https://www.manoramaonline.com/global-malayali/columns/varghese-korason.html

Wednesday, December 30, 2015

നിശബ്ദ വണ്ടിയിലെ അസമാധാന യാത്ര (വാല്ക്കണ്ണാടി¬) - കോരസണ്

അന്ന് ഒരു ക്രിസ്മസിന്റെ തലേദിവസമായിരുന്നു. പതിവു പോലെയുള്ള തിരക്ക് ട്രെയിനില് ഇല്ലാതിരുന്നതിനാല്, ഇടക്കിടെ ഒറ്റസീറ്റുകള് ഒഴിവായിക്കിടന്നിരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചശേഷം ഏറ്റവും സൗകര്യമെന്നു തോന്നിയ ഒരു സീറ്റില് പതുക്കെ അമര്ന്നിരുന്നു. ദിനപത്രത്തിലെ അന്തര്ദ്ദേശീയ വിഷയങ്ങളിലേക്ക് കണ്ണു പരതി നടന്നു. രണ്ടുപേര്ക്കു മാത്രമിരിക്കാവുന്ന ഒറ്റസീറ്റായിരുന്നതിനാല് കൂടെയുള്ള ആരെന്നു ഒളികണ്ണിട്ടുനോക്കി. ഒരു ആഫ്രിക്കന് വംശജന് ജാക്കറ്റുകള് ഒന്നും ഊരാതെ തന്നെ, തന്റെ മടിയില് കുത്തിനിര്ത്തിയ ഐപ്പാഡില് നിന്നും നേരിട്ട് കാതുകളിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതിനാല് ആള് ഭൂമിയില് നിന്നും പിടിവിട്ട് ഏതോ ലോകത്ത് മാനസീകമായി എത്തിച്ചേര്ന്നിരിക്കയാണ്. പൊടുന്നനെ കണ്ഡക്ടറുടെ അറിയിപ്പു കേള്ക്കാനായി. ഞാന് കടന്നുകൂടിയിരിക്കുന്ന കംപാര്ട്ടുമെന്റ് 'നിശ്ശബ്ദവണ്ടി' യായി പ്രഖ്യാപിക്കുകയായിരുന്നു. 'കൊയ്റ്റ്കാര്' എന്നു പ്രഖ്യാപിക്കുമ്പോള്, ആ കംപാര്ട്ട്¬മെന്റില് ആരും സംസാരിക്കാനോ, ഫോണ് ഉപയോഗിക്കാനോ ശബ്ദമുണ്ടാക്കാനോ പാടില്ല. അല്പം ഇരട്ടപ്രകാശവും ആയിരിക്കുമെന്നതിനാല്, വിശ്രമമായി ഉറങ്ങാനും സാധിക്കും. യാത്ര തുടങ്ങിയപ്പോള് തന്നെ അധികം പേരും കാതില് ബന്ധിച്ചിരിക്കുന്ന സംഗീതത്തില് ലയിച്ച് ഉറക്കം തുടങ്ങി. ഈശ്വരാ തലേരാത്രിയിലെ ഉറക്കമില്ലായ്മക്ക് പരിഹാരമാകുമല്ലോ എന്നു ചിന്തിച്ച് അല്പം സന്തോഷിക്കാതിരുന്നില്ല. സഹയാത്രികനായ ആഫ്രിക്കന് തന്റെ കോമഡിഷോയില് ലയിച്ചിരിക്കയാണ്. ഇടക്കിടെ അയാള് ചെറുതായി ചിരിക്കാന് തുടങ്ങി. തന്റെ കാത് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല് പുറത്തുള്ള യാതൊരു ശബ്ദവും അയാള്ക്ക് അറിയാന് സാധിക്കുന്നില്ല. ഇടക്കിടെയുള്ള