https://www.manoramaonline.com/global-malayali/columns/varghese-korason.html

Wednesday, December 30, 2015

നിശബ്ദ വണ്ടിയിലെ അസമാധാന യാത്ര (വാല്ക്കണ്ണാടി¬) - കോരസണ്

അന്ന് ഒരു ക്രിസ്മസിന്റെ തലേദിവസമായിരുന്നു. പതിവു പോലെയുള്ള തിരക്ക് ട്രെയിനില് ഇല്ലാതിരുന്നതിനാല്, ഇടക്കിടെ ഒറ്റസീറ്റുകള് ഒഴിവായിക്കിടന്നിരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചശേഷം ഏറ്റവും സൗകര്യമെന്നു തോന്നിയ ഒരു സീറ്റില് പതുക്കെ അമര്ന്നിരുന്നു. ദിനപത്രത്തിലെ അന്തര്ദ്ദേശീയ വിഷയങ്ങളിലേക്ക് കണ്ണു പരതി നടന്നു. രണ്ടുപേര്ക്കു മാത്രമിരിക്കാവുന്ന ഒറ്റസീറ്റായിരുന്നതിനാല് കൂടെയുള്ള ആരെന്നു ഒളികണ്ണിട്ടുനോക്കി. ഒരു ആഫ്രിക്കന് വംശജന് ജാക്കറ്റുകള് ഒന്നും ഊരാതെ തന്നെ, തന്റെ മടിയില് കുത്തിനിര്ത്തിയ ഐപ്പാഡില് നിന്നും നേരിട്ട് കാതുകളിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതിനാല് ആള് ഭൂമിയില് നിന്നും പിടിവിട്ട് ഏതോ ലോകത്ത് മാനസീകമായി എത്തിച്ചേര്ന്നിരിക്കയാണ്. പൊടുന്നനെ കണ്ഡക്ടറുടെ അറിയിപ്പു കേള്ക്കാനായി. ഞാന് കടന്നുകൂടിയിരിക്കുന്ന കംപാര്ട്ടുമെന്റ് 'നിശ്ശബ്ദവണ്ടി' യായി പ്രഖ്യാപിക്കുകയായിരുന്നു. 'കൊയ്റ്റ്കാര്' എന്നു പ്രഖ്യാപിക്കുമ്പോള്, ആ കംപാര്ട്ട്¬മെന്റില് ആരും സംസാരിക്കാനോ, ഫോണ് ഉപയോഗിക്കാനോ ശബ്ദമുണ്ടാക്കാനോ പാടില്ല. അല്പം ഇരട്ടപ്രകാശവും ആയിരിക്കുമെന്നതിനാല്, വിശ്രമമായി ഉറങ്ങാനും സാധിക്കും. യാത്ര തുടങ്ങിയപ്പോള് തന്നെ അധികം പേരും കാതില് ബന്ധിച്ചിരിക്കുന്ന സംഗീതത്തില് ലയിച്ച് ഉറക്കം തുടങ്ങി. ഈശ്വരാ തലേരാത്രിയിലെ ഉറക്കമില്ലായ്മക്ക് പരിഹാരമാകുമല്ലോ എന്നു ചിന്തിച്ച് അല്പം സന്തോഷിക്കാതിരുന്നില്ല. സഹയാത്രികനായ ആഫ്രിക്കന് തന്റെ കോമഡിഷോയില് ലയിച്ചിരിക്കയാണ്. ഇടക്കിടെ അയാള് ചെറുതായി ചിരിക്കാന് തുടങ്ങി. തന്റെ കാത് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല് പുറത്തുള്ള യാതൊരു ശബ്ദവും അയാള്ക്ക് അറിയാന് സാധിക്കുന്നില്ല. ഇടക്കിടെയുള്ള അയാളുടെ ചെറുചിരി വന് അട്ടഹാസങ്ങളായി കമ്പാര്ട്ട്¬മെന്റില് പ്രതിധ്വനിക്കാന് തുടങ്ങി. ഞാന് പത്രം മടക്കി വച്ച് ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചു. ആരു ഒന്നും അറിയുന്നില്ല. കാരണം എല്ലാവരും കാതില് സംഗീതം ഘടിപ്പിച്ച് കണ്ണടച്ച് ഇരിക്കയാണ്. ഇടക്കിടെ അയാളുടെ കൈയ്യിലുണ്ടായിരുന്ന നീണ്ട കാപ്പിഗ്ലാസ്സില്നിന്നും കാപ്പി വലിച്ചു കുടിക്കുകയാണ്. അത് ഏതോ ജലാശയത്തില് നിന്നും ആന തുമ്പികൈകൊണ്ട് വലിച്ചു കുടിക്കുന്ന ആരവം! അതു കുടിച്ചുകഴിഞ്ഞ് പുറത്തേക്കു ശബ്ദത്തോടെ ചില ബഹിസ്ഫുരണങ്ങളും, ആകെ നക്ഷത്രമെണ്ണി ഇരുന്ന എന്നെ ആകെ ശാന്തമാക്കിയത്, യാത്ര ഏതാനും മിനുട്ടുകള്ക്കുള്ളില് അവസാനിക്കും എന്ന തിരിച്ചറിവായിരുന്നു. ശിശിരത്തില്, ഇലകൊഴിഞ്ഞ വൃക്ഷശിഖിരങ്ങള്, കണ്ണില് കുത്തികുത്തിയി്¬ലല എന്ന രീതിയില് ജനാലക്കടുത്തുകൂടി കടന്നുപോകുന്നു. ദൂരെ അംബരചുംബികള് പിറകോട്ടു ഓടുകയാണ്. ട്രെയിന് അടുത്ത സ്¬റ്റേഷനില് നിന്നു, ചിലര് അവിടെയിറങ്ങി, ഒന്നുരണ്ടുപേര് അവിടെനിന്നും കയറി, ഇനിയും അവസാന സ്റ്റേഷനായ പെന്സ്റ്റേഷന്, ഹാവൂ. ആശ്വാസമായി, യാത്രയുടെ അവസാനത്തിനായി നിമിഷമെണ്ണികാത്തിരുന്നു. പുതുതായി കയറിയ ഒരു യാത്രക്കാരന് ചെറുചിരിയോടെ എന്റെ മുന്പിലുള്ള ഒഴുവുള്ള ഒരു ഒറ്റ സീറ്റിലേക്കു വന്നു, കൈയിലുള്ള രണ്ടു ബാഗുകള് സീറ്റില് വച്ചു. താന് ധരിച്ചിരുന്ന രണ്ട് ആവരണങ്ങള് അയാള് ഊരി, മടക്കി അത് മുകളിലുള്ള ഷെല്ഫില് കയറ്റി വച്ചു. അതിനുശേഷം സീറ്റിലിരുന്ന രണ്ടു ബാഗുകളും എടുത്തു ഷെല്ഫില് വച്ചു. അപ്പോഴാണ് ഇനിയും ചെറിയ രണ്ടു ബാഗുകള് കൂടി അയാളുടെ അടുത്തുണ്ട് എന്ന് മനസ്സിലായത്,. അതും അയാള് ഭദ്രമായി റാക്കില് നിക്ഷേപിച്ചു. തലയില് ചൂടിയിരുന്ന തൊപ്പിയും ഊരി ബാഗിനു പുറത്തു വച്ചു. അപ്പോഴും ഭദ്രാമിയ തന്റെ തലയില് 'യാമക്ക' കുത്തിവച്ചിട്ടുള്ളത് കണ്ടപ്പോഴാണ് ആള് യഹൂദനാണെന്നു മനസ്സിലായത്. അയാള് നില്ക്കുകയാണ്, തന്റെ പോക്കറ്റില് നിന്നും ഫോണ് എടുത്ത് എന്തോ മെസേജുകള് വായിക്കുകയും, മറുപടി അയക്കുന്നുമുണ്ട്. ഏറ്റവും പഴയ ഒരു ഫല്പ്പ് ഫ്¬ളോപ്പ് ഫോണാണ് അയാള് കണ്ണിനു അടുത്തു പിടിച്ച് കുത്തി കുത്തി സന്ദേശം അയക്കുന്നത്, അയാളുടെ മന്ദസ്മിതം ഒരിക്കലും മാഞ്ഞുപോയിരുന്നതുമില്ല, അയാള് ഇരിക്കുന്നുമില്ല. യാത്രയുടെ അവസാനത്തിനായി നിമിഷങ്ങള് എണ്ണിയിരിക്കുന്ന എന്നെ ഈ സഹയാത്രികരുടെ സന്തോഷം ചൊടിപ്പിക്കാതിരുന്നില്ല. അപ്പോഴേക്കും പെന്സ്റ്റേഷനില് എത്താനായി ട്രെയിന് തുരങ്കത്തില് പ്രവേശിച്ചിരുന്നു. ഞാന് പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേക്കു നടന്നു. ചിലര് വാതിലിനരികെ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. വാതിലിനടുത്തുനിന്നും എന്റെ സഹയാത്രികരായ ആഫ്രിക്കനെയും യഹൂദനെയും ഒളിക്കണ്ണുകൊണ്ടു നോക്കി, അപ്പോഴേക്കും, യാത്ര അവസാനിക്കയാണ്, എല്ലാവരും തങ്ങളുടെ സാധന സാമഗ്രികള് എടുത്തു തയ്യാറാവാണമെന്നും അറിയിപ്പു കേള്ക്കാനായി. യഹൂദന് അപ്പോഴാണ് സീറ്റിലേക്ക് മെല്ലെ ഇരിക്കുന്നത് കണ്ടത്, ആഫ്രിക്കന് അപ്പോഴും തന്റെ കാപ്പിയും, കോമഡിയും ശ്രദ്ധിച്ചു ചരിഞ്ഞ് കൂടി സീറ്റില് ഇരിക്കയാണ്. അരോചകമായ എന്റെ യാത്രയില് കടുപ്പിച്ച മുഖവുമായി ഞാന് പുറത്തുചാടാന് തയ്യാറെടുത്തപ്പോഴും, യഹൂദനും ആഫ്രിക്കനും അവനവനുടെ ആനന്ദം കണ്ടെത്തുകയായിരുന്നു. 'ഉണ്ണി യേശു പിറന്നു മണ്ണില് മനുഷ്യര്ക്കു സമാധാനം¬വാനില് ദൂതന്മാര് സംഗീതം പാടി,' ഏതോ ഒരു പഴയകാല ക്രിസ്മസ് ഗാന ശകലങ്ങള് മനസ്സില് പൊട്ടിവീണു. ലക്ഷ്യത്തെപ്പറ്റി മാത്രം ചിന്തിച്ചു യാത്രചെയ്ത എനിക്ക് ശാന്തിയും സന്തോഷവും ലഭിക്കുന്നില്ല, യാത്രയില്, തങ്ങള്ക്ക് കിട്ടിയ നിമിഷങ്ങളില് ആസ്വദിക്കാനായവര്ക്ക് സമാധാനവും സന്തോഷവും! യാത്ര അനുഭവിക്കലാണ്, ഓരോ നിമിഷവും അങ്ങനെ തന്നെയാവണം, അതിനു കഴിയുമ്പോഴാണ് നമ്മുടെ അടുത്തുതന്നെ തങ്ങിനില്ക്കുന്ന സമാധാനം നമുക്ക് ദൃശ്¬യമാകുന്നത്. It is good to have an end to journey torward; but it is the Journey that matters, in the end' - Ernest Hemingway

