കണം, എഴുതിയില്ലെങ്കില് കുട്ടിക്ക് ചോദ്യം. മനസ്സിലായില്ല എന്ന രീതിയില് മാര്ക്കു കൊടുക്കാം. ചോദ്യ നമ്പര് വെറുതെ എഴുതി വച്ചാലും കൊടുക്കണം, അല്ലെങ്കില് എന്തുകൊണ്ട് കൊടുത്തില്ല എന്നു മറുപടി പറയണം. കുട്ടി റിഇവാലുവേഷന് ചോദിച്ചാല് സ്വന്തം ചിലവില് തലസ്ഥാനത്തുപോയി വിശദീകരണം നല്കണം. അതിനാല് ഒരു ദിവസത്തെ ഉത്തരകടലാസുകള് ഏതാനും മിനിറ്റുകള് കൊണ്ടു പൂര്ത്തിയാക്കി ശിഷ് സമയം ഷോപ്പിംഗും വിശ്രമവുമായി അടിച്ചുതീര്ക്കയാണ്. പ്ലസ്ടു അദ്ധ്യാപകരെ നിയമിച്ച് കോടികള് മുതല് കൂട്ടിയവര്ക്ക്, പത്താം ക്ലാസ് പാസായ കുട്ടികളെ കിട്ടിയില്ലെങ്കില് പണിമാറും, അതാണ് ഓള് പാസ് സിറ്റുവേഷനെന്ന ചില ദോഷൈകദൃക്കുകള് പറയുന്നുണ്ട്.

(
സീന് 8) 312 ബാറുകള് പൂട്ടിയിട്ടും ഒന്നും സംഭവിച്ചില്ല കേരളത്തില്. ബിവറേജസ് കോര്പ്പറേഷന്റെ പ്രതിദിന വരുമാനം 8 ലക്ഷത്തില് നിന്ന് 11 ലക്ഷമായി. 2013/14ല് 9,996 കോടിയാണ് പ്രതീക്ഷിക്കുന്നത്. കുടിയന്മാര്ക്ക് കിക്കു വരണമെങ്കില് ഏറെ ബിയറോ, കള്ളോ കുടിക്കേണ്ടി വരുന്നതിനാല് പ്രമേഹരോഗികള് വര്ദ്ധിക്കുകയും കേരളം മുഴുവന് 'മഹാബല്ലി' കള് കൊണ്ടു നിറയപ്പെടുമെന്നാണ് ചില കേന്ദ്രങ്ങള് പറയുന്നത്. പെഗ്ഗ് കുടിക്കുന്നതിനും പകരം ഇപ്പോള് ബോട്ടില് മൊത്തമായി വാങ്ങിക്കഴിക്കയാണ് പതിവ്.

(
സീന് 9) ഒപ്പം നാട്ടിലേക്കു വന്ന സുഹൃത്തിന്റെ ഭവനത്തിനു മുമ്പില് കാര് നിര്ത്തി. അടഞ്ഞു കിടന്ന ഗേറ്റിലൂടെ മുറ്റത്തേക്കും വാതില്പ്പടിയിലേക്കും നോക്കി നിന്നു. ഇതാണ് എന്റെ വീട്! അച്ചന് ഏറെനാള് മുമ്പു മരിച്ചു. എത്ര രാത്രിയായാലും കാത്തിരുന്ന അമ്മയും വിടപറഞ്ഞു. ഏതാനും ദിവസത്തെക്കായി വീട് വൃത്തിയാക്കി താമസിക്കാനാവില്ല അതിനാല് മറ്റൊരു ബന്ധുവീട്ടിലാണു താമസം. അല്ല; അമ്മയില്ലാത്ത വീട്ടിലേക്ക് എങ്ങനെ കയറിച്ചെല്ലാനാവും? അല്പം മനസമാധാനത്തിനായി അത്യാന്താധുനീക ധ്യാനകേന്ദ്രത്തിലേക്കു പുറപ്പെട്ടു, അവിടുത്തെ ശീതീകരിച്ച ധ്യാനപ്പുരയിലെങ്കിലും അല്പം ശാന്തി പകരാനാവുമോ? ആര്ക്കറിയാം?