അയാളുടെ ചെറുചിരി വന് അട്ടഹാസങ്ങളായി കമ്പാര്ട്ട്¬മെന്റില് പ്രതിധ്വനിക്കാന് തുടങ്ങി. ഞാന് പത്രം മടക്കി വച്ച് ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചു. ആരു ഒന്നും അറിയുന്നില്ല. കാരണം എല്ലാവരും കാതില് സംഗീതം ഘടിപ്പിച്ച് കണ്ണടച്ച് ഇരിക്കയാണ്. ഇടക്കിടെ അയാളുടെ കൈയ്യിലുണ്ടായിരുന്ന നീണ്ട കാപ്പിഗ്ലാസ്സില്നിന്നും കാപ്പി വലിച്ചു കുടിക്കുകയാണ്. അത് ഏതോ ജലാശയത്തില് നിന്നും ആന തുമ്പികൈകൊണ്ട് വലിച്ചു കുടിക്കുന്ന ആരവം! അതു കുടിച്ചുകഴിഞ്ഞ് പുറത്തേക്കു ശബ്ദത്തോടെ ചില ബഹിസ്ഫുരണങ്ങളും, ആകെ നക്ഷത്രമെണ്ണി ഇരുന്ന എന്നെ ആകെ ശാന്തമാക്കിയത്, യാത്ര ഏതാനും മിനുട്ടുകള്ക്കുള്ളില് അവസാനിക്കും എന്ന തിരിച്ചറിവായിരുന്നു. ശിശിരത്തില്, ഇലകൊഴിഞ്ഞ വൃക്ഷശിഖിരങ്ങള്, കണ്ണില് കുത്തികുത്തിയി്¬ലല എന്ന രീതിയില് ജനാലക്കടുത്തുകൂടി കടന്നുപോകുന്നു. ദൂരെ അംബരചുംബികള് പിറകോട്ടു ഓടുകയാണ്. ട്രെയിന് അടുത്ത സ്¬റ്റേഷനില് നിന്നു, ചിലര് അവിടെയിറങ്ങി, ഒന്നുരണ്ടുപേര് അവിടെനിന്നും കയറി, ഇനിയും അവസാന സ്റ്റേഷനായ പെന്സ്റ്റേഷന്, ഹാവൂ. ആശ്വാസമായി, യാത്രയുടെ അവസാനത്തിനായി നിമിഷമെണ്ണികാത്തിരുന്നു. പുതുതായി കയറിയ ഒരു യാത്രക്കാരന് ചെറുചിരിയോടെ എന്റെ മുന്പിലുള്ള ഒഴുവുള്ള ഒരു ഒറ്റ സീറ്റിലേക്കു വന്നു, കൈയിലുള്ള രണ്ടു ബാഗുകള് സീറ്റില് വച്ചു. താന് ധരിച്ചിരുന്ന രണ്ട് ആവരണങ്ങള് അയാള് ഊരി, മടക്കി അത് മുകളിലുള്ള ഷെല്ഫില് കയറ്റി വച്ചു. അതിനുശേഷം സീറ്റിലിരുന്ന രണ്ടു ബാഗുകളും എടുത്തു ഷെല്ഫില് വച്ചു. അപ്പോഴാണ് ഇനിയും ചെറിയ രണ്ടു ബാഗുകള് കൂടി അയാളുടെ അടുത്തുണ്ട് എന്ന് മനസ്സിലായത്,. അതും അയാള് ഭദ്രമായി റാക്കില് നിക്ഷേപിച്ചു. തലയില് ചൂടിയിരുന്ന തൊപ്പിയും ഊരി ബാഗിനു പുറത്തു വച്ചു. അപ്പോഴും ഭദ്രാമിയ തന്റെ തലയില് 'യാമക്ക' കുത്തിവച്ചിട്ടുള്ളത് കണ്ടപ്പോഴാണ് ആള് യഹൂദനാണെന്നു മനസ്സിലായത്. അയാള് നില്ക്കുകയാണ്, തന്റെ പോക്കറ്റില് നിന്നും ഫോണ് എടുത്ത് എന്തോ മെസേജുകള് വായിക്കുകയും, മറുപടി