Thursday, December 24, 2015

നിർണ്ണായകം, നമ്മുടെ നിലപാടുകൾ

അടുത്തിടെ കണ്ട 'നിർണ്ണായകം' എന്ന സിനിമ, മലയാളി മനസ്സിനെ അല്പം പിടിച്ചു നിർത്താനാവും എന്നതിനും സംശയമില്ല. സാമൂഹിക പ്രതിബന്ധത ലക്ഷ്യമാക്കി, കല കരുപ്പിടിപ്പിക്കുന്ന രീതി മാറി, വെറും വിനോദത്തിൽ കലയെ തളച്ചിടുന്ന പ്രവണത കുറെക്കാലമായി മലയാള സിനിമയിൽ കണ്ടുവരികയായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണായ 'നീതി ബോധം' നിലനിർത്താൻ, അഴിമതിയുടെ രാഷ്ട്രീയ രീതികളും അവർക്ക് ഓശാന പാടുന്ന സംവിധാനങ്ങളോടും ചെറുത്തുനിൽക്കുന്ന ചിത്രങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നിർണ്ണായകത്തിലെ കഥാപാത്രങ്ങൾ മിക്കവരും അവരുടെ സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികൾ നില നിൽക്കുമ്പോൾ തന്നെ സാമൂഹിക നന്മക്കുവേണ്ടി പൊരുതാൻ ധൈര്യം കാട്ടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മിഴിവ്. പലപ്പോഴും വ്യക്തിപരമായ നമ്മുടെ പരാജയങ്ങൾ, വീഴ്ചകൾ, പരിമിതികൾ ഒക്കെ നമ്മെ ആദർശ നിലപാടുകളിൽ നിന്നു, വഴിവിട്ടു പോകാൻ പ്രേരിപ്പിച്ചേക്കാം. നിലപാടുകൾ: 1798 ലെ ഒരു നനുത്ത പ്രഭാതത്തിൽ ' ഓറിയന്റ്' എന്ന ഫ്രഞ്ച് യുദ്ധക്കപ്പൽ ബ്രിട്ടീഷ് പട്ടാളം ആക്രമിച്ചു. പ്രസിദ്ധമായ നൈൽ യുദ്ധത്തിന് ' ഓറിയന്റിനെ' നയിച്ച കമാണ്ടർ സൂയി കാസാബിയകായുടെ പന്ത്രണ്ടു വയസ്സുകാരനായ മകൻ ജീയോകാണ്ടേ, തന്റെ പിതാവു നിർദ്ദേശിച്ച സ്ഥലത്തു നിന്നും അനങ്ങാതെ, തനിക്കു ചുറ്റും കത്തിപ്പടരുന്ന തീനാളങ്ങളെ അവഗണിച്ച്, തന്റെ അടിസ്ഥാന പ്രമാണങ്ങളെ പുണർന്ന് നിലയുറപ്പിച്ചു നിന്നത് ബ്രിട്ടീഷ് സേനക്കു പോലും ആശ്ചര്യത്തോടെ നോക്കി നിൽക്കേണ്ടി വന്നു. ഒടുവിൽ വൻ സ്ഫോടനത്തോടെ ജിയോ കാണ്ടേ ഓറിയന്റിനോടൊപ്പം പൊട്ടിച്ചിതറി. ശത്രുപക്ഷത്തെപ്പോലും അമ്പരപ്പിച്ച ധീരനായ കാസാബിയൻകായുടെ കഥ ഇന്നും അനശ്വരമായി നിലനിൽക്കുന്നു. ഓടി രക്ഷപ്പെട്ടവരുടെ കഥ ആരെങ്കിലും ഓർക്കുമോ? പൊട്ടിത്തെറിപ്പും, വിനാശവുമായ ഭാവിയെപ്പറ്റി ശങ്കയില്ലാതെ, ആത്മാർത്ഥതയും, സമർപ്പണവുമുള്ള നല്ല മനസ്സുകൾ എന്നും നിലനിൽക്കും. ജനിച്ചു വീണ വിശ്വാസം: നാം ഏറെ ഇഷ്ടപ്പെടുന്ന സാഹചര്യത്തിലോ, മതത്തിലോ, നിറത്തിലോ, രാജ്യത്തേയോ അല്ലായിരിക്കാം നാം പിറന്നു വീഴുന്നത്. ഒപ്പം കൂടാൻ കൂട്ടിയ ഘടകങ്ങളാണ് നമ്മെ, നമ്മുടെ ശരികളിലേക്കു വിളക്കിച്ചേർക്കുന്നത് പിന്നെ പുറത്തുചാടാനാവാത്ത അന്ധതയിൽ നാം മറ്റുള്ളവയൊന്നും ഉൾകൊള്ളാനോ, അംഗീകരിക്കാനോ തയ്യാറായില്ല. അതി ജീവനത്തിന്റെ സാഹചര്യങ്ങൾ നമ്മെ എവിടേക്കൊക്കൊയോ കൊണ്ടു പോയിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ ചൂണ്ടു വിരലിൽ നാം ആരെല്ലാമോ ആയിത്തീരുന്നു. ചെറുത്തു നിൽപ്പിനായി നാം സംഘം ചേരുന്നു, അങ്ങനെ സംഘത്തിന്റെ പൊതു അറിവിലും, സംസ്കാരത്തിലും നാം നമ്മെ അറിയാതെ നഷ്ടപ്പെടുന്നു. ആരാണുഫാസിസ്റ്റ്? ഇന്ന് ഏറ്റവും കൂടുതൽ പരസ്പരം ചാർത്തുന്ന പദമാണിത് വർഗ്ഗീയ വാദികൾ, അവരും ഒരു കൂട്ടമാണ്. ഈ കൂട്ടം തീവ്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഈ കൂട്ടത്തിന്റെ ചിന്തകൾ മാത്രം ശരിയെന്നും എതിരുകളെ ഏതു വിധേനയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുക എന്നത് ധർമ്മം എന്നിവർ കരുതുന്നു. അതിനു സർഗ്ഗവാസനകളും ഉപയോഗിക്കുക, അങ്ങനെ അറിയാതെ ഉള്ളിലെ ഫാസിസ്റ്റിനു രൂപവും ഭാവവും കൈവരുന്നു. എന്താണ് ഒരു പൊതുസമൂഹത്തിന്റെ മാനസിക അവസ്ഥ? സാമൂഹിക മനസായി എന്നതിനു എന്തെങ്കിലും അർത്ഥം ഉണ്ടോ എന്നറിയില്ല. ബീഫുകഴിച്ചു എന്ന കുറ്റത്തിനു ഒരു വയോധികനെ അടിച്ചു കൊല്ലാനുള്ള മാനസിക അവസ്ഥ! അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപ് മുസ്ലീങ്ങൾ അമേരിക്കയിൽ വരുന്നതു നിയമപരമായി തടയണം എന്ന് പറഞ്ഞപ്പോൾ മനസ്സുകൊണ്ടു സന്തോഷിച്ച സമൂഹം, ഇവർക്കു മുഖമില്ല പൊലീസുകാർ, കള്ളന്മാർ, സൈനീകർ, പുരോഹിതന്മാർ, പൊതുജനം, നാട്ടുകാർ, കൂട്ടുകാർ, ഉറുമ്പുകൾ ഇങ്ങനെ ഒരേ പ്രവർത്തന ശൈലിയുള്ള വിവിധ കൂട്ടങ്ങൾ ഇവർക്ക് പൊതുവായ മനസായി എങ്ങനെയാണു രൂപപ്പെടുന്നത്? ഒരു നിശ്ചിത കാലയളവിലുള്ള ഹിത പരിശോധനകൾ, വിലയിരുത്തലുകൾ ഒരു പൊതുനിലപാടുകൾ രൂപപ്പെടാനുള്ള നിർണ്ണായകമായ കൈവഴികളാണ്. ജനാധിപത്യത്തിലും സിവിൽ നടപടിക്രമങ്ങളിലും ഇത്തരം മാറ്റങ്ങൾ മുറയ്ക്കു നടക്കുന്നുണ്ടല്ലോ. എന്നാൽ യാതൊരു മാറ്റവും പാടില്ലാത്ത എന്ന അവിതർക്കിതമായ മത-ജാത-വർഗ്ഗ കൂട്ടങ്ങളെയാണ് ചോദ്യം ചെയ്യേണ്ടത്. പരിഷ്കൃതമായ സാമൂഹിക മുന്നേറ്റത്തിൽ, നാം അനുവർത്തിച്ചു പോകേണ്ട മൂല്ല്യങ്ങളുടെ നിർവ്വചനം അറിയാതെ മാറിമറിയുന്നു. അടിസ്ഥാന വിശ്വാസങ്ങൾക്കും, ഉൾകാഴ്ചകൾക്കും പ്രകടമായ വൈരുദ്ധ്യങ്ങൾ! ' നിങ്ങളറിയുക, നിങ്ങളറിയുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' എന്ന കടമനിട്ട വരികൾ അനശ്വരമായി നിൽക്കുന്നു. നിർണ്ണായകം എന്ന ചലച്ചിത്രത്തിന്റെ അവസാന ഭാഗത്ത് പൊതുസമൂഹത്തിനു വേണ്ടി നീതിപീഠത്തിനു മുമ്പിൽ വാദിക്കുന്ന ഒരു സാധാരണ പൗരനെ നെടുമുടി വേണു അനശ്വരനാക്കുന്നു. 'മൗനം ചിലപ്പോഴെങ്കിലും പ്രതിഷേധിക്കാൻ ഭയപ്പെടുന്നവരുടെ പ്രതിഷേധമാണ്' പരിമിതമായ സാഹചര്യങ്ങളിൽ കൂട്ടങ്ങളിൽ നിന്നും, സംഘങ്ങളിൽ നിന്നും വേറിട്ടു ചിന്തിക്കാൻ നമുക്കാകട്ടെ! അത്തരം ചിന്തിക്കുന്ന മൗനം പടർന്നു കയറട്ടെ!