അയക്കുന്നുമുണ്ട്. ഏറ്റവും പഴയ ഒരു ഫല്പ്പ് ഫ്¬ളോപ്പ് ഫോണാണ് അയാള് കണ്ണിനു അടുത്തു പിടിച്ച് കുത്തി കുത്തി സന്ദേശം അയക്കുന്നത്, അയാളുടെ മന്ദസ്മിതം ഒരിക്കലും മാഞ്ഞുപോയിരുന്നതുമില്ല, അയാള് ഇരിക്കുന്നുമില്ല. യാത്രയുടെ അവസാനത്തിനായി നിമിഷങ്ങള് എണ്ണിയിരിക്കുന്ന എന്നെ ഈ സഹയാത്രികരുടെ സന്തോഷം ചൊടിപ്പിക്കാതിരുന്നില്ല. അപ്പോഴേക്കും പെന്സ്റ്റേഷനില് എത്താനായി ട്രെയിന് തുരങ്കത്തില് പ്രവേശിച്ചിരുന്നു. ഞാന് പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേക്കു നടന്നു. ചിലര് വാതിലിനരികെ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. വാതിലിനടുത്തുനിന്നും എന്റെ സഹയാത്രികരായ ആഫ്രിക്കനെയും യഹൂദനെയും ഒളിക്കണ്ണുകൊണ്ടു നോക്കി, അപ്പോഴേക്കും, യാത്ര അവസാനിക്കയാണ്, എല്ലാവരും തങ്ങളുടെ സാധന സാമഗ്രികള് എടുത്തു തയ്യാറാവാണമെന്നും അറിയിപ്പു കേള്ക്കാനായി. യഹൂദന് അപ്പോഴാണ് സീറ്റിലേക്ക് മെല്ലെ ഇരിക്കുന്നത് കണ്ടത്, ആഫ്രിക്കന് അപ്പോഴും തന്റെ കാപ്പിയും, കോമഡിയും ശ്രദ്ധിച്ചു ചരിഞ്ഞ് കൂടി സീറ്റില് ഇരിക്കയാണ്. അരോചകമായ എന്റെ യാത്രയില് കടുപ്പിച്ച മുഖവുമായി ഞാന് പുറത്തുചാടാന് തയ്യാറെടുത്തപ്പോഴും, യഹൂദനും ആഫ്രിക്കനും അവനവനുടെ ആനന്ദം കണ്ടെത്തുകയായിരുന്നു. 'ഉണ്ണി യേശു പിറന്നു മണ്ണില് മനുഷ്യര്ക്കു സമാധാനം¬വാനില് ദൂതന്മാര് സംഗീതം പാടി,' ഏതോ ഒരു പഴയകാല ക്രിസ്മസ് ഗാന ശകലങ്ങള് മനസ്സില് പൊട്ടിവീണു. ലക്ഷ്യത്തെപ്പറ്റി മാത്രം ചിന്തിച്ചു യാത്രചെയ്ത എനിക്ക് ശാന്തിയും സന്തോഷവും ലഭിക്കുന്നില്ല, യാത്രയില്, തങ്ങള്ക്ക് കിട്ടിയ നിമിഷങ്ങളില് ആസ്വദിക്കാനായവര്ക്ക് സമാധാനവും സന്തോഷവും! യാത്ര അനുഭവിക്കലാണ്, ഓരോ നിമിഷവും അങ്ങനെ തന്നെയാവണം, അതിനു കഴിയുമ്പോഴാണ് നമ്മുടെ അടുത്തുതന്നെ തങ്ങിനില്ക്കുന്ന സമാധാനം നമുക്ക് ദൃശ്¬യമാകുന്നത്. It is good to have an end to journey torward; but it is the Journey that matters, in the end' - Ernest Hemingway

No comments:

Post a Comment