സമ്മര് ഇന് ന്യൂയോര്ക്ക് ക്രിസ്മസ് (വാല്ക്കണ്ണാടി- കോരസണ്)

സമ്മര് ഇന് ന്യൂയോര്ക്ക് ക്രിസ്മസ് (വാല്ക്കണ്ണാടി- കോരസണ്) അമേരിക്കയിലെ നാണഷല് ഫെതര് ഫോര്കാസ്റ്റിംഗിന്റെ റിക്കാര്ഡുകള് തിരുത്തി, ന്യൂയോര്ക്കിലെ കാലാവസ്ഥ ചൂടായി തന്നെ നില്ക്കുന്നു. ഡിസംബറിലെ അതിശൈത്യവും, മഞ്ഞുംമാറിന്ന അസാധാരണമായ ദിവസങ്ങള് ജനങ്ങളെ ബീച്ചുകളിലേക്കും പാര്ക്കുകളിലേക്കും കൊണ്ടെത്തിച്ചു. ആഗോളതാപനിലയെപ്പറ്റി ആശങ്കാകരമായി നടന്ന പാരീസ് ഉച്ചകോടിയില് എന്തു തീരുമാനം എടുത്താലും, വിട്ടുപോകാന് മടിച്ചുനില്ക്കുന്ന ചൂട് ന്യൂയോര്ക്കിലെ കാലാവസ്ഥയില് മാത്രമല്ല, രാഷ്ട്രീയത്തിലും നിറഞ്ഞുനില്ക്കുകയാണ്. പാരീസില് നടന്ന ഉച്ചകോടിയില് ഇന്ത്യ ഉയര്ത്തിയ "കാര്ബണ് സ്പേസ്' എന്ന പുതുവാക്യം, അതായത് അവികസിത രാജ്യങ്ങള് കുറച്ചുകാലംകൂടി അന്തരീക്ഷം മലിനീകരിക്കാനുള്ള അവകാശം, ചര്ച്ചകളെ പിടിച്ചുനിര്ത്തിയില്ലെങ്കില്, ന്യൂയോര്ക്ക് രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖരായ 3 പേരില് രണ്ടുപേരേയും ജയിലിലടച്ച്, അഴിമതി കുട്ടകത്തിനു മുകളില് കയറിയിരിക്കുന്നതും, ഇന്ത്യന് വംശജനായ, യു.എസ് അറ്റോര്ണിയായ പ്രീത് ബറാറയാണ്. പതിറ്റാണ്ടുകളായി ന്യൂയോര്ക്ക് രാഷ്ട്രീയത്തിലെ മുടിചൂടാമന്നരായി നിറഞ്ഞു നിന്നിന്ന സ്റ്റേറ്റ് അസംബ്ലി (നിയമസഭ) സ്പീക്കര് ഷെല്ഡന് സില്വറും, സ്റ്റേറ്റ് സെനറ്റിന്റെ ഭരണകക്ഷി നേതാവുമായിരുന്ന ഡീന് സ്കെലോസ് എന്നിവരെയാണ് അഴിമതിക്കുറ്റത്തിനു പ്രീത് ബറാറ അകത്താക്കിയത്. നിയമങ്ങള് അനുകൂലമായി വളച്ചൊടിച്ച് സംസ്ഥാനത്തിന്റെ സഹായധന വിതരണം സ്വകാര്യ കമ്പനികളിലേക്ക് എത്തിക്കുകയും, നിയമോപദേശം എന്നപേരില് ധനമാര്ജ്ജിക്കുകയും ചെയ്തു എന്നതാണ്. നവംബര് 30-ന്, അസംബ്ലി സ്പീക്കറായിരുന്ന ഷെല്ഡന് ശിക്ഷിക്കാനായി 11 ദിവസങ്ങള്ക്കുശേഷം കൈക്കൂലി, ഗൂഢാലോചന, പണാപഹരണം, സ്വജനപക്ഷപാതം എന്നീ തെളിവുകളുടെ പേരില് സെനറ്റ് ഭരണകക്ഷി നേതാവായിരുന്ന ഡീന് സ്കെലോസിനേയും ശിക്ഷിച്ചു. അഴിമതി ആരോപണങ്ങള് ഇവിടെ മീഡിയ ശ്രദ്ധിക്കുന്നത് അന്വേഷണത്തിന്റെ അവസാനഘട്ടത്തില് മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില് നമ്മുടെ അഴിമതി ആരോപണങ്ങള് ചാനലുകള് ചര്ച്ച ചെയ്ത്, അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കുന്നു എന്നു മനസിലാക്കണം. അതുകൊണ്ടുതന്നെ അഴിമതി എന്നത് ദിവസവും കേട്ടു മടുത്ത ജനം അതിനെ വാര്ത്തയായി ശ്രദ്ധിക്കാറുമില്ല. ഒന്നും തെളിയിക്കപ്പെടാറുമില്ല. അഥവാ തെളിഞ്ഞാലും വീണ്ടും പുതിയതുമായി പഴയ ആളുകള് പണി തുടങ്ങിയിരിക്കും. 1968¬-ല് പഞ്ചാ¬ബിലെ ഫിറോ¬സ്പൂ¬രില് സിക്ക്- ഹിന്ദു ദമ്പ¬തി¬കള്ക്കു പിറന്ന പ്രീത് ബറാറ, അമേ¬രി¬ക്ക¬യില് ന്യൂജേ¬ഴ്സി¬യി¬ലാണ് വളര്ന്ന¬ത്. ഹാര്വാര്ഡ് യൂണി¬വേ-ഴ്സി¬റ്റി¬യില് നിന്നും 1990¬-ല് അഭി¬ഭാ¬ഷ¬ക¬നായി ന്യൂയോര്ക്കിനെ വിറ¬പ്പി¬ച്ച, ഗാംബീനോ, കൊള¬മ്പി¬യ, ഏഷ്യന് തുടങ്ങി വിവിധ മാഫിയാ പ്രസ്ഥാ¬ന¬ങ്ങളെ അടി-മുടി ഇല്ലാ¬താക്കി പ്രീത് ബറാ¬റ. ഫെഡ¬റല് സംവി¬ധാ¬ന¬ത്തില് യു.¬എസ് അറ്റോര്ണി എന്നത് മഹ¬ത്തായ ദൗത്യ¬മാ¬ണെന്നു ഇപ്പോള് അമേ¬രി¬ക്ക¬ക്കാര്ക്ക് മന¬സി¬ലാ¬യി¬ത്തു-ട¬ങ്ങി. വാള്സ്ട്രീ¬റ്റിലെ വമ്പന് സ്രാവു¬ക¬ളാ¬യി¬രുന്ന രാജ് രത്നാ¬ഗ¬രണ്, ഗോള്ഡന് സാക്സ് ഡയ¬റ¬ക്ടര് രാജാത് ഗുപ്ത, ഇന്ത്യന് നയ¬ത¬ന്ത്രജ്ഞ ദേവ¬യാനി ഖോബ്ര¬ഗാഡേ തുടങ്ങി പല¬രേയും നൂറു¬ശ¬ത¬മാനം ഉറ¬പ്പോടെ, വ്യക്ത¬ത¬യോടെ അഴി¬യെ¬ണ്ണി¬ച്ച¬പ്പോള് പ്രീതിന് ഇന്ത്യന് വംശ¬ജ¬രോട് യാതൊരു സഹ¬താ¬പ¬വു¬മില്ല എന്ന് മീഡിയ ഘോഷി¬ച്ചി¬രു¬ന്നു. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേ¬രി¬ക്ക, ടൊയോട്ട കമ്പനി തുടങ്ങി വമ്പന് കോര്പ-റേ¬റ്റ¬ക¬ളേയും നിയ¬മ¬ത്തിനു മുന്നില് മുട്ടു¬കു¬ത്തി¬ക്കാന് പ്രീത് ബറാ¬റേയ്ക്ക് സാദ്ധ്യ-മാ¬യി. യാതൊരു പ¬ഴു¬തു¬കളും അവ¬ശേ¬ഷി¬പ്പി¬ക്കാ¬തെ¬യാണ് കേസു¬കള് കോട¬തി-യില് അവ¬ത¬രി¬പ്പി¬ക്കു¬ന്ന¬തും, അത് ഇത്രയും വിശാ¬ല¬മായ വിഷ¬യ¬ങ്ങള് ചുരു¬ങ്ങിയ മാസ¬ങ്ങള്ക്കു¬ള്ളില് തന്നെ എന്നതും രാജ്യം മുഴു¬വന് ശ്രദ്ധി¬ക്കു¬ന്നു¬ണ്ട്. ഇവര്ഷം തന്നെ "The Pride of America' എന്ന ബഹു¬മതി അദ്ദേ¬ഹ¬ത്തിന് രാജ്യം സമ്മാ¬നി¬ച്ചു. ബര്ഗര് കഴി¬ക്കു¬ന്ന¬തിനു മുമ്പേ ബിരി¬യാണി കഴി¬ക്കു¬ക¬യും, ബേസ് ബോളിനു മുമ്പേ ക്രിക്കറ്റും മറ്റും കളി¬ച്ചു¬വ¬ളര്ന്ന, ഇന്ത്യന് പാര¬മ്പ¬ര്യ¬ത്തില് അഭി-മാ¬നി¬ക്കുന്ന പ്രീത് ബറാറ അമേ¬രി¬ക്ക¬യുടെ സ്വാത¬ന്ത്ര്യ¬ത്തി¬ലും, അമേ¬രി-ക്കന് സ്വപ്ന¬ത്തിലും വിശ്വ¬സി¬ക്കു¬ന്നു. അമേ¬രി¬ക്കന് സ്വപ്നം ഞാന് കണ്ടു, അതില് ജീവി¬ച്ചു, അതില് നിന്നും ഒരി¬ക്കലും ഉണ¬ര¬രുതേ എന്നു ആഗ്ര¬ഹി¬ക്കു¬ന്നു. മഹാ¬നായ ഒരു കുടി¬യേ¬റ്റ¬ക്കാ¬ര¬നായി അറി¬യ¬പ്പെ¬ടാനും ആഗ്ര¬ഹി¬ക്കു¬ന്നു.

Thursday, December 3, 2015

മണിയും, മാണിയും പിന്നെ ചില്ലറ മാണിക്ക കാര്യങ്ങളും

അഗ്നിശുദ്ധി വരുത്തി കെ. എം. മാണിസാർ കേരള രാഷ്ടീയത്തിൽ സജ്ജീവമായി തിരിച്ചെത്തും എന്നാണ് പാലeക്കാരുടെ വമ്പൻ സ്വീകരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അദ്ദേഹം തിരികെ എത്തുകതന്നെ വേണം, അതാണു സമീപകാല കേരള രാഷ്ടീയ ചരിത്രം പഠിപ്പിച്ചു തന്ന പാഠം; ആരും മൂക്ക് വെട്ടിയിട്ടില്ലല്ലോ. പിന്നെ, ആരോ'പണ'ങ്ങൾ! അതിന് ഒട്ടനവധി മുഷിഞ്ഞ കൂടിച്ചേരുവകൾ നടന്നതിനാൽ, കൊടുത്തവരും, വാങ്ങിയവരും, കേട്ടവരും, വായിച്ചവരും എല്ലാം നാറുമെന്നതിനാൽ, ആകെ ഒരു നാറ്റക്കേസാണ്. അത് മൂടി തുറക്കാതെ അടുത്തുതന്നെ കിടക്കട്ടെ! നാടകീയമായി ലഡു പൊട്ടിച്ച് ആഘോഷിച്ച കേരള ബഡ്ജറ്റും, സ്പീക്കറുടെ കസേരയുടെ പതനവും ആരും മറക്കനായിക്കഴിഞ്ഞിട്ടില്ല. ഒരു കാരുണ്യവും അർഹിക്കാതെയാണ് കേരള സർക്കാരിന്റെ ധനകാര്യം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് നിഷ്പക്ഷ കക്ഷികൾ വിലയിരുത്തുമ്പോൾ, തന്റെ നരച്ച താടി ചൊറിഞ്ഞ്, നിറപ്പകിട്ടാർന്ന ജുബ്ബ വലിച്ചുപിടിച്ചു മുന്മന്ത്രി ഡോ തോമസ് ഐസക്ക് പറയുന്നു, താൻ തുടങ്ങിയ സാമ്പത്തിക ഭദ്രത മുഴുവൻ കൈവിട്ടു എന്ന്. സർവ്വകാല റിക്കാർഡുകളും തിരുത്തി പാലായുടെ സ്വന്തം മാണിക്യം ശൂന്യകാശത്തു നിന്നും പറന്നിറങ്ങി വായിച്ചവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റുപ്രകാരം കേരളത്തിലെ ഓരോ പൗരനും 40,575 (Indian Express, 24th July, 2015, based on Acconts General's Office) രൂപ കടക്കാരനാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം 65,000 കോടിയിലധികം കടം വാങ്ങി, അതിൽ മൂവായിരത്തോളം കോടി എഴുതി തള്ളി; 5000 കോടിയിലധികം തുക പിരിച്ചെടുക്കാനുമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 1,35,000 കോടിയോളമുണ്ട്, അത് ആഭ്യന്തര ഉൽപാദനത്തിന്റെ 29 ശതമാനമോളമാണ് താനും. ഉൽപാദന ത്വര തീരെയില്ലാതെ, ഉപഭോഗ സംസ്കാരത്തിൽ മാത്രം ജീവിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങൾ, അവരുടെ വിഭവ സമാഹരണത്തിലെ അശാസ്ത്രീയത കൂടുതൽ കടം വാങ്ങാൻ പ്രേരിപ്പിക്കും. വിദേശത്തുനിന്നും അയച്ചു തരുന്ന പണത്തെ ആസ്പദമാക്കി മോടി കൂട്ടിയ ജീവിത നിലവാരത്തിനനുസരിച്ച് കമ്പോളത്തെ തുറന്നു കൊടുക്കുവാനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ തയ്യാറായേ പറ്റുകയുള്ളു. ഇത് പരമാർത്ഥമായ സത്യമാണെങ്കിലും പിരിച്ചെടുക്കാനാവാത്ത നികുതി ആദായവും ദീർഘ വീക്ഷണമില്ലാത്ത, ചിട്ടയില്ലാത്ത വികസനവും സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നത് ഒരു കടുത്ത വൈതരണീയിലേക്കാണ്. പരിഷ്കൃത സംസ്കാരത്തിലേക്ക് പാദമൂന്നുന്ന കേരളത്തിന് അപമാനകരമായ അഴിമതി- കോഴക്കേസുകളും ലൈംഗിക അപവാദങ്ങളും, രാഷ്ടീയ പൊള്ളത്തരങ്ങളും ഹർത്താലുകളും, ഗുണ്ടായിസവും അപക്വമായ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉപോൽപ്പന്നമാണ്. സാമ്പത്തിക വളർച്ചയിൽ ലോകത്താകമാനം അത്ഭുതം സമ്മാനിച്ച 'കേരള മോഡൽ' എന്ന വികസന ചക്രം വന്നു എത്തിയിരിക്കുന്നത് മാണീയിസത്തിന്റെ പുത്തൻ അദ്ധ്യായത്തിലാണ്. മുതൽ മുടക്കാൻ ധൈര്യമില്ലാത്ത സ്ഥിതിയായതിനാൽ വീടിനും, കാറിനും, സൽക്കാരത്തിനും, ആഘോഷങ്ങൾക്കുമായി ജനം പണം ചിലവഴിക്കാൻ തയ്യാറാവുന്നു. ധൈര്യമായി മുതൽ പിടിക്കുന്ന മറ്റൊരു വിഭാഗം ജാതി-മത കേന്ദ്രീകൃതമായ സംഘടനകളും പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെപ്പോലെ സമ്പത്തു കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള മത സംവിധാനങ്ങൾ ലോകത്ത് വേറൊരിടത്തും കാണുകയില്ല. ഇവക്കെല്ലാം ഒരു കോർപറേറ്റു മുഖം ഉള്ളതിനാൽ, കരുണയോ കരുതലോ, നന്മയോ ഒന്നും ഈ സംവിധാനങ്ങളിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ടി വരില്ല. പത്തുലക്ഷം മാത്രം ജനസംഖ്യയുള്ള കേരളത്തിന്റെ നാലിലൊന്നു മാത്രം വിസ്തൃതിയുള്ള സൈപ്രസ് 100 ശതമാനം സാക്ഷരതയും, 79 വയസ്സു ശരാശരി ആയുർ ദൈർഘ്യവും, 25,000 ഡോളർ പ്രതിശീർഷ വരുമാനവും 2012- ൽ രേഖപ്പെടുത്തിയിരുന്നു. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായപ്പോഴും, കടം വാങ്ങിയ സർക്കാരും അച്ചടക്കമില്ലാത്ത ബാങ്കിംഗും രാജ്യത്തെ ആകെ കുഴപ്പത്തിലാക്കി. പല സർക്കാർ, പൊതുസംവിധാനങ്ങളും ഇനിയും യൂറോപ്യൻ സെൻട്രൽ ബാങ്കും അന്തർ ദേശീയ നാണ്യനിധിയും പറയുന്ന പ്രകാരം പ്രവർത്തിപ്പിക്കേണ്ട ഗതികേടിലാണിപ്പോൾ. ഈ ഗതികേടുകളിൽ നിന്നും പാഠം ഉൾകൊണ്ടു കൊണ്ട് കേരളവും 'അതിവേഗം - ബഹുദൂരം' പദ്ധതികൾ ഒരു വീണ്ടു വിചാരത്തിന് വയ്ക്കുന്നത് നല്ലതാണ്. ആഭ്യന്തര വരുമാന ശ്രോതസ് കണ്ടു പിടിക്കാനാവാതെ, കടം വാങ്ങിയും വിദേശ മുതൽ മുടക്ക് പ്രതീക്ഷിച്ചും ബഹുദൂരം നമുക്കു സഞ്ചരിക്കാനാവില്ല. മത സംഘടനകൾ, പൊതുനന്മയ്ക്കുതുകുന്ന പദ്ധതികൾ, ലാഭം പ്രതീക്ഷിക്കാത്ത സംരഭങ്ങൾ ഇവക്കു മാത്രം അനുമതി നൽകുകയും, ആദായം ഉണ്ടാക്കുന്ന പദ്ധതികളിൽ നിന്നും നികുതി ഈടാക്കുകയും വേണം. ഭക്ത സംഘടനകൾ കോർപറേറ്റു സംഘടനകളെ പോലെ പ്രവർത്തിക്കാതിരിക്കാനുള്ള നിയമ നടപടികൾ കൊണ്ടു വരേണ്ടതുണ്ട്. പകരം വ്യക്തിഗതമായ മുതൽ മുടക്കിനെ പ്രോത്സാഹിപ്പിക്കുകയും, നികുതിയിളവുകൾ നൽകുകയുമാണ് വേണ്ടത്. അതിനു കക്ഷി ഭേദമെന്യേ പൊതു നന്മക്കായി ചിന്തിക്കുന്ന ഒരു ചർച്ചാവേദി ഉണ്ടാവേണ്ടിയിരിക്കുന്നു. കേരളം എന്താണ് ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കുന്നു എന്ന അടിസ്ഥാന ചോദ്യം ചോദിക്കുവാനുള്ള ശേഷിയും, ഇശ്ചാശക്തിയുമാണ് ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

Wednesday, December 2, 2015

Friday, November 13, 2015

കേരളം- ചെകുത്താന്റെ സ്വന്തം നാടോ?

'കേരളത്തിനൊപ്പം ഇത്രയും പുണ്യസ്ഥലങ്ങളുള്ള സ്ഥലത്തുനിന്ന് എന്തിനാണ് കേരളിയർ വിശുദ്ധ നാടുകൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം സ്ഥലമായതിനാൽ ഇത്തരം ഒരു വീക്ഷണത്തിൽ കേരളത്തെ കാണാനാവില്ല. എത്രയധികം ക്ഷേത്രങ്ങൾ, പള്ളികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, കബറിടങ്ങൾ, പൂരങ്ങൾ, പൊങ്കാലകൾ, ഉത്സവങ്ങൾ, പദയാത്രകർ, കുരിശുകൾ, ധ്യാനകേന്ദ്രങ്ങൾ.... എപ്പോഴും എവിടെ നിന്നും ഉയരുന്ന ഭക്തിഗീതങ്ങൾ, കീർത്തനങ്ങൾ, മണിയടികൾ, സർവ്വം ദൈവമയം'. തീർത്ഥാടകനായി കേരളത്തിൽ പോയി വന്ന ഒരു വൈദികൻ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.
കേരളത്തിന്റെ പുണ്യമുഖം തിരിച്ചറിയാൻ വൈകയതിൽ അദ്ദേഹത്തിനു ഖേദം. ഏതോ ട്രാവൽ പൊമോഷനിങ്ങിൽ കടന്നു വന്നതാണെങ്കിലും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തല വാചകം കേരളത്തിന്റെ വ്യാപാര മുദ്രയായി മാറിക്കഴിഞ്ഞു.
അദ്വൈത സിദ്ധാന്തം പറഞ്ഞുതന്ന ശ്രീ ശങ്കരനും, ഏകമതം മനുഷ്യനെന്നു ചിന്തിപ്പിച്ച ശ്രീനാരണായ ഗുരുവും, ചട്ടമ്പിസ്വാമികളും പിറന്നനാട്! തോമസ് അപ്പോസ്ഥലനും യഹൂദന്മാരും, അറബികളും, പാശ്ചാത്യരും മത്സരിച്ചുകയറിപ്പറ്റിയ ഭൂമി. എന്തിന് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ നമ്മുടെ കൊച്ചു കേരളത്തിന്റെ കായലോരങ്ങളെപ്പറ്റി പ്രകീർത്തിച്ചപ്പോൾ കോരിത്തരിക്കാത്ത എത്ര മലയാളികളുണ്ട്?
പക്ഷെ കുറെക്കാലമായി ഈ പണ്യഭൂമിയിൽ നിന്ന് ദൈവങ്ങൾ ജീവനും കൊണ്ട് ഓടി, പാതാളവാസികൾ കയറിപ്പറ്റി വാഴ്ച നടത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്തൊക്കെ നന്മകൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഒന്നും നന്നാകാത്ത അവസ്ഥ! നന്നാകാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന വാശിയിലാണ് സമൂഹം. ഇത്രയും ഭീരുക്കളും, തൻകാര്യക്കാരും അവസരവാദികളും, കാപട്യമുള്ളവരും, അഴിമതിക്കാരും, ചൂഷകരും, അക്രമികളും അലസരും വാഴുന്ന ഭൂമി ലോകത്തിൽ വേറെ എവിടെയും കാണില്ല എന്നു തോന്നും ചില ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോൾ.
നാലു പതിറ്റാണ്ടിലേറെ വിദേശവാസത്തിനു ശേഷം സ്വന്തം മണ്ണിലേയ്ക്ക് കുറച്ചുനാൾ ജീവിക്കണമെന്ന മോഹവുമായി ഒരു അമേരിക്കൻ മലയാളി തയ്യാറെടുത്തു. കുട്ടികൾ ഒക്കെ ഒരു നിലയിലായി, വലിയ ബാധ്യതകളും ഇല്ല, നാട്ടിൽ തന്റെ സ്ഥലത്ത് വീടു പണിതു തീർന്നു കിടക്കുകയാണ്. ഭാര്യ ആദ്യം നാട്ടിലെത്തി ക്രമീകരണങ്ങൾ ഒക്കെ ചെയ്തതിന് ശേഷം താൻ വിരമിക്കാം എന്ന തീരുമാനം. അതിരാവിലെ ഭാര്യയുടെ നാട്ടിൽ നിന്നുള്ള ഫോൺ! നിലവിളിയാണ് കേൾക്കുന്നത്. എന്ത് സംഭവിച്ചു എന്നു ചോദിച്ചിട്ടും പൊട്ടിക്കരച്ചിൽ മാത്രം. കരം അടയ്ക്കാൻ ചെന്നപ്പോൾ അവർ കരം എടുക്കുന്നില്ല. സ്ഥലം നമ്മുടെ പേരിലല്ല, വീടും നമ്മുടെ പേരിലല്ല - എന്നൊക്കെപ്പറയുന്നു. അടുത്ത ഫ്ലൈറ്റിൽ യറി നാട്ടിൽ എത്തി. സ്ഥിരമായി കരം അടയ്ക്കാൻ ഏൽപ്പിച്ച സ്വന്തം അനന്തിരവൻ അതു അവന്റെ പേരിലാക്കി മാറ്റിയിരിക്കുന്നു. ആരോടും ചോദിച്ചിട്ടും ആരും വ്യക്തമല്ലാത്ത ജാഗരണങ്ങൾ മൊഴിയുന്നു. എന്തു ചെയ്യണം? ഒന്നും അറിയില്ല. വീട്ടിൽ കടക്കുവാൻ പോലും അനന്തിരവൻ സമ്മതിക്കുന്നില്ല. കയറാവുന്ന ഓഫീസുകൾ മുഴുവൻ കയറി. കാണാവുന്ന നേതാക്കളെ ഒക്കെ കണ്ടു, ആഴ്ചകൾ മാസങ്ങളായി. പിന്നീട് തിരുവനന്തപുരം ഓഫീസുകൾ കയറിയിറങ്ങി കാര്യങ്ങൾ ഒരു വിധം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തന്റെ അനുഭവം ആർക്കും ഉണ്ടാവരുതെന്ന ആഗ്രഹത്തിൽ ഒരു സംഘടന തന്നെ അദ്ദേഹം രൂപപ്പെടുത്തി. താൻ കടന്നു പോയ വഴിയിൽ തന്നെ സഹായിച്ചവരെ എല്ലാം കൂട്ടി ഒരു പരസ്പരം സഹായ സംഘടന; സുഹൃത്തുക്കളെയും താല്പര്യമുള്ളവരെയും കൂട്ടി വിശദീകരിച്ചു - പ്രസ്ഥാനം സങ്കീർണ്ണമായി മുന്നോട്ട്. പിന്നെയാണ് കേട്ടത്, ചില വിദേശ മലയാളി നേതാക്കൾ ഇടപെട്ട് സംഘടന പൊട്ടിച്ചു എന്ന്.
അല്പം വൈകി രാത്രിയിൽ ഒരു ബന്ധുവിന്റെ ഫോൺകോൾ, സംസാരത്തിലെ പരിഭ്രമം ആകെ ആശങ്കയുണ്ടാക്കി. നാട്ടിൽ രാഷ്ട്രീയ നേതാക്കളെ പരിചയമുണ്ടോ എന്നു അന്വേഷിക്കയാണ്, അദ്ദേഹത്തിന്റെ അനന്തിരവൾ നാട്ടിൽ കുട്ടികളുമായി തനിയെ താമസിക്കുന്നു, ഭർത്താവ് ഗൾഫിലാണ്. രാത്രിയിൽ വീടിനു മുകളിൽ ആരോ കല്ലെറിഞ്ഞു നിരന്തരം പ്രശ്നം ഉണ്ടാക്കുന്നു. സ്ഥലത്തെ പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രയോജനം കാണാൻ മറ്റു വഴികൾ തേടുകയാണ്. 'ചാത്തനേറു കണ്ടുപിടിക്കാനുള്ള പരിശീലനം നേടിയ പൊലീസുകാർ കേരളത്തിൽ ഇല്ലത്രേ! മറ്റൊരു വീട്ടിൽ വയോധികയായ അമ്മയും വാല്യക്കാരിയും മാത്രം, മക്കൾ ഒക്കെ വിദേശത്ത്, മണി പത്താകുമ്പോൾ ആരോ ഫോൺ വിളിച്ചുണർത്തും, കുറെ സംസാരിച്ചതിന് ശേഷം തെറിയഭിഷേകം! ശല്യം കൂടിയപ്പോൾ കോളർ ഐഡി വച്ച് ഫോൺ നമ്പർ കണ്ടുപിടിച്ചു. സ്ഥലം പൊലീസിൽ പരാതിപ്പെട്ടു. ഇടവേളയ്ക്കുശേഷം വീണ്ടും തെറിയഭിഷേകം, സ്ഥലത്തെ നേതാക്കളും പത്രക്കാരുമായി ബന്ധപ്പെട്ടു. കൂടാതെ പൊലീസ് സൂപ്രണ്ട്, സ്ഥലം എം എൽ എ തുടങ്ങിയവരുമായി പരാതി പ്രശ്നം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് കണ്ട് സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടു. വിഷമിക്കണ്ട കൈകാര്യം ചെയ്യാമെന്ന ആശ്വാസ വചനങ്ങൾ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യദർശി, മുഖ്യമന്ത്രിയുമായി നേരിട്ട്, സൈബർ സെൽ - ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ എന്നു തുടങ്ങി കാണപ്പെട്ട, അറിയപ്പെട്ട എല്ലാ സംവിധാനങ്ങളുമായി നിരന്തരം പരാതിയും അന്വേഷണവും - അപ്പോഴും തെറിയഭിഷേകം തുടർന്നുകൊണ്ടേിയരുന്നു. അവസാനം അമ്മ തോറ്റു. താൻ ഏറ്റവും സ്നേഹിച്ചു വിശ്വസിക്കുന്ന ഫോൺ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിച്ചു. ഇനിയും നിന്റെ ആവശ്യമില്ല എന്നലറിയത്രേ. വിധവയും വയോധികരുമായവർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത സംവിധാനങ്ങൾ എന്തു പേരിലാണ് അറിയപ്പെടേണ്ടത്?
മറ്റൊരു സുഹൃത്ത് താൻ പ്രിയങ്കരമായി കാത്തുപരിപാലിച്ച പിതൃഭൂമിയിൽ അത്യാടംഭരമായ ഒരു ഭവനം നിർമ്മിച്ചു. അതിന്റെ പാലുകാച്ചു കർമ്മത്തിന് മെത്രാപ്പൊലീത്ത, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, മന്ത്രി തുടങ്ങി സമൂഹത്തിൽ ഉന്നതരുടെ ഒരു കൂട്ടം അതിഥികൾ. വൈകുന്നേരമായതിനാൽ കറന്റ്കട്ട് പ്രതീക്ഷിച്ച് ഒരു ജനറേറ്റർ വാങ്ങിച്ചിരുന്നു. കർമ്മം ആരംഭിച്ചപ്പോൾ തന്നെ, കൃത്യമായി കറന്റ് പോയി. ജനറേറ്റർ പ്രവർത്തിച്ചു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ആകെ ഒരു മിന്നൽ മാത്രം. അവസാനം ജനറേറ്റർ നിർത്തി മെഴുകുതിരി വെളിച്ചത്തിൽ അതിഥികളെ സ്വീകരിച്ചു. പിന്നീടാണ് അറിയുന്നത് പുതിയ ജനറേറ്ററിന്റെ പണം വാങ്ങി ഏതോ റീഫർബിഷ്ടു ജനറേറ്ററാണ് കൊണ്ടു വച്ചിരിക്കുന്നത്. ഔദ്യോഗിക തലത്തിൽ അന്വേഷണം ഉത്തരവിട്ടു. കുറച്ചുനാൾ കഴിഞ്ഞ് സുഹൃത്തിനെ കണ്ടപ്പോൾ തിരക്കി, കാര്യങ്ങൾ എങ്ങനെ? ഔദ്യോഗിക തലത്തിൽ കുറെ ഫോൺകോൾ, വാഗ്ദാനങ്ങൾ, ഉത്തരവുകൾ, മാത്രം ഗതിയില്ലാതെ കൺസ്യൂമർ കോർട്ടിൽ കേസ് വച്ചു. പക്ഷേ പിന്നെ കേട്ടത് ജനറേറ്റർ കമ്പനി സുഹൃത്തിനെതിരെ കേസുകൊടുക്കുകയാണത്രേ.
മറ്റൊരു സുഹൃത്ത് ടൗണിൽ കുറച്ച് സ്ഥലം വിൽക്കാനായി ചുരുങ്ങിയ അവധിയിലെത്തി. കാര്യങ്ങൾ മുറപോലെ നടന്നു, പ്രമാണം എഴുതാനുള്ള ദിവസത്തിനുമുമ്പ് ഒന്നു രണ്ടു വണ്ടി ആൾക്കാർ രാത്രിയിൽ വീട്ടിൽ എത്തി. ഖദർദാരികളും സുമുഖന്മാരുമായ രാഷ്ട്രീയ നേതാക്കളെപ്പോലെയിരുന്നതിനാൽ വീട്ടിൽ കയറ്റി മാന്യമായി സംസാരിച്ചു തുടങ്ങി. പെട്ടന്ന് വന്നവരിൽ നിന്നു ഭീഷണി സ്വരം, സ്ഥലം വിൽക്കാൻ പാടില്ല, അവർ അറിയാതെ ഇതെന്തുകളി? സുഹൃത്ത് പുലിവാലുപിടിക്കാതെ പിറ്റെന്നു തന്നെ സ്ഥലം കാലിയാക്കി.
ഏതൊക്കെയോ ചില അനുഭവങ്ങൾ സുഹൃത്തുക്കൾ പങ്കുവച്ചതാണ്, ഇതിലും എത്രയോ ഭീകരമായ കഥകൾ പറയുവാനുണ്ടാകും? വിദേശ മലയാളികളുടെ പണം മാത്രമേ നാടിനാവശ്യമുള്ളു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ കേളീരംഗമായത് അറിയുന്ന നമുക്ക് ആത്മനൊമ്പരത്തോടെയെ ഈ പുണ്യഭൂമിയെ ഓർക്കുവാനാകൂ. എന്നെങ്കിലും ഒരു തരിച്ചുപോക്കിനായി വെറുതെ കിനാവു കാണുകയാണ്. ഒരു ഗ്രാമവും നമ്മെ കാത്തിരിക്കുന്നില്ല എന്ന സത്യം തിരിച്ചറിയുമ്പോൾ ഒരിറ്റു കണ്ണീർ........

കേരളത്തിന്റെ മാറുന്ന മുഖങ്ങള്

നിഹാരിക, 'അവള്ഒരു സുന്ദരി മലയാളിക്കുട്ടിതന്നെ, എത്രഭംഗിയായി അവള്മലയാളം പറയുന്നു.' നാട്ടില്പോയിട്ടു വന്ന സുഹൃത്തു പറയുകയാണ്‌. അദ്ദേഹം കോട്ടയത്തിനടുത്ത്നല്ല ഒരു വീടു വച്ചു വെറുതെ കിടന്നു അഴുക്കാക്കണ്ട എന്നു കരുതി ഒരു നേപ്പാളി കുടുംബത്തെ അവിടെ താമസിപ്പിച്ചിരിക്കയാണ്‌. വളരെ ഭംഗിയായും കൃത്യമായും അവര്വീടു സൂക്ഷിക്കുന്നു. അവരുടെ മകളാണ്നിഹാരികി, അവള്കോട്ടയത്തു തന്നെ സ്ക്കൂളില്പോകുന്നു, മലയാളിക്കുട്ടികളോടിഴപഴകി തനി മലയാളിയായി തന്നെ വളരുന്നു. അവരുടെ സ്ക്കൂളില്ബംഗാളിക്കുട്ടികളും ഉത്തര്പ്രദേശുകാരും ഉണ്ട്‌. സര്ക്കാര്സ്ക്കൂളുകളില്പല സിറ്റികളിലും, പത്തോളം അന്യസംസ്ഥാനത്തില്നിന്നുമുള്ള കുട്ടികള്ക്ലാസ്സുകളില്കാണാറുണ്ടെന്നു പറയപ്പെടുന്നു.കോന്നിയിലെ ഒരു ഉള്പ്രദേശത്ത് ഒരു സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷയില് സംബന്ധിക്കുവാന് പോകുകയായിരുന്നു. പത്രത്തില്നിന്നുള്ള വിവരം വച്ച് വഴി ചോദിച്ചു പോകുകയാണ്. വേനലവധിയായിരുന്നിട്ടും വഴയില് ആരെയും കാണുന്നില്ല. കുട്ടികള് ക്രിക്കറ്റും മറ്റും കളിച്ചു നടന്നതോര്ത്തു, അത്ഭുതം, ആരെയും വഴി ചോദിക്കാന് പോലും കാണാതെ കാര് മുമ്പോട്ടു പോയി. അല്പം കൂടി ചെന്നപ്പോള് ഒരാള് കൈലി മുണ്ട്മടക്കിക്കുത്തി ഒരു കുടയും പിടിച്ച് പോകുന്നു. വഴി ചോദിക്കാനായി അയാളോടു പത്രം കാട്ടി വഴി ചോദിച്ചു. അപ്പോഴാണ് കക്ഷിക്കു മലയാളം അറിയില്ല, ഏതോ ബീഹാറോ, ഒറിയക്കാരനോ ആണ്.
കേരളത്തില് പത്തു ലക്ഷത്തിലധികം അന്യ സംസ്ഥാനക്കാര് ജീവിക്കുന്നുണ്ട്. കൂടുതലും അസാം, ബംഗാള് എന്ന സ്ഥലത്തു നിന്ന്. ബീഹാര്, ജാര്ഖണ്ഡ്, ചത്തീസ്ഗര്ഹ്, ഒറിസ തുടങ്ങിയ സംസ്ഥാനക്കാരും ധാരാളമായുണ്ട്. ഇവര് കേരളത്തിന്റെ ജനസംഖ്യയുടെ മൂന്നു ശതമാനം വരും. പെരുമ്പാവൂരില് മലയാളികളെക്കാള് കൂടുതല് ബംഗാളികള് താമസിക്കുന്നു, എന്നു പറയുന്നത് അതിശയോക്തിയല്ല. കോഴിക്കോട് ഇവര് 8 ശതമാനത്തോളമായി. വര്ഷങ്ങളായി കുടുംബമായി താമസം തുടങ്ങിയവര്, ആധാര്കാര്ഡും, തിരിച്ചറിയല് കാര്ഡും ലഭിച്ചു തുടങ്ങി. വരുന്ന തിരഞ്ഞെടുപ്പുകളില് പല പ്രമുഖ കേന്ദ്രങ്ങളിലും ഇവര് നിര്ണ്ണായക ശക്തിയായി വരും. പരദേശിയായി മലയാളി യാത്ര തുടങ്ങിയിട്ട് കൊല്ലങ്ങളായി. ഇന്ത്യക്കു പുറത്തേക്കു കുടിയേറിയവര് കുറെക്കാലം ഗൃഹാതുരത്വവും പറഞ്ഞു പിതൃഭൂമിയും വീടും സൂക്ഷിച്ചു. അവരുടെ അനന്തര തലമുറക്ക് ഒരു തിരിച്ചു പോക്ക് സാധിക്കാത്തതിനാല് സ്വത്തുക്കള് സൂക്ഷിക്കാന് ബുദ്ധിമുട്ടുകയും, പ്രായം കൂടുന്നതിനനുസരിച്ച്, സ്ഥലം വിറ്റ് പണം കൊണ്ടുപോകാനുമുള്ള പ്രവണത കാണുന്നു. മാതാപിതാക്കള് മരിച്ചു കഴിഞ്ഞ്, കുറെ നാള് അനാഥമായിക്കിടന്ന പുരയിടവും വീടും വിറ്റ് ഏതെങ്കിലും സിറ്റിയില് ഫല്റ്റ് വാങ്ങി താമസമായി. പിന്നെ ഫല്റ്റും വെറുതെ കിടക്കുവാന് തുടങ്ങി. അതും വില്ക്കാനുള്ള മാനസീക അവസ്ഥയിലാണ് പ്രത്യേകിച്ചും അമേരിക്കന് യൂറോപ്യന് മലയാളികല്. ഒരു പക്ഷേ, അതിവിദൂരമല്ലാത്ത സമയത്ത് അന്യ സംസ്ഥാനത്തു നിന്നെത്തിയവര് സാമ്പത്തീകമായി മെച്ചപ്പെടുകയും വീടും സ്ഥലവും വാങ്ങി താമസിച്ചു തുടങ്ങുകയും ചെയ്യും. മലയാളിക്ക് മലയാളത്തോട് അത്ര ഭ്രാന്തമായ അഭിനിവേശമൊന്നും കാട്ടാത്തതിനാലും എവിടെ ചെന്നാലും അവിടെ വേരുകള് ഓടിക്കാന് കഴിയുന്നതിനാലും കിട്ടുന്ന വിലക്ക് പുരയിടവും വസ്തുക്കളും വില്ക്കാന് തയ്യാറാവുന്ന പലരേയും കാണാനിടയായി.
കേരളം എന്നും ലോകത്തിന് ഒരു അത്ഭുതം തന്നെയാണ്. അമേരിക്കയിലെ മെരിലാന്റിന്റെ വലിപ്പമുള്ള, കാലിഫോര്ണിയെക്കാള് ജനസംഖ്യയുള്ള, ഇവിടുത്തുകാര്ക്ക്, അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളുടെ ഒപ്പം കുറഞ്ഞ ശിശുമരണ നിരക്കും, കുറഞ്ഞ ജനനനിരക്കും, കൂടിയ ആയുര്ദൈര്ഘ്യവും, കൂടിയ സാക്ഷരതയും, സാമൂഹിക വികസനവും രേഖപ്പെടുത്തുന്നു.

1971
മുതല് കേരളത്തിലെ ജനസംഖ്യ കുത്തനെ കുറയുകയാണ്. 2011 ആയപ്പോഴേക്കും ജനസംഖ്യനിരക്കിന്റെ കുറയല് 26.33% നിന്നും 17.64 % എത്തി (Decadal population Growth). ഇതു താമസിയാതെ പൂജ്യം ശതമാനത്തിലെത്തുകയും, അതിനു താഴേക്കു വേഗത്തില് പോകുന്നതും ആശങ്ക ഉണര്ത്തുകയാണ്. ഇപ്പോള് തന്നെ കുട്ടികള് കുറവും വൃദ്ധരായവര് കൂടുതലായും വരുന്നത് പ്രത്യക്ഷത്തില് തന്നെ തെളിയുന്നുണ്ട്. 2016ല് തൊഴില് ചെയ്യാന് ആരോഗ്യമുള്ളവരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു തുടങ്ങും.
പത്തനംതിട്ട ജില്ലയില് 3%, ഇടുക്കിയില്1.8% എന്ന നിരക്കില് ആണ് എതിരായ ജനസംഖ്യ വര്ദ്ധന. തിരുവനന്തപുരം(2.25), കോട്ടയം(1.32), കൊല്ലം(1.72), ആലപ്പുഴ(0.61) എന്ന രീതിയിലാണ് ജനസംഖ്യ വര്ദ്ധന രേഖപ്പെടുത്തിയത്. ഒഴിഞ്ഞ ക്ലാസ്സുമുറികളും അടഞ്ഞു കിടക്കുന്ന മെഡിക്കല് എന്ജിനീയറിംഗ് കോളജുകള് ഒക്കെ അടുത്തുതന്നെ അവിടവിടെ കാണാനാവും.
ഒന്നും ഒരു തരിയുമായി അണുകുടുംബങ്ങള് സങ്കീര്ണ്ണമായ പ്രശ്നങ്ങളാണ് സമൂഹത്തിലുണ്ടാക്കുന്നത്. മാതാപിതാക്കള് ആകെയുള്ള ഒരു കുട്ടിക്കുവേണ്ടി സര്വ്വ ശ്രദ്ധയും കൊടുക്കുന്നതിനാല്, അവന്റെ എല്ലാ തീരുമാനങ്ങളും അവര് തന്നെയെടുക്കുന്നതിനാലും, അവന് അനുസരണയുള്ള ജോലിക്കാരന് മാത്രമാവും, ജീവിതത്തില് തീരുമാനങ്ങള് സ്വയം എടുക്കാന് അവന് പ്രയാസപ്പെടും. കാര്ഷീക കാര്യങ്ങളെപ്പറ്റി അവനു നേരിട്ടു പരിചയമില്ലാത്തതിനാല് പ്രകൃതിയെപ്പറ്റി അവന് പുസ്തകധാരണ വച്ചു പുലര്ത്തുകയും ഭൂമിയെ അറിയാതെ സാങ്കല്പ്പീക ലോകത്തില് ജീവിക്കുകയും ചെയ്യാം. സ്വന്തം കാലില് നില്ക്കുന്നതുവരെ അവന്റെ സാമ്പത്തീക ബാദ്ധ്യതകള് മാതാപിതാക്കള് നോക്കുമെന്നായതിനാല് വ്യവസായത്തെകുറിച്ചോ, മുതല് മുടക്കിയുള്ള ലാഭത്തെകുറിച്ചോ അവന് ചിന്തിക്കുകപോലുമില്ല.

48%
ആണുങ്ങളും 52% പെണ്ണുങ്ങളും ഉള്ള കേരളത്തില്പെണ്കുട്ടികളെ വിവാഹം കഴിക്കാന് ആണ്കുട്ടികളില്ലാത്ത ദാരിദ്ര്യം പല സമുദായത്തിലും ഉണ്ട്. അതുകൊണ്ട് തന്നെ മിശ്രവിവാഹങ്ങള് കൂടി വരുന്നു. പല ക്രിസ്തീയ സമുദായങ്ങളിലും അപത്ത് മുന്നില് കണ്ട് മത നേതാക്കള് കൂടുതല് കുട്ടികള് ഉണ്ടാവാന് ഇടയലേഖനം ഇറക്കുന്നു. മൂന്നാതു ഒരു കുട്ടി ഉണ്ടായാല് സമുദായം കുട്ടിയുടെ വളര്ത്തുവാനുള്ള ചിലവ് ഏറ്റെടുക്കുമെന്നുവരെ ചിന്തിച്ചു തുടങ്ങി.
കേരളത്തിന്റെ ജനസംഖ്യാ മുരടിപ്പ് സമൂഹത്തിന്റെ അടിസ്ഥാനപരമായ വ്യതിയാനമാണ് കാണിക്കുന്നത്. അണുകുടുംബത്തില് നിന്നും ചുരുങ്ങി അവിവാഹിതരായി കഴിയാന് താല്പര്യമുള്ളവര് കൂടുകയും, വൈകാരികവും സാമ്പത്തീകവുമായ ഒരു വിപത്താണ് മുന്നില് കാണുന്നത്. ഗള്ഫില് നിന്നും തിരികെയെത്തുന്നവര് ചെറിയ പണികളില് വീണ്ടും പ്രവേശിക്കാതിരിക്കയും, അവ നികത്തുന്നത് അന്യസംസ്ഥാനക്കാരാവുകയും, അവര് കേരളത്തെ സ്വന്തം ഇടമായി കാണാന് തുടങ്ങുകയും ചെയ്യുന്നത് സ്വാഭാവീകം അങ്ങനെ കേരളം കുടിയേറ്റ ഭൂമിയായി മാറ്റപ്പെടുന്നതിന് ഏറെ കാത്തിരിക്കേണ്ടിവരില്